Vatican News
ഫ്രാൻസിസ് പാപ്പാ ശാരീരിക വൈകല്യമുള്ള ഒരു വ്യക്തിയെ അനുഗ്രഹിക്കുന്നു ഫ്രാൻസിസ് പാപ്പാ ശാരീരിക വൈകല്യമുള്ള ഒരു വ്യക്തിയെ അനുഗ്രഹിക്കുന്നു  (AFP or licensors)

ശാരീരിക- മാനസീക വൈകല്യമുള്ളവർക്കായി പ്രവർത്തിക്കണം

കൊത്തലങ്കോയിൽ, ട്യൂറിനിലെ അതിരൂപതാ മെത്രാപ്പോലീത്ത മോൺ. ചേസരെ നിസീലിയാ രോഗികളും ശാരീരിക ദൗർബല്യം ഉള്ളവർക്കുമായി നടത്തിയ ദിവ്യബലിയിൽ നടത്തിയ വചന പ്രഘോഷണം.

സി.റൂബിനി സി.റ്റി.സി , വത്തിക്കാന്‍ ന്യൂസ്

പെസഹാകാലത്തിലെ നമ്മൾ ജീവിക്കുന്നത്  പ്രത്യാശയുടെ വലിയ ദിനങ്ങളിലാണെന്ന് പറഞ്ഞാരംഭിച്ച പ്രഭാഷണം, അവിടെ സന്നിഹിതരായിരുന്ന ഓരോരുത്തരും വാക്കുകൊണ്ടല്ല പ്രവർത്തികൊണ്ടു  ജീവനിൽ വിശ്വസിക്കുന്നെന്നും, സ്നേഹിക്കുന്നെന്നും, സ്വാഗതം ചെയ്യുന്നെന്നും, വിലമതിക്കുന്നെന്നും എടുത്തുകാണിക്കുകയാണന്ന് അറിയിച്ചു. വായനകളിലൂടെ യേശു നമുക്ക് ശക്തിയും, സുരക്ഷയും, പ്രത്യാശയും പകരുന്ന  തന്‍റെ ആത്മാവിനെ തരുന്നു എന്നുള്ള ഉറപ്പും നമുക്ക് ലഭിച്ചു.   ബലഹീനരും, നിസ്സഹായരുമായി കരുതി  പരിതപിക്കുന്നവരുടെ മനസ്സ് വിശ്വാസത്തിന്‍റെയും, പ്രത്യാശയുടെയും, സ്നേഹത്തിന്‍റെയും  ശക്തികണ്ടു   മാറണമെന്നാവശ്യപ്പെട്ടു. തന്നോടൊപ്പം സുരക്ഷിതരായി നീങ്ങാൻ ഒത്തിരിപേരെ അവരുടെയരുകിൽ ജീവന്‍റെ വഴിതുറന്നു തരുവാൻ യേശു അയയ്ക്കുന്നു.  അവരുടെ ബന്ധുക്കളും, സുഹൃത്തുക്കളും, സന്നദ്ധസേവകരും, ജോലിക്കാരും അവരെ സഹായിക്കാനും അതിൽ സന്തോഷം കണ്ടെത്താനുമായി  എത്തിക്കുന്നുവെന്നുംചൂണ്ടികാണിച്ചു. പക്ഷെ  നമ്മുടെ സമൂഹത്തിൽ   കണ്ടുവരുന്ന   അവഗണനയും, നിർവികാരമായ അംഗീകാരവും നൽകുന്ന വേദനാജനകവും ബുദ്ധിമുട്ടുള്ളതുമായ യാഥാർഥ്യങ്ങളെ ഒരിക്കലും മറക്കരുതെന്നോർപ്പിച്ച മോൺ.നോസിലിയ ഒരു സമൂഹത്തിന്‍റെ സംസ്കാരവും മഹത്വവും അളക്കുന്നത് ശാരീരിക മാനസീക ബുദ്ധിമുട്ടുള്ള ജനങ്ങളെ സ്വീകരിക്കുന്നതിലും അവരുടെ ഉയർച്ചയ്ക്കായി പ്രവർത്തിക്കുന്നതിലുമാണെന്നും ഉദ്ബോധിപ്പിച്ചു.  ഉദ്യോഗസ്ഥഭരണത്തിന്‍റെ (Bureaucracy) മന്ദഗതിയും സാമൂഹീക   സാംസ്കാരിക മാനസീക അവസ്ഥയും കുടുംബങ്ങളെ കഷ്ടപ്പെടുത്തുന്നുവെന്ന് പറഞ്ഞ അദ്ദേഹം, ഇക്കാര്യത്തിൽ പൊതുജനാഭിപ്രായം ഉണർത്താൻ ഇനിയും വാർത്താമാധ്യമങ്ങൾ മുന്നിട്ടിറങ്ങേണ്ടതുണ്ടെന്നും അഭിപ്രായപ്പെട്ടു.  മിതശീലം വളർത്തുന്ന ഒരു സംസ്കാരം എല്ലാവരിലും വീണ്ടെടുക്കേണ്ടതുണ്ടെന്ന് പറഞ്ഞ മോൺ.  ചേസരെ നിസീലിയാ ശേഖരിച്ച് കൂട്ടിവയ്ക്കുന്ന, എങ്ങനെയും ലാഭമുണ്ടാക്കാൻ പരിശ്രമിക്കുന്ന, പണത്തിനും, അധികാരത്തിനുമായി നെട്ടോട്ടമോടുന്ന പ്രവണതകളിൽ നിന്ന് മോചനം നേടണമെന്നും ഓർമ്മിപ്പിച്ചു.

പരിശുദ്ധാത്മാവിന്‍റെ ദാനം വഴി യേശു തന്‍റെ സ്നേഹം നൽകി നമ്മളെ സ്വതന്ത്രരാക്കി, അവന്‍റെ സത്യം നമ്മുടെ ജീവിതത്തിന്‍റെ അടിത്തറയാക്കി , നമ്മുടെ പാത തെളിച്ച്, എല്ലാത്തരം അടിമത്വത്തിൽ നിന്നും തിന്മയിൽ നിന്നും മോചിക്കുകയും മറ്റുള്ളവരോടു തുറവിയുള്ളവരാക്കി മാറ്റുകയും ചെയ്യുമെന്ന് പറഞ്ഞ മോൺ.  ചേസരെ വാക്കിൽ മാത്രമല്ല പ്രായോഗീക പ്രവർത്തികളിലൂടെ ട്യൂറിനിലെ സഭ കുടുംബങ്ങളോടും, സന്നദ്ധസേവകരോടും, കൂട്ടുകാരോടൊപ്പം അവരെ ശുശ്രൂഷിക്കാനും ഒപ്പമുണ്ടാകുമെന്നറിയിക്കുകയും അവർ തനിച്ചല്ലെന്നും സഭ അവരെ സ്നേഹിക്കുന്നെന്നും പ്രാര്‍ത്ഥിക്കുന്നുണ്ടെന്നും ഓര്‍മ്മപ്പെടുത്തുകയും ചെയ്തു കൊണ്ട് തന്‍റെ പ്രഭാഷണം അവസാനിപ്പിച്ചു.    

28 May 2019, 16:10