2018 നവമ്പറില്‍ റോമില്‍ നടന്ന ഒരു കൂട്ട ഓട്ടമത്സരത്തിന്‍റെ ദൃശ്യം 2018 നവമ്പറില്‍ റോമില്‍ നടന്ന ഒരു കൂട്ട ഓട്ടമത്സരത്തിന്‍റെ ദൃശ്യം 

മതാന്തര ഓട്ടപ്പന്തയം റോമില്‍!

ഭിന്ന മത-സംസ്ക്കാരങ്ങളിലുള്ളവര്‍ തമ്മില്‍ സംഭാഷണവും അവരുടെ സമന്വയവും കായികവിനോദങ്ങളിലൂടെ പരിപോഷിപ്പിക്കുകയെന്ന ലക്ഷ്യവുമായി റോമില്‍ സെപ്റ്റമ്പര്‍ 22-ന് മതാന്തര ഓട്ട മത്സരം.

ജോയി കരവേലി, വത്തിക്കാന്‍ സിറ്റി

ഒരു മതാന്തര “സമാധാന ഓട്ടമത്സരം” റോമില്‍ സംഘടിപ്പിക്കപ്പെടുന്നു.

സെപ്റ്റമ്പര്‍ 22, ഞായറാഴ്ചയാണ് ഈ മത്സരം.

അള്‍ജീരിയയായിലെ ഒറാന്‍ രൂപതയുടെ മെത്രാന്‍ ഫ്രഞ്ചു സ്വദേശിയായ ഷാന്‍ പോള്‍ വേസ്കൊയും ഈ ഓട്ടത്തില്‍ പങ്കെടുക്കുന്ന എഴായിരത്തോളം പേരില്‍ ഉള്‍പ്പെടുന്നു.

വത്തിക്കാനില്‍, വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ മുന്നിലുള്ള വിശാല വീഥിയായ “വിയ ദെല്ല കൊണ്‍ചിലിയാസിയോനെ” ആണ്, 21 കിലോമീറ്ററും 97 മീറ്ററും ദൂരമുള്ള ഈ ഓട്ട മത്സരത്തിന്‍റെ തുടക്ക സ്ഥാനം. ഈ വഴിയില്‍ തന്നെയാണ് ഈ മത്സരം അവസാനിക്കുക

ഈ ഓട്ടത്തിന്‍റെ പാത, പ്രതീകാത്മകമായി, റോമിലുള്ള, കൈസ്തവ-യഹൂദ-ഇസ്ലാം-ബുദ്ധ-ഹൈന്ദവ ആരാധനായിടങ്ങളുടെ സമീപത്തുകൂടെ കടന്നു പോകും.

സാംസ്കാരികകാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ സമിതിയുടെ പങ്കളിത്തത്തോടെ ഇറ്റലിയിലെ കായികമത്സര സംയുക്ത സമിതിയും റോമാനഗരവും ഇറ്റലിയിലെ ഒളിമ്പിക് സമിതിയും ചേര്‍ന്നാണ് ഈ മത്സരം സംഘടിപ്പിക്കുന്നത്.

ഭിന്ന മത-സംസ്ക്കാരങ്ങളിലുള്ളവര്‍ തമ്മില്‍ സംഭാഷണവും അവരുടെ സമന്വയവും കായികവിനോദങ്ങളിലൂടെ പരിപോഷിപ്പിക്കുകയാണ് ഈ മത്സരത്തിന്‍റെ ലക്ഷ്യം. 

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

21 September 2019, 12:28