ലൈംഗീക അതിക്രമങ്ങളെ ഓര്‍മ്മിപ്പിക്കുന്ന ചിത്രം ലൈംഗീക അതിക്രമങ്ങളെ ഓര്‍മ്മിപ്പിക്കുന്ന ചിത്രം 

ലൈംഗീക ചൂഷണ നിവാരണത്തിനായി അന്തർദ്ദേശീയ ദിനം

യുദ്ധ സാഹചര്യങ്ങളിൽ നടക്കുന്ന ലൈംഗീക അതിക്രമങ്ങളെ തടയുന്നതിനെ ലക്ഷ്യം വച്ച് 2015 ജൂൺ 19 നുള്ള ഐക്യരാഷ്ട്രസഭയുടെ പൊതുസമ്മേളനം സ്ഥാപിച്ചതാണ് ലൈംഗീക ചൂഷണനിവാരണത്തിനായുള്ള അന്തർദ്ദേശീയ ദിനം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്


പൊതു ജനത്തെ ഇക്കാര്യത്തെ കുറിച്ച്‌ ബോധവൽക്കരിക്കാനും ഇരകളെ ആദരിക്കാനുമായുള്ള പ്രവർത്തനങ്ങൾക്കാണ് ഈദിനം ലക്ഷ്യം വയ്ക്കുന്നത്. ലൈംഗീകാക്രമണം ഒരു യുദ്ധ ആയുധമായി മാറുന്നതിനെ അപലപിക്കുന്ന പ്രമേയം പാസാക്കിയതുമായി ബന്ധപ്പെട്ടാണ് ഇങ്ങനെ ഒരു   ദിനം മാറ്റിവയ്ക്കാൻ  ഐക്യരാഷ്ട്ര സഭ തീരുമാനിച്ചത്. 2019 ലെ ദിനാചരണം യുദ്ധ സാഹചര്യങ്ങളിലെ  ലൈംഗീക   ആക്രമണങ്ങൾക്കായുള്ള പ്രത്യേക പ്രതിനിധി സംഘ കാര്യാലയ സ്ഥാപനത്തിന്‍റെ പത്താം വർഷവും ഒന്നിച്ച് വരുന്നു.

ഈ ഓർമ്മ ദിനത്തിൽ ഐക്യരാഷ്ട്ര സഭയുടെ സെക്രട്ടറി ജനറൽ നൽകിയ  ബന്ധപ്പെട്ട വിവരങ്ങളുടെ അടിസ്ഥാനത്തിൽ സാഹചര്യങ്ങളുടെ ഗുരുതരാവസ്ഥ മനസ്സിലാക്കാനും ഏതാണ്ട് 50 ഓളം സ്ഥലങ്ങളില്‍ യുദ്ധസമാന സാഹചര്യങ്ങളും ആക്രമണങ്ങളും നടക്കുന്നെന്നും ഇതെല്ലാം ഏറ്റം ദുര്‍ബ്ബല വിഭാഗങ്ങളായ സ്ത്രീകളെയും, കുട്ടികളെയുമാണ് ബാധിക്കുന്നതെന്നും IRIYAD (International Research for Disarmament Archive ) എന്ന സംഘടനയുടെ ഉപാദ്ധ്യക്ഷൻ മൗറിത്സിയോ  സിമോൻചെല്ലി അറിയിച്ചു. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

18 June 2019, 15:19