സൗദിയിൽ നിന്നുള്ള ബഹ്റിയാമ്പ് (Bahri Yanbu) എന്ന ആയുധചരക്കുകപ്പല്‍  സൗദിയിൽ നിന്നുള്ള ബഹ്റിയാമ്പ് (Bahri Yanbu) എന്ന ആയുധചരക്കുകപ്പല്‍  

ആയുധചരക്കുകപ്പലുകൾക്കു തുറമുഖങ്ങൾ തുറന്നു കൊടുക്കരുതെന്ന് ഇറ്റാലിയൻ ദേശീയസംഘടനകൾ

സൗദിയിൽ നിന്നുള്ള ബഹ്റിയാമ്പ് (Bahri Yanbu), എന്ന ചരക്കുകപ്പല്‍ ലാ സ്പെത്സിയ (La Spezia)എന്ന ഇറ്റാലിയൻ തുറമുഖത്തടുക്കാൻ സാധ്യതയുണ്ടെന്ന് അറിഞ്ഞ സംഘടനകൾ ഇറ്റാലിയൻ ഗവമെന്‍റിനോടു തങ്ങളുടെ എതിർപ്പ് പ്രകടിപ്പിച്ചു.

സി.റൂബിനി സി.റ്റി.സി

സൗദി നേതൃത്വം നൽകുന്ന സഖ്യം യെമനിൽ നടത്തുന്ന സായുധ ഇടപെടലുകളിൽ ഒട്ടനവധി കുട്ടികൾക്ക് പരുക്കേൽക്കുന്നതായി  "സേവ് ദ ചിൽഡ്രൻ "(SAVE THE CHILDREN ) റിപ്പോര്ട്ട്ചെയ്തിരുന്നു.

ബഹ്‌റിയാമ്പു എന്ന കപ്പൽ ലെസ്റ്റർ കമ്പനി നിർമ്മിക്കുന്ന സ്വയം ചലിക്കുന്ന 155 എംഎം  സീസർ തോക്കുകൾ  കയറ്റാൻ ഫ്രാൻസിലെ  ലെ ഹാവരെ തുറമുഖത്ത് എത്തേണ്ടതായിരുന്നു. എന്നാൽ ഫ്രാൻസിലെ സംഘടനകളുടെ എതിർപ്പുമൂലമാണ് ഇറ്റാലിയൻ തുറമുഖമായ ലാ സ്പെത്സിയായിലേക്ക് തിരിച്ചത്. സൗദിയുടെ നേതൃത്വത്തിൽ യെമനിൽ സാധാരണ പൗരന്മാർമാരുടെ നേരേ  നടത്തുന്ന ആക്രമണങ്ങളിൽ തങ്ങൾക്കുള്ള പ്രതിഷേധം മുൻ ഗവൺമെന്‍റുകളെയും അറിയിച്ചിട്ടുണ്ടായിരുന്നു വെന്നു സംഘടനകൾ അറിയിച്ചു.  സ്വീഡൻ, ജർമ്മനി  , നെദർലാൻഡ്, നോർവ്വേ തുടങ്ങി  പല യൂറോപ്യൻ രാജ്യങ്ങളും  വളരെ നാളുകള്‍ക്കു മുമ്പ് സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യത്തിന് ആയുധങ്ങൾ നൽകുന്നത് നിർത്തിവയ്ക്കുകയോ കുറയ്ക്കുകയോ ചെയ്തിട്ടുണ്ട്.

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

21 May 2019, 16:05