കൊറിയൻ യുദ്ധത്തിന്‍റെ വാര്‍ഷീകത്തെ അനുസ്മരിക്കുന്ന സൈന്യം കൊറിയൻ യുദ്ധത്തിന്‍റെ വാര്‍ഷീകത്തെ അനുസ്മരിക്കുന്ന സൈന്യം 

സിയോളിൽ നോർത്ത് കൊറിയായുമായുള്ള അനുരഞ്ജനത്തിനായി പ്രാർത്ഥന

തെക്കൻ കൊറിയയിലെ സിയോൾ രൂപതയാണ് കൊറിയൻ യുദ്ധത്തിന്‍റെ ആരംഭം അനുസ്മരിക്കുന്ന ജൂൺ 24 നു നോർത്ത് കൊറിയയുമായുള്ള അനുരഞ്ജനത്തിനായുള്ള പ്രാര്‍ത്ഥനയെന്ന ഈ സംരംഭം സംഘടിപ്പിച്ചത്.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

ടോങ്ഗസങ്ഗ വിദ്യാലയത്തിന്‍റെ ഓഡിറ്റോറിയത്തിലാണ് അനുരഞ്ജനത്തിനായുള്ള പ്രാർത്ഥനാ സമ്മേളനം നടത്തിയത്. അതിരൂപതയുടെ ദയീയാ അനുരഞ്‌ജന കമ്മിറ്റിയാണ് ഇതിന്‍റെ സംഘാടകർ.  ഓഡിറ്റോറിയം നിറഞ്ഞുകവിയുവോളമെത്തിയ ജനങ്ങള്‍ മുഴുവൻ സമയവും ഈ യജ്ഞത്തിൽ പങ്കുകാരായിരുന്നു.

ദിവ്യപൂജാ മദ്ധ്യേ നടത്തടിയ വചനപ്രഘോഷണത്തിൽ കർദിനാൾ ഏവോം,  കൊറിയാ ഉപഭൂഖണ്ഡത്തിന്‍റെ  സമാധാനത്തിനാവശ്യമായ  പ്രാർത്ഥനയുടെയും, ക്ഷമയുടെയും അനുരഞ്ജനത്തിന്‍റെയും പ്രാധാന്യത്തെക്കുറിച്ച് ഓർമ്മിപ്പിച്ചു. വടക്കൻ കൊറിയയുടെ അണുബോംബ് പ്രവർത്തനങ്ങൾക്ക് വിരാമമിടാനുള്ള പരിശ്രമങ്ങൾ ഇതുവരെ ഫലപ്രദമായില്ലയെങ്കിലും പ്രാർത്ഥനയുടെ ആവശ്യകതയെപ്പറ്റി വളരെയേറെ ബോധവാന്മാരാകേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. "വടക്കൻ കൊറിയയിലെ ഒരു ഇടവക എന്‍റെ മനസ്സിൽ" എന്ന   പ്രാർത്ഥനായജ്ഞം സിയോൾ അതിരൂപത 2015 മുതൽ നടത്തുന്നതിനെയും മെത്രാപ്പോലീത്താ അനുസ്മരിച്ചു. വിശ്വാസജീവിതത്തില്‍ പീഡനങ്ങളുടെ നടുവിൽ  ഒളിവിൽ ജീവിക്കേണ്ടിവരുന്നവർക്കുവേണ്ടിയും പ്രാർത്ഥിക്കാൻ കർദിനാൾ ആവശ്യപ്പെട്ടു. പ്രാർത്ഥനയുടെ ശക്തിയെക്കുറിച്ച് പ്രസംഗിച്ച കർദിനാൾ ഇപ്പോഴും നമുക്ക് പ്രാർത്ഥനയുടെ ആവശ്യങ്ങൾ നിറവേറ്റപ്പെട്ടിട്ടില്ലെങ്കിലും പ്രത്യാശ കൈവിടരുതെന്നും ആഹ്വാനം ചെയ്തു. കൊറിയൻ ഉപദ്വീപിലെ സമാധാന പ്രവർത്തനങ്ങൾക്ക് നന്ദിയർപ്പിച്ചുകൊണ്ടു മംഗോളിയയിലെ    കത്തോലിക്കാ സമൂഹത്തിൽ നിന്ന് വന്ന കുട്ടികൾ ദേശീയഗാനങ്ങളും നൃത്തങ്ങളും പ്രാർത്ഥനാസമ്മേളനത്തിനുശേഷം അവതരിപ്പിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

25 June 2019, 15:41