തിരയുക

Vatican News
2019.07.10. PROLIFE RALLY  IN IRELAND MESSAGIO DI ARCHVESCOVO EAMON MARTIN , ARMAGH 2019.07.10. PROLIFE RALLY IN IRELAND MESSAGIO DI ARCHVESCOVO EAMON MARTIN , ARMAGH 

പ്രതിരോധശേഷി ഇല്ലാത്തവരുടെ വധം : മനുഷ്യാവകാശ നിഷേധം

ഐറിഷ് സര്‍ക്കാര്‍ പ്രസിദ്ധപ്പെടുത്തിയ ഗര്‍ഭച്ഛിദ്ര ജനഹിതപരിശോധന നടപടിക്രമത്തിന്‍റെ അന്ത്യത്തില്‍ ക്രൈസ്തവര്‍ സംഘടിപ്പിച്ച റാലി.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

ജീവനുവേണ്ടി ഒരു റാലി
പ്രതിരോധശേഷിയില്ലാത്ത കുഞ്ഞുങ്ങളുടെ ജീവന്‍ അപഹരിക്കുന്നത് അന്യായവും മനുഷ്യാവകാശ നിഷേധവുമാണെന്ന്, അയര്‍ലണ്ടിലെ അര്‍മാഗ് അതിരൂപതാദ്ധ്യക്ഷന്‍, ആര്‍ച്ചുബിഷപ്പ് ഈമോണ്‍ മാര്‍ട്ടിന്‍ പ്രസ്താവിച്ചു. ജൂലൈ 6- Ɔο തിയതി ഞായറാഴ്ച ഡ്ബ്ലിന്‍ നഗരത്തില്‍ ജനങ്ങള്‍ സംഘടിപ്പിച്ച ജീവനുവേണ്ടിയുള്ള റാലിയില്‍ പങ്കെടുത്തുകൊണ്ട് മാധ്യമങ്ങള്‍ക്കു നല്കിയ അഭിമുഖത്തിലാണ് ആര്‍ച്ചുബിഷപ്പ് ഈമോണ്‍ ഇങ്ങനെ പ്രസ്താവിച്ചത്.

അമ്മയുടെയും കുഞ്ഞിന്‍റെയും ജീവനു തുല്യമൂല്യം
ആയിരക്കണക്കിന് ജനങ്ങള്‍ക്കൊപ്പം ഈ റാലിയില്‍ താന്‍ പങ്കെടുത്തതിനു കാരണം, മനുഷ്യജീവന്‍റെ പരിശുദ്ധിയില്‍ അടിയുറച്ചു വിശ്വസിക്കുന്നതുകൊണ്ടാണ്. നേരിട്ടോ അല്ലാതെയോ ജീവനെ ഉപേക്ഷിക്കുന്നതും, നിര്‍ദ്ദോഷികളായ കുഞ്ഞുങ്ങളെ ഗര്‍ഭച്ഛിദ്രത്തില്‍ നശിപ്പിക്കുന്നതും മാരകമായ പാപവും കിരാതമായ അധാര്‍മ്മികതയുമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഗര്‍ഭധാരണത്തില്‍ അമ്മയുടെയും കുഞ്ഞിന്‍റെയും ജീവന് തുല്യമൂല്യമാണുള്ളതെന്ന് അദ്ദേഹം അടിയവരയിട്ടു പ്രസ്ഥാവിച്ചു. ജീവന്‍ അതിന്‍റെ ആരംഭം മുതല്‍ അവസാനം ദൈവം തിരിച്ചെടുക്കുംവരെ പരിരക്ഷിക്കാനും ശുശ്രൂഷിക്കാനും സമൂഹവും കുടുംബങ്ങളും വൈദ്യശാസ്ത്രവും സന്നദ്ധമാവണം. സര്‍ക്കാര്‍ പ്രസിദ്ധപ്പെടുത്തിയ ഗര്‍ഭച്ഛിദ്ര ജനഹിതപരിശോധനയുടെ അവസാനഘട്ടത്തില്‍ സംഘടിപ്പിച്ച  റാലിയും സംഗമവും ഐറിഷ് ജനതയുടെ ജീവനുവേണ്ടിയുള്ള നിലയ്ക്കാത്ത സ്പന്ദനമാണെന്ന് ആര്‍ച്ചുബിഷപ്പ് ഈമോണ്‍ പ്രസ്താവിച്ചു.

വ്രണിതാക്കളായവരെ പ്രത്യേകം സംരക്ഷിക്കണം
വ്രണിതാക്കളായ സ്ത്രീകള്‍ ഗര്‍ഭസ്ഥശിശുക്കളെ ഉപേക്ഷിക്കാന്‍ സന്നദ്ധരാവുകയും, കുഞ്ഞിനെ ഇല്ലാതാക്കാന്‍ ആശുപത്രിയെ സമീപിക്കുകയും ചെയ്യുന്ന പ്രതിസന്ധിയുടെ ഘട്ടത്തില്‍ അമ്മയെയും കുഞ്ഞിനെയും ഒരുപോലെ സംരക്ഷിക്കാന്‍ അയര്‍ലണ്ടിലെ സഭ ഇന്നു സന്നദ്ധമാണെന്ന് ആര്‍ച്ചുബിഷപ്പ് ഈമോണ്‍ പ്രസ്താവിച്ചു.
 

11 July 2019, 19:31