പ്രവർത്തന മേഖലയിലായിരിക്കുന്ന  നേഴ്സ്... പ്രവർത്തന മേഖലയിലായിരിക്കുന്ന നേഴ്സ്... 

ഇടവക നേഴ്സ് എന്ന സംരംഭവുമായി ഇറ്റാലിയൻ മെത്രാൻ സമിതി

പ്രാദേശീക ആരോഗ്യസംഘടനയും (ASL ) ഇറ്റാലിയൻ മെത്രാൻ സമിതിയും (CEI ) ചേർന്ന് ഇടവക നേഴ്സ് എന്ന ഒരു സംരംഭത്തിൽ ജൂലൈ 29ന് ഒപ്പുവച്ചു.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

ആരോഗ്യ സംരക്ഷണത്തിനായുള്ള അജപാലക വിഭാഗത്തിന്‍റെ ദേശീയ കാര്യാലയം മുൻകൈ എടുത്തിട്ടുള്ള ഈ സംരഭത്തിന് പ്രാദേശീക ആരോഗ്യസംഘം നല്‍കുന്ന ഒരു നേഴ്സ് ഇടവകയിൽ ഉണ്ടാകുമെന്ന ഒരു പരീക്ഷണ സംവിധാനമാണിത്. ഇടവകയിലെ കൂട്ടായ്മയുടെ ബന്ധങ്ങൾ ദേശീയ ആരോഗ്യ സേവനത്തിനു സഹായകമാകത്തക്കരീതിയിൽ ജനങ്ങളുടെ ആവശ്യങ്ങൾ അറിയിക്കുകയും, ആരോഗ്യ അജപാലന സമിതിയുടെ പ്രതിനിധി ഇടവക നേഴ്സുമായി പങ്കുവച്ച് ആവശ്യമായ സേവനങ്ങൾക്കുവേണ്ട കാര്യങ്ങൾ ഔദ്യോഗീകമായി നല്‍കുകയും ചെയ്യുകയെന്നതാണ് ഈ സംരഭത്തിന്‍റെ ഉദ്ദേശ്യം. ഏതാണ്ട് ഒരു വർഷത്തോളം പരിശ്രമിച്ചതിന് ശേഷമാണ് ഈ സംരംഭത്തിന് ഒരു നിർവ്വചനം കണ്ടെത്തിയത്. ദുർവ്യയ സംസ്കാരത്തെ നേരിടാൻ ഉദ്ദേശിച്ചുള്ള ഈ സംരംഭം പൊതു-സ്വകാര്യ പ്രവർത്തനങ്ങളിലൂടെ മുന്നോട്ടുകൊണ്ടുപോകാൻ ഉദ്ദേശിച്ചുള്ളതാണ്. ഈ പരിപാടി ആദ്യം പരീക്ഷിക്കുക പിയ്യാമോൻതെ, ലാസിയോ ബസിലിക്കാത്ത് എന്നീ സ്ഥലങ്ങളിലാണ്.   

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

30 July 2019, 11:32