യമനിൽ കോളറ ബാധിതരായവര്‍ ചികിത്സയില്‍ യമനിൽ കോളറ ബാധിതരായവര്‍ ചികിത്സയില്‍ 

യമനിൽ കോളറ പടർന്നു പിടിക്കുന്നു

ഐക്യരാഷ്ട്ര സഭയുടെ Save the Children എന്ന സംഘടന യമനിൽ പടർന്നുപിടിക്കുന്ന കോളറയും അതിന്‍റെ ഫലമായി വർദ്ധിച്ചുവരുന്ന മരണനിരക്കും റിപ്പോർട്ട് ചെയ്തു.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

കഴിഞ്ഞ 6 മാസത്തിനിടയിൽ 440000  സംശയാസ്പദമായ കേസുകൾ രേഖപ്പെടുത്തിയെന്നും 193 കുട്ടികളോളം മരണപ്പെട്ടുവെന്നും രേഖപ്പെടുത്തിയ കേസുകളിൽ ഏതാണ്ട് 203000  കുട്ടികളെങ്കിലും 15 വയസ്സിനു താഴെയുള്ളവരാണെന്നും Save the  Children സംഘടന വെളിപ്പെടുത്തി. കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് 9 മടങ്ങു ഉയർന്ന നിരക്കാണിതെന്നും Save the Children ചൂണ്ടിക്കാണിക്കുന്നു. യമനിൽ നടക്കുന്ന രക്തരൂക്ഷിതമായ സംഘർഷത്തിൽ ശുദ്ധജലവിതരണ സംവിധാനങ്ങളെല്ലാം തകരാറിലാണെന്നും, ശുചീകരണ സൗകര്യങ്ങളും നശിപ്പിക്കപ്പെട്ടിരിക്കുകയാണെന്നും Save the  Children അറിയിച്ചു. ഇതോടൊപ്പം ഇന്ധന ദൗർലഭ്യം കൂടിയാകുമ്പോൾ പമ്പുകള്‍ ഉപയോഗിക്കാനുള്ള മാര്‍ഗ്ഗങ്ങളും അടയുന്നുവെന്നും ഇതെല്ലാം പകർച്ച യമനെ വ്യാധികളുടെ വിളനിലമാക്കുകയാണെന്ന് റിപ്പോർട്ടില്‍ സൂചിപ്പിക്കുന്നു. യുദ്ധത്തിന് അവസാനം കാണാൻ കഴിഞ്ഞില്ലെങ്കിൽ  വരുന്ന മഴക്കാലത്ത് ഉണ്ടാകുന്ന വെള്ളപ്പൊക്കവും  സംഗതികൾ അതിരൂക്ഷമാകുമെന്ന് യമനിലെ Save the Children ഡയറക്ടർ തമാരകിരോലോസ് ഓർമ്മിപ്പിച്ചു.

സംഘർഷത്തിന്‍റെ രൂക്ഷത  ഉയർത്തിക്കാണിക്കാൻ "കുട്ടികളുടെമേലുള്ള യുദ്ധം അവസാനിപ്പിക്കുക" എന്ന ഒരു പ്രചാരണം നടത്തുകയും യുദ്ധം ചെയ്യുന്നവരോടു സമാധാനശ്രമങ്ങൾ ആരംഭിക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്. എന്തായാലും ആരോഗ്യസംരക്ഷണ സംവിധാനങ്ങൾ പുനഃസ്ഥാപിക്കപ്പെട്ടില്ലെങ്കിൽ മരണ നിരക്ക് ഇനിയും ഉയരുമെന്നും Save the  Children റിപ്പോർട്ട് ചെയ്യുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

09 July 2019, 15:24