ലിബിയാ  കുടിയേറ്റക്കാര്‍ ട്രിപ്പോളിയിലെ നാവികസൈന്യത്താവളത്തില്‍... ലിബിയാ കുടിയേറ്റക്കാര്‍ ട്രിപ്പോളിയിലെ നാവികസൈന്യത്താവളത്തില്‍... 

ലിബിയാ കുടിയേറ്റക്കാരുടെ കപ്പല്‍ ദുരന്തം

ലിബിയാ കുടിയേറ്റക്കാരുടെ കപ്പൽ തകർച്ചയെ കുറിച്ച് SAVE THE CHILDREN സംഘടന അപലപിച്ചു.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

ജൂലൈ 25 ആം തിയതി,  ലിബിയന്‍ കുടിയേറ്റക്കാരുടെ കപ്പൽ തകർന്ന വാർത്തയെക്കുറിച്ച് കടലില്‍ സംഭവിച്ച പതിനെട്ടാമത്തെ ഈ ദുരന്തത്തെ നമ്മുടെ ഉത്തരവാദിത്ത്വങ്ങൾക്ക് മുന്നിൽ എത്തിക്കാൻ മാത്രമേ കഴിഞ്ഞുള്ളൂവെന്നും നൂറുകണക്കിന് പുരുഷന്മാരുടെയും, സ്ത്രീകളുടെയും, കുട്ടികളുടെയും മരണം കുടിയേറ്റ പ്രതിഭാസം കൈകാര്യം ചെയ്യാനുള്ള കഴിവില്ലായ്മയുടെ കണ്ണാടിയാണെന്നും SAVE THE CHILDREN സംഘടനയുടെ   ഇറ്റലി- യൂറോപ്പ് മേഖലാ ഡയറക്ടർ റാഫേല മിലാനോ പറഞ്ഞു. കഴിഞ്ഞ 100 വർഷമായി കുട്ടികളെ രക്ഷിക്കാനും അവർക്ക് ഭാവി ഉറപ്പ് നൽകാനും പോരാടുന്ന അന്താരാഷ്ട്ര സംഘടനയായ സേവ് ദി ചിൽഡ്രൻ, യൂറോപ്പ്, അതിന്‍റെ പടിവാതിൽക്കൽ തുടരുന്ന ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ, നിസ്സഹായരായി തുടരുന്നത് തികച്ചും അസ്വീകാര്യമാണെന്ന് അപലപിച്ചു. ഏറ്റവും പുതിയതായി ലഭിക്കപ്പെട്ട കണക്കുകൾ പ്രകാരം, വർഷത്തിലെ ആദ്യ 5 മാസങ്ങളിൽ, മെഡിറ്ററേനിയൻ കടക്കാൻ ശ്രമിച്ചവരിൽ 14ൽ ഒരാള്‍ക്ക് വീതം ജീവൻ നഷ്ടപ്പെടുന്നുവെന്നും, ഈ സാഹചര്യങ്ങളിൽ കുട്ടികളാണ് ഏറ്റവും കൂടുതൽ ദുർബ്ബലരാകുന്നതെന്നും SAVE THE CHILDREN വ്യക്തമാക്കുന്നു. ലിബിയയിലെ സുരക്ഷാ സ്ഥിതി അനുദിനം വഷളായിക്കൊണ്ടിരിക്കുമ്പോൾ, അഭയാർഥികളുടെയും, കുടിയേറ്റക്കാരുടെയും മുന്നില്‍ രാജ്യത്ത് കുടുങ്ങിക്കിടക്കുകയോ അല്ലെങ്കിൽ മെഡിറ്ററേനിയൻ കടക്കുകയോ, അല്ലെങ്കിൽ നൈജീരിയൻ മരുഭൂമിയിലൂടെ പലായനം നടത്തുകയോ ചെയ്യാമെന്ന മാര്‍ഗ്ഗങ്ങളാണുള്ളത്. ഈ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നവരില്‍ ധാരാളം പ്രായപൂർത്തിയാകാത്തവരും  കൗമാരക്കാരും, ചിലപ്പോൾ കുട്ടികളുമാണ്. പലപ്പോഴും ഒറ്റയ്ക്ക് യാത്രചെയ്യുവാന്‍ ഇവര്‍ നിര്‍ബന്ധിതരാക്കപ്പെടുന്നു.

 

 

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

26 July 2019, 15:17