തിരയുക

ഹരിത സുന്ദര ഭൂമി... ഹരിത സുന്ദര ഭൂമി... 

ഭൂമിമാതാവു മരണയാതനയിലാണെന്ന് ഇക്വഡോറിലെ പൊന്തിഫിക്കൽ യൂണിവേഴ്സിറ്റി.

ഇക്വഡോർ റിപ്പബ്ലിക്കിന്‍റെ തലസ്ഥാനമായ ക്വിറ്റോയിൽ നിന്ന് “സമഗ്ര പരിസ്ഥിതിയും ആമസോണും” എന്ന വിഷയത്തെ ആസ്പദമാക്കി ഇക്വഡോറിലെ പൊന്തിഫിക്കൽ കാത്തലിക് കലാലയം അടുത്തുവരുന്ന ആമസോൺ സിനഡിനെ മുന്നിൽ കണ്ടു സെപ്റ്റംബര്‍ 14 ആം തിയതി നടത്തിയ കോൺഗ്രസ്സിലാണ് ഭൂമിമാതാവു മരണ യാതനയിലാണെന്ന് വെളിപ്പെടുത്തിയതോടൊപ്പം പ്രകൃതി സംരക്ഷണത്തിനായി എടുത്ത തീരുമാനങ്ങളും പ്രസിദ്ധീകരിക്കപ്പെട്ടു.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

ആമസോണിൽ ജീവന്‍റെ സംരക്ഷണത്തിനായുള്ള പോരാട്ടത്തിൽ രക്തസാക്ഷികളായ പരമ്പരാഗത തദ്ദേശീയർ തുടങ്ങി സിനഡിൽ പങ്കെടുക്കുന്ന ഓരോരുത്തരും മനുഷ്യത്യത്തിന്‍റെയും വിശ്വാസത്തിന്‍റെയും ശില്പികളും പൊതു ഭവനമായ ഭൂമിക്കു നേരെയുള്ള ആക്രമണത്തിനെതിരെ ഭൂമിയോടുള്ള ഉത്തരവദിത്വം ഒരു പ്രേഷിത വിളിയായി സ്വീകരിച്ചവരുമാണെന്നും, മരണവേദനയിൽ കരയുന്ന ഭൂമിമാതാവിന്‍റെ  നിലവിളിയില്‍ സാമൂഹിക- പരിസ്ഥിതി പ്രതിസന്ധിയിൽ ഖനനവ്യവസായവും, വൻനിർമ്മിതികളും, സാമൂഹിക പ്രതിഷേധത്തെ കുറ്റകരമാക്കി പ്രഖ്യാപിക്കുന്ന മനുഷ്യാവകാശലംഘനത്തിനും ഇനിയും കൂട്ടുനിൽക്കുകയില്ലെന്നും, ചിന്തകളിൽ നിന്ന് പ്രവര്‍ത്തനങ്ങളിലേക്ക് മാറി പൊതുഭവനമായ ഭൂമിയുടെ പരിപാലനത്തിലേക്ക് നീങ്ങുമെന്നും സമ്മേളനം വ്യക്തമാക്കി.

ഉപഭോഗ സംസ്കാരത്തിന്‍റെ ന്യായവാദം ആധുനിക അടിമത്വങ്ങളും, അക്രമങ്ങളും, പാർശ്വവൽക്കരണവും, വിവേചനവും, നിഷ്കാസന സംസ്കാരവും മരണവും ഉയർത്തുന്ന വെല്ലുവിളിയാണെന്നും വിവിധ ആത്മീയതകളുമായുള്ള കണ്ടുമുട്ടലുകളിൽ നമ്മുടെ ആത്മീയതയോടു നമ്മുടെ ഗ്രഹത്തിന്‍റെ വേദന കേൾക്കാനും വിവേചിച്ചറിഞ്ഞ് ജീവനു വേണ്ടി മാനസാന്തരപ്പെടാനും സുവിശേഷ പ0നങ്ങളും Laudato Sì എന്ന ചാക്രീക ലേഖനത്തിന്‍റെയും വെളിച്ചത്തിൽ ജീവന്‍റെയും വൈവിധ്യത്തിന്‍റെയും നീതിയുടേയും പ്രവാചകരും സംരക്ഷകരുമാകാനും, ഭൂമിയെ,  പ്രത്യേകിച്ച്, ഏറ്റവും അപകടനിലയിലായ ആ വാസാവസ്ഥകളായ സമുദ്രങ്ങളും, പുഴകളും, വനപ്രദേശങ്ങളും, ഹിമപ്പരപ്പുകളും മാനിക്കാനും, വിലമതിക്കാനും, ആമസോൺ നദീതടപ്രദേശങ്ങൾ ഉൾപ്പെടുന്ന രാജ്യങ്ങളിലെ അധികാരികളെ കൃഷി വികസനപ്രക്രിയകളും, ഖനന വ്യവസായവും വഴി നടത്തുന്ന ജൈവഹത്യ, വംശഹത്യ, വർഗ്ഗഹത്യ എന്നിവയിൽ നിന്ന് പിന്തിരിപ്പിക്കാനും ജലവൈദ്യുതി, ഖനനപദ്ധതികൾക്ക് മൊറട്ടോറിയം പ്രഖ്യാപിക്കാനും, കത്തോലിക്കാ സഭ എന്ന നിലയിൽ എല്ലാ വിഭാഗങ്ങളിലും സാമൂഹീക സംഘങ്ങളിലുമുള്ള മനുഷ്യാവകാശ സംരക്ഷണം ഉറപ്പിക്കാനും, പ്രകൃതി നശിപ്പിക്കൽ ഒരു സാമൂഹിക മാരക പാപമായി കണക്കാക്കാനും തുടങ്ങി ഒത്തിരി തീരുമാനങ്ങളുമായാണ് ഇക്വഡോറിയൻ  പൊന്തിഫിക്കൽ യൂണിവേഴ്സിറ്റി മുന്നോട്ടുവന്നിട്ടുള്ളത്. Laudato sì വിഭാവനം ചെയ്യുന്ന സമഗ്ര പരിസ്ഥിതി എല്ലാ വിദ്യാഭ്യാസതലങ്ങളിലും ഒരു പാഠ്യ പരിശീലന തൊഴിൽപദ്ധതികളാക്കാനും അവർ തീരുമാനിച്ചിട്ടുണ്ട്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

17 September 2019, 09:58