മനുഷ്യക്കടത്തിനെതിരെ ..... മനുഷ്യക്കടത്തിനെതിരെ ..... 

മനുഷ്യക്കടത്തു വിരുദ്ധ ദിനാചരണം!

ദശലക്ഷക്കണക്കിനാളുകള്‍ മനുഷ്യക്കടത്തുകാരുടെ കെണിയില്‍പ്പെടുന്നു; ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ മനുഷ്യക്കടത്തിനിരകളായവരുടെ സംഖ്യ ഇരട്ടിയിലധികമായി വര്‍ദ്ധിച്ചു.

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

മനുഷ്യക്കടത്ത് വിരുദ്ധ ലോകദിനം ജൂലൈ 30-ന് ആചരിക്കപ്പെടുന്നു.

ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിലുള്ള ഈ ദിനാചരണത്തിന്‍റെ ലക്ഷ്യം ഈ ആഗോളപ്രശ്നത്തെക്കുറിച്ചു അവബോധം സൃഷ്ടിക്കുകയും നിവാരണോപാധികള്‍ വര്‍ദ്ധമാനമാക്കുകയുമാണ്.

മനുഷ്യക്കടത്തിനിരകളാക്കപ്പെടുന്നവരില്‍ 23 ശതമാനവും പെണ്‍കുട്ടികളും യുവതികളുമാണെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധിയുടെ-യുണിസെഫിന്‍റെ  (UNICEF ഒരു പഠനം വെളിപ്പെടുത്തുന്നു.

യൂറോപ്പില്‍ കൂടുതലും ലൈംഗിക ചൂഷണമാണ് മനുഷ്യക്കടത്തിന്‍റെ ലക്ഷ്യമെന്നും യുണിസെഫ് പറയുന്നു.

ദശലക്ഷക്കണക്കിനാളുകളാണ് മനുഷ്യക്കടത്തുകാരുടെ കെണിയില്‍പ്പെടുന്നതെന്നും ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ മനുഷ്യക്കടത്തിനിരകളായവരുടെ സംഖ്യ ഇരട്ടിയിലധികമായി വര്‍ദ്ധിച്ചിട്ടുണ്ടെന്നും മയക്കുമരുന്നിനെയും കുറ്റകൃത്യങ്ങളെയും സംബന്ധിച്ച കാര്യങ്ങള്‍ക്കായി എക്യരാഷ്ട്രസഭയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സംഘടന യു എന്‍ ഡി ഒ സി (UNDOC) വെളിപ്പെടുത്തുന്നു.

മനുഷ്യക്കടത്തിനിരകളാക്കപ്പെടുന്നവരുടെ കാര്യത്തില്‍ സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നുള്ള നടപടികള്‍ക്കാണ് ഈ സംഘടന ഇക്കൊല്ലം ഊന്നല്‍ നല്കുന്നത്.

ലോക മൈത്രിദിനം

ജൂലൈ 30-ന് ലോക മൈത്രിദിനവും ആചരിക്കപ്പെടുന്നു. 

പല രാജ്യങ്ങളും സൗകാര്യര്‍ത്ഥം വ്യത്യസ്ത തീയതികളില്‍ ഈ ദിനം ആചരിക്കുന്നു.

ഇന്ത്യ, ബംഗ്ലാദേശ്, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നിവിടങ്ങളില്‍ ആഗസ്റ്റിലെ ആദ്യ ഞായറാഴ്ചയാണ് മൈത്രിദിനം. 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

30 July 2019, 10:08