തിരയുക

Vatican News
അബോധാവസ്ഥയില്‍ കഴിയുന്ന  വിൻസെന്‍റ് ലാംബെർട്ടിന്‍റെടുത്ത് അമ്മ അബോധാവസ്ഥയില്‍ കഴിയുന്ന വിൻസെന്‍റ് ലാംബെർട്ടിന്‍റെടുത്ത് അമ്മ  (ANSA)

വിൻസെന്‍റ് ലാംബെർട്ടിന് ഭക്ഷണവും ജലപാനവും കോടതി നിർത്തലാക്കി

അബോധാവസ്ഥയിലായ വിൻസെന്‍റ് ലാംബെർട്ട് എന്ന ഫ്രഞ്ച് പൗരന് ഭക്ഷണവും ജലപാനവും ഫ്രാൻസിലെ പരമോന്നത കോടതിയാണ് നിർത്തലാക്കിയത്.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

ഫ്രാൻസിലെ പരമോന്നത കോടതി ഉത്തരവിനെ തുടർന്ന് കഴിഞ്ഞ ജൂലൈ 2  മുതൽ വിൻസെന്‍റ് ലാംബെർട്ട് എന്ന ഫ്രഞ്ച് പൗരന് ഭക്ഷണവും ജലപാനവും നിർത്തലാക്കി. 42 കാരനായ ലാംബെർട്ട് 2008ൽ നടന്ന ഒരു കാർ  അപകടത്തിന് ശേഷമാണ് അബോധാവസ്ഥയിലായത്. സ്വതന്ത്രമായി ശ്വസിക്കുകയും ഹൃദയമിടിക്കുകയും ചെയുന്നുവെങ്കിലും ഏതാണ്ട് മാനസികമായി നിഷ്‌ക്രിയ അവസ്ഥയിലായ അദ്ദേഹത്തെ ചികിത്സിക്കുന്ന റെയിംസ് ആശുപത്രിയിലെ ഡോക്ടർമാർക്ക് ലാംബെർട്ടിനെ ഇങ്ങനെ തുടരാൻ അനുവദിക്കുന്നത് "യുക്തിരഹിതമായ പിടിവാശി" മാത്രമാണെന്ന അഭിപ്രായമാണുള്ളത്. ഇതോടു ചേർന്നുപോകുന്നതാണ് ലാംബെര്‍ട്ടിന്‍റെ ഭാര്യയുടെ അഭിപ്രായവും. 
അംഗവൈകല്യമുള്ളവരുടെ അവകാശങ്ങൾക്കായുള്ള ഐക്യരാഷ്ട്രസഭയുടെ കമ്മിറ്റി ലാംബെര്‍ട്ടിനു ഭക്ഷണവും ദാഹജലവും നിഷേധിക്കരുതെന്നും 6 മാസത്തോളം ഇതിനെ ക്കുറിച്ച് പഠിക്കാൻ സമയം വേണമെന്നും ആവശ്യപ്പെട്ട് നടത്തിയ അഭ്യര്‍ത്ഥനയെയാണ് ഫ്രാൻസിലെ പരമോന്നത കോടതി തള്ളിക്കളഞ്ഞത്. ലാംബെർട്ടിന് വേണ്ടി  ഫ്രാൻസിസ് പാപ്പാ ആ ജീവൻ അതിന്‍റെ നൈസർഗ്ഗീകതയിൽ പൊലിയാൻ അനുവദിക്കണമെന്ന് പലപ്രാവശ്യം അഭ്യർത്ഥിച്ചിരുന്നു. 

ഫ്രാൻ‌സിൽ ദയാവധം നിയമപരമല്ല. പക്ഷെ ലാംബെര്‍ട്ടിന്‍റെ കാര്യത്തിൽ ചികിത്സകൾ നിർത്തലാക്കാൻ സമ്മതിച്ച വിധികർത്താക്കളുടെ നടപടിയെ ലാംബെർട്ടിനെ സ്വീകരിച്ച് ചികിൽസിച്ച് സംരക്ഷിക്കാൻ തയാറാണെന്നറിയിച്ച സംഘടനകൾ,  കോടതി അതിനു വിസമ്മതിച്ചതിനാൽ  ലാംബെര്‍ട്ടിനു മരണം സമ്മാനിക്കാനുള്ള  "യുക്തിരഹിതമായ പിടിവാശി" യാണെന്ന് കോടതിയുടെ വാക്കുകൾ തന്നെ ഉദ്ധരിച്ചുകൊണ്ട് അപലപിച്ചു.  

09 July 2019, 15:09