തിരയുക

Vatican News
Guatemala നഗരത്തിൽ കുടിയേറ്റക്കാരുടെ പൊതു പാർപ്പിട കേന്ദ്രത്തിന്റെ ജാലകത്തിലൂടെ നോക്കുന്ന ഒരു വ്യക്തി   Guatemala നഗരത്തിൽ കുടിയേറ്റക്കാരുടെ പൊതു പാർപ്പിട കേന്ദ്രത്തിന്റെ ജാലകത്തിലൂടെ നോക്കുന്ന ഒരു വ്യക്തി   (ANSA)

ബ്രസീലിൽ 34 ആം "പ്രവാസിവാരം" ആരംഭിച്ചു.

പ്രമേയം "കുടിയേറ്റവും പൊതുനയങ്ങളും"

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

ജൂൺ 16 ഞായർ തുടങ്ങി 23 ആം തിയതി വരെയാണ് ബ്രസീല്‍ രാഷ്ട്രം മുഴുവനും പ്രവാസി വാരമായി ആചരിക്കപ്പെടുന്നത്. എല്ലാ പ്രാവശ്യത്തെയും പോലെ സാഹോദര്യത്തെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ നടത്തുന്ന ഈ സംരംഭത്തിന്‍റെ ഈ വർഷത്തെ പ്രമേയം "കുടിയേറ്റവും പൊതുനയങ്ങളും" എന്നാണ്. "സ്വാഗതംചെയ്യലും, സംരക്ഷിക്കലും, പ്രോത്സാഹിപ്പിക്കലും,സമന്വയിപ്പിക്കലും, ആഘോഷിക്കലും: അനുദിന പോരാട്ടം" എന്നതിനെ ഈ സംരംഭത്തിന്‍റെ ലക്ഷ്യമായും സ്വീകരിച്ചിരിക്കുന്നു.

കുടിയേറ്റക്കാരെ സ്വാഗതം ചെയ്യാനും, സംരക്ഷിക്കാനും, പ്രോത്സാഹിപ്പിക്കാനും, സമന്വയിപ്പിക്കാനുമുള്ള   ഫ്രാൻസിസ് പാപ്പായുടെ ആഹ്വാനത്തിൽ ആരംഭിക്കാനും, മറ്റുള്ളവരുടെ വേദനയോടു സചേതനയോടെ സമീപിക്കാനും ഒരു പ്രവർത്തിപഥം ആലോചിച്ച് തീരുമാനിക്കാനും,പ്രവാസികളുടെയും കുടിയേറ്റക്കാരുടെയും പാലന ദൗത്യത്തിൽ ഏർപ്പെട്ടിട്ടുള്ള എല്ലാവരെയും, അതിനു മേൽനോട്ടം വഹിക്കുന്ന ഇടയന്മാരെയും,  Pesqueira യിലെ മെത്രാനും ബ്രസീലിലെ മെത്രാൻ സമിതിയുടെ  പ്രവാസ കുടിയേറ്റകാര്യങ്ങളുടെ ചുമതലവഹിക്കുകയും ചെയ്യുന്ന മോൺ.ഹോസെ ലൂയിസ് ഫെരേരാ സാലെസ് അറിയിച്ചു. ഈ അവസരത്തിൽ കുടിയേറ്റക്കാരുടെ അജപാലന സേവനത്തിൽ സുരക്ഷിതമായതും നിയമപരവുമായ  കുടിയേറ്റസാധ്യതകൾ തയാറാക്കാനുള്ള പ്രവർത്തനങ്ങളും അതെ പോലെ കുടിയേറ്റക്കാരുടെ അവകാശങ്ങളും മാന്യതയും സംരക്ഷിക്കാനുള്ള വഴികളും അന്വേഷിച്ച്ക്കൊണ്ടിരിക്കുകയാണെന്നും മോൺ.ഹോസെ ലൂയിസ് ഫെരേരാ വെളിപ്പെടുത്തി.

18 June 2019, 12:31