റഷ്യയുടെ പരിഗണനയില്‍ പുതിയ  ഉൽപ്പന്നം കലാഷ്നികോവ് റഷ്യയുടെ പരിഗണനയില്‍ പുതിയ ഉൽപ്പന്നം കലാഷ്നികോവ് 

മനുഷ്യനില്ലാതെ പ്രവർത്തിക്കുന്ന ആയുധസംവിധാനങ്ങള്‍

യൂറോപ്യൻ യൂണിയന്‍റെ മെത്രാൻ സമിതികൾ രൂപീകരിച്ച കമ്മീഷൻ മനുഷ്യനില്ലാതെ പ്രവർത്തിക്കുന്ന ആയുധസംവിധാനങ്ങളെ കുറിച്ച് തങ്ങളുടെ ചിന്തകൾ പ്രസിദ്ധീകരിച്ചു.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

യൂറോപ്യൻ പാർലമെന്‍റ് യൂറോപ്പിന്‍റെ പൗരസുരക്ഷയ്ക്കായി തങ്ങളുടെ അംഗരാഷ്ട്രങ്ങളുമായി പ്രാവർത്തീക വ്യവസായ സഹകരണം ചർച്ചചെയ്യുന്ന അവസരത്തിലാണ് കമ്മീഷൻ തങ്ങളുടെ ചിന്തകൾ പ്രസിദ്ധീകരിച്ചത്. സഭാവീക്ഷണത്തിൽ നിന്ന് യൂറോപ്പിന്‍റെ  സുരക്ഷയ്ക്കായുള്ള  തന്ത്രപ്രധാനമായ ലക്ഷ്യങ്ങളും നയങ്ങളും മനുഷ്യന്‍റെ  പരിപാലനാത്മകമായ സംരക്ഷണവും സമാധാനവും മുന്നിൽ കണ്ടുള്ളതാകണമെന്നു നിരീക്ഷിക്കുന്നു. സാങ്കേതിക വിദ്യകൾ വ്യക്തികളുടെയും, കുടുംബത്തിന്‍റെയും, സമൂഹത്തിന്‍റെയും  സുരക്ഷയയ്ക്കുപകരിക്കണമെന്നും വിദൂരനിയന്ത്രിത സ്വയംപ്രേരിത ആയുധങ്ങൾ ഉണ്ടാക്കാവുന്ന സുരക്ഷയുടെയും, നിയമപരമായതും സന്മാർഗീകവുമായ അപകടസാധ്യതകൾ ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നു. ഇത്തരം ആയുധനിർമ്മാണത്തിനും പരീക്ഷണങ്ങൾക്കും, വികസനത്തിനും,വ്യാപാരത്തിനും   അന്തർദേശീയ നിയമങ്ങൾ പാലിക്കണമെന്നും, നിയമ,സുരക്ഷാ,സന്മാർഗ്ഗീകതയിൽ   അന്തർദേശീയ നിലവാരങ്ങൾ പുലർത്തണമെന്നും, ഈ സംവിധാനങ്ങളിലെ  സോഫ്റ്റ്‌വെയർ ഉപയോഗത്തിൽ സുതാര്യത വേണമെന്നും, അവയെ മനുഷ്യനെ നിയന്ത്രിക്കാൻ ഉപയോഗിക്കരുതെന്നും യൂറോപ്യൻ യൂണിയന്‍റെ  മെത്രാൻ സമിതികൾ രൂപീകരിച്ച കമ്മീഷൻ റിപ്പോർട്ടിൽ പ്രതിപാദിക്കുന്നു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

02 July 2019, 15:50