തിരയുക

പ്രാർത്ഥനാപൂർവ്വം ഈദുൽഫിത്‌ർ തിരുനാളില്‍ പ്രാർത്ഥനാപൂർവ്വം ഈദുൽഫിത്‌ർ തിരുനാളില്‍ 

ഈദുൽഫിത്‌ർ (Eid al-Fitr) തിരുനാളിനു കൽദേയ പാട്രിയാർക്കിസിന്‍റെ സന്ദേശം

മുസ്ലിം സഹോദരരെല്ലാവരും നമ്മുടെ സഹോദരരെന്നു അഭിസംബോധനചെയ്തു കൊണ്ടാണ് റമദാൻ നോയമ്പ് അവസാനിക്കുന്ന ഈദുൽ ഫിത്‌ർ തിരുനാളിനു കൽദേയ പാട്രിയാർക്ക് ലൂയിസ് റഫായേൽ സാക്കോ സന്ദേശമയച്ചത്.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

മുസ്ലിം സഹോദരരെല്ലാവരും നമ്മുടെ സഹോദരരെന്നു അഭിസംബോധനചെയ്തു കൊണ്ടാണ് റമദാൻ നോയമ്പ് അവസാനിക്കുന്ന ഈദുൽ ഫിത്‌ർ തിരുനാളിനു കൽദേയ പാട്രിയാർക്ക് ലൂയിസ് റഫായേൽ സാക്കോ സന്ദേശമയച്ചത്. സത്യസന്ധമായ അനുരഞ്ജനമാണ് ഇറാക്കിനിന്നാവശ്യമെന്നും, വൈര്യങ്ങൾ മാറ്റിവച്ച് പരസ്പരം പൊറുക്കാൻ കാണിക്കുന്നധൈര്യത്തിലാണ് അതടങ്ങിയിരിക്കുന്നതെന്നും കൽദേയ പാട്രിയാർക്ക് വ്യക്തമാക്കി. ഇറാഖ് ജനതയുടെ ഇക്കാലഘട്ടങ്ങളിലെ കൂട്ടക്കൊലകളും, നാശനഷ്ടങ്ങളും, നിർബന്ധിതനാടുവിടലുകളും, സഹനങ്ങളെയും പരിഗണിച്ച് തുല്യഅന്തസ്സും, അവകാശങ്ങളും, കടമകളും മാനിച്ചുകൊണ്ട് മാനുഷീക സാഹോദര്യവും, സമാധാനത്തിൽ ജീവിക്കാനുള്ള സാധ്യതകളും കൽദേയ പാട്രിയാർക്ക് മുന്നോട്ടുവച്ചു. എല്ലാ സാമൂഹീക, മത വിഭാഗക്കാരും പങ്കുവയ്ക്കുന്ന പൈതൃകമാണ് ഇറാഖിന്ന്‍റെതെന്നും, എല്ലാക്കാലത്തേയുംകാൾ വിവിധ വിഭാഗങ്ങൾ തമ്മിലുള്ള സഹവാസം ഉറപ്പിക്കേണ്ട ഉത്തരവാദിത്വം അധികാരികൾക്കുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

അവരോടൊപ്പം താനും ആഗ്രഹിക്കുന്നത് ഈ ഒരു നവീകരണം ഉള്ളിൽ നിന്ന് തന്നെ   വരണമെന്നും, അത് പുറത്ത് നിന്ന്  വരണ്ടതല്ലെന്നും, ഇനിയും യുദ്ധങ്ങൾക്കു കീഴടങ്ങാൻ ഇറാഖ് ജനതയ്ക്ക് ശക്തിയില്ലെന്നും  അദ്ദേഹം അറിയിച്ചു. സമാധാനവും സ്ഥിരതയും  നൽകി ഇറാഖിനെ ദൈവം അനുഗ്രഹിക്കട്ടെയെന്നും, അഭയാർഥികളായി നാടുവിട്ടവരുടെ വീട്ടിലേക്കുള്ള സന്തോഷകരമായ തിരിച്ചുവരവ് സാധ്യമാകട്ടെയെന്നും പ്രാർത്ഥിച്ചു കൊണ്ടാണ് കൽദേയ പാട്രിയാർക്ക് ലൂയിസ് റഫായേൽ  സാക്കോ തന്‍റെ സന്ദേശം ഉപസംഹരിച്ചത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

04 June 2019, 15:51