തിരയുക

Vatican News
Antony John, Malayala Manorama, bureau chief Antony John, Malayala Manorama, bureau chief 

മാധ്യമപ്രവര്‍ത്തകന്‍ ആന്‍റെണി ജോണുമായി അഭിമുഖം

മലയാള മനോരമ ദിനപത്രത്തിന്‍റെ കൊച്ചി ബ്യൂറോ ചീഫാണ് ആന്‍റണി ജോണ്‍. അഭിമുഖത്തിന്‍റെ ആദ്യഭാഗം ശബ്ദരേഖ :
മുഖാമുഖം പരിപാടിയുടെ ശബ്ദരേഖ


കൊച്ചിയില്‍ വടുതല സ്വദേശിയാണ് ആന്‍റെണി ജോണ്‍. 26 വര്‍ഷത്തിലേറെയായി മാധ്യമ ലോകത്ത് സജീവമാണ്. ഫുട്ബോള്‍, ടൂറിസം, ഭക്ഷ്യവൈവിധ്യ നിരൂപണം തുടങ്ങിയവ ആന്‍റെണിയുടെ ഇഷ്ടവിഷയങ്ങളാണ്. ഫുട്ബോളില്‍ ലോകകപ്പുകള്‍ ഉള്‍പ്പെടെ പല പ്രധാനപ്പെട്ട സംഭവങ്ങളും മലയാള മനോരമയ്ക്കുവേണ്ടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഡിയേഗോ മറഡോണയുടെ ജീവിതം വിവരിക്കുന്ന “തുടരുന്ന പോരാട്ടം” എന്ന കൃതി രചിച്ചു. ഭക്ഷണപ്രിയരെ വിരുന്നൂട്ടുന്ന കോളങ്ങളും മെട്രോ മനോരമയില്‍ എഴുതിയിരുന്നു. ഒന്നര പതിറ്റാണ്ടില്‍ ഏറെയായി ജേര്‍ണലിസം അദ്ധ്യാപകനുമാണ്.

1. സ്വാഗതം

2. കാരുണ്യത്തിന്‍റെ സുവിശേഷം പ്രഘോഷിക്കുന്ന പാപ്പാ ഫ്രാന്‍സിസിന്‍റെ നവമായ വീക്ഷണങ്ങള്‍ കേരള ജനത എത്രത്തോളം ഉള്‍ക്കൊള്ളുന്നു?

3. കേരളസഭയിലെ സംഘര്‍ഷങ്ങളെ എങ്ങിനെ കാണുന്നു?

4. കേരളത്തില്‍ അടുത്തകാലത്തുണ്ടായ എറണാകുളം-അങ്കമാലി അതിരൂപതാ പ്രശ്നം ഓര്‍ത്തഡോക്സ് സഭാപ്രതിസന്ധി എന്നിവയോടുള്ള മാധ്യമങ്ങളുടെ പ്രതികരണത്തെക്കുറിച്ച് എന്തുപറയുന്നു?

5. ആശയവിനിമയത്തിന്‍റെ മേന്മ സത്യസന്ധതയെയും സുതാര്യതയെയും ആശ്രയിച്ചിരിക്കുന്നു. പ്രശ്നങ്ങള്‍ക്കിടെ മാധ്യമങ്ങളുടെ എങ്ങനെയാണ് പ്രതികരിക്കുന്നത്?

6. ഇന്ത്യയില്‍ വന്ന രാഷ്ട്രീയ മാറ്റത്തിന്‍റെയും ഭരണമാറ്റത്തിന്‍റെയും പശ്ചാത്തലത്തില്‍...
പാപ്പാ ഫ്രാന്‍സിസ് ഇന്ത്യ സന്ദര്‍ശിക്കുകയാണെങ്കില്‍....?

7. സാക്ഷര കേരളവും മാധ്യമങ്ങളും - ടിവി, പത്രമാസികകള്‍ ഇവ എത്രത്തോളം കേരള ജനതയെ സ്വാധീനിക്കുന്നുണ്ട്?

8. മാധ്യമ സ്വാധീനം സാമൂഹിക സുസ്ഥിതിയെ തകിടം മറിക്കുന്നുണ്ടോ?
പരിപാടി ഒരുക്കിയത് ജോയി കരിവേലിയും ഫാദര്‍ വില്യം നെല്ലിക്കലും.

കേരളത്തിന്‍റെ മാധ്യമപ്രവര്‍ത്തകന്‍ ആന്‍റെണി ജോണുമായുള്ള അഭിമുഖത്തിന്‍റെ ആദ്യഭാഗമാണിത്.
ജൂലൈ മാസത്തില്‍ വത്തിക്കാന്‍ സന്ദര്‍ശിക്കവെ നടത്തിയതാണീ അഭിമുഖം.

രണ്ടാം ഭാഗം അടുത്ത വെള്ളിയാഴ്ച ശ്രവിക്കാം. നന്ദി!

16 September 2019, 14:11