ഹെയ്തിയിലെ ചേരിയില്‍ വസിക്കുന്ന കുട്ടികള്‍ അമ്മയോടൊപ്പം... ഹെയ്തിയിലെ ചേരിയില്‍ വസിക്കുന്ന കുട്ടികള്‍ അമ്മയോടൊപ്പം... 

കുടിയേറ്റക്കാരായ കുഞ്ഞുങ്ങളുടെ അവകാശസംരക്ഷണം ഉറപ്പുവരുത്തണം

കുടിയേറ്റക്കാരായ കുഞ്ഞുങ്ങളുടെ അവകാശസംരക്ഷണത്തിനു യൂറോപ്യൻ യൂണിയന്‍റെ നിയമങ്ങളിൽ കാര്യമായ നവീകരണം അനിവാര്യം : സേവ് ദ ചിൽഡ്രൻ (Save the Children) ആവശ്യപ്പെട്ടു.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

ഐക്യരാഷ്ട്രസഭയുടെ കുട്ടികൾക്കായുള്ള സംഘടനയായ സേവ് ദ ചിൽഡ്രൻ (Save the Children) മെഡിറ്ററേനിയൻ കടലിലൂടെയുള്ള കുടിയേറ്റ യാത്ര അഭിമുഖീകരിക്കേണ്ടിവരുന്ന കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ഡബ്ലിൻ കരാർ പുനഃപരിശോധിക്കുവാൻ യൂറോപ്യൻ യൂണിയൻ ഈ ദിവസങ്ങളിൽ നടത്തുന്ന നീതി-ആഭ്യന്തര മന്തിമാരുടെ സമ്മേളനത്തോടു ആവശ്യപ്പെട്ടു. യൂറോപ്പിന്‍റെ പാർലമെന്‍റിന്‍റെയും കമ്മീഷന്‍റെയും നവീകരണത്തോടൊപ്പം കുടിയേറ്റക്കാരുടെയും അഭയാർത്ഥികളുടെയും വരവുമായി ബന്ധപ്പെട്ട്  ഇപ്പോൾ നിലവിലുള്ള പ്രതിസന്ധി തരണം ചെയ്യാനും ഉത്തരവാദിത്വങ്ങൾ പരസ്പരം പങ്കുവയ്ക്കാനും ഉതകുന്ന നിയമങ്ങൾ അംഗീകരിക്കാനും സംഘടന ആവശ്യപ്പെട്ടു. ഈ ആഴ്ചയാണ് കുടിയേറ്റകാര്യങ്ങൾ ചർച്ച ചെയ്യാൻ മന്ത്രിമാർ സമ്മേളിക്കുന്നത്. മെഡിറ്ററേനിയന്‍ കടലിലൂടെയുള്ള കുടിയേറ്റം കുറഞ്ഞിട്ടുണ്ടെങ്കിലും മരണനിരക്കിലുള്ള കണക്കുകളില്‍ വർദ്ധനയാണ് കാണിക്കുന്നത്. 1/38  പേരാണ് 2017 ൽ മരിച്ചതെങ്കിൽ, 2018 ആയപ്പോൾ അത് 1/14 എന്ന് മാറ്റപ്പെട്ടു. ലിബിയയിലെ സുരക്ഷിത്വപ്രശ്നം ദിനന്തോറും ഗുരുതരമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ അഭയാർത്ഥികൾക്ക് രണ്ടു മാര്‍ഗ്ഗങ്ങള്‍ മാത്രമേ മുന്നിലുള്ളു. ഒന്നുകിൽ അവിടെ തന്നെ ചതിക്കപ്പെട്ടു നിൽക്കണം, അല്ലെങ്കിൽ മെഡിറ്ററേനിയൻ കടലിലൂടെയോ  നൈജീരിയയുടെ മരുഭൂമിയിലൂടെയോ രക്ഷപ്പെടണം. ഒരു ചെറിയ സംഘത്തെ മാത്രമേ ഇത്രയും കാലം ഐക്യരാ‌‌‌‌‌‌‌‌‌‌‌ഷ്ട്ര സഭയ്ക്ക് മറ്റുരാജ്യങ്ങളിൽ എത്തിച്ച് രക്ഷിക്കാൻ കഴിഞ്ഞിട്ടുള്ളു. ഡബ്ലിൻ കരാർ അനുസരിച്ചാണ് യൂറോപ്യൻ യൂണിയനിൽ വരുന്ന അഭയാർത്ഥി  അഭ്യർത്ഥനയ്ക്കു  അംഗീകാരം കൊടുക്കുന്നത്. ഈ കരാറിനെ പുനഃപരിശോധിക്കാനും കുട്ടികളുടെ അവകാശങ്ങൾക്ക് മുൻഗണന നല്കുവാനുമാണ് സേവ് ദ ചിൽഡ്രൻ അവശ്യപ്പെടുന്നതെന്നു സേവ് ദ ചിൽഡ്രന്‍റെ യൂറോപ്യൻ യൂണിയന്‍  ഡയറക്ടര്‍ ശ്രീമതി അനിതാ ബേ ബുൺഡെഗാർഡ്‌ അറിയിച്ചു.   

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

19 July 2019, 15:34