തിരയുക

ഫ്രാന്‍സിസ് പാപ്പാ  പൊതു കൂടികാഴ്ച്ചയില്‍ കുട്ടികളുമൊത്ത്....  ഫ്രാന്‍സിസ് പാപ്പാ പൊതു കൂടികാഴ്ച്ചയില്‍ കുട്ടികളുമൊത്ത്....  

റുമേനിയായിൽ കുഞ്ഞു മിഷനറിമാര്‍ക്കായുള്ള സംഘം ആരംഭിക്കുന്നു

പൊന്തിഫിക്കൽ ബാല്യ പ്രേഷിതപ്രവർത്തനത്തിന്‍റെ ചരിത്ര സംഭവമായി റുമേനിയായിൽ മെയ് 18 നു കുഞ്ഞു പ്രേഷിതരുടെ ആദ്യ സംഘത്തിന്‍റെ പ്രവർത്തനമാരംഭിക്കും.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ വാര്‍ത്തകള്‍

ബുക്കാറെസ്റ്റിലെ വിശുദ്ധ ലോസിഫ് കത്തീഡ്രലിൽ ലോൻ  റോബു മെത്രാപ്പോലീത്തായുടെ മുഖ്യ കാര്‍മ്മീകത്വത്തിലർപ്പിക്കപ്പെടുന്ന ദിവ്യബലിയോടെ റുമേനിയായിലെ ബാല പ്രേഷിതരെ അംഗങ്ങളാക്കുന്ന ആഘോഷങ്ങൾക്ക് തുടക്കമാകും. പൊന്തിഫിക്കൽ ബാല്യ പ്രേഷിതത്വത്തിന്‍റെ ജനറൽ സെക്രട്ടറി സി.റോബെർത്താ ത്രീമാരെല്ലി  ആലോഷങ്ങളിൽ പങ്കെടുക്കാനെത്തും. 2019   ഒക്ടോബറിലെ  അസാധാരണ പ്രേഷിതമാസത്തിന്‍റെ പ്രചോദനമുൾക്കൊണ്ട്    " കുഞ്ഞു പ്രേഷിതരെ ജ്ഞാനസ്നാനം ചെയ്‌തയച്ചു" എന്നതായിരിക്കും സംഘത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കായി തിരഞ്ഞെടുത്ത ആപ്തവാക്യം.   

ബാല പ്രേഷിത സംഘത്തിലേക്കുള്ള കുട്ടികളുടെ പ്രതിബദ്ധത കാണിക്കുന്ന ഒരു അംഗത്വ കാർഡും, പ്രാർഥനാനിയോഗങ്ങളും, ഓരോ ആഴ്ചയിലേയും ഉപവി പ്രവർത്തികൾക്കായുള്ള ആശയങ്ങളും അടയാളപ്പെടുത്തിയ ഒരു കലണ്ടറും, മാർപ്പാപ്പയുടെയും  ഈ സംഘടനയുടെ സ്ഥാപകനായ മോൺ. ചാൾസ് ദേ ഫോർബിൻ - ജാൻസന്‍റ ചിത്രവും രേഖപ്പെടുത്തിയ ഒരു കൈവളയും ഒരു പ്രേഷിത കുരിശു രൂപവും കുട്ടികൾക്ക് നല്കും. കൂടാതെ എല്ലാ കുട്ടികൾക്കും ബാലപ്രേഷിതത്വത്തെ കുറിച്ചുള്ള ഒരു പുസ്തകവും, പതാകയും ഈ ദിവസത്തിന്‍റെ  ഓർമ്മക്കായി നല്കപ്പെടും. ദിവ്യ പൂജയ്ക്ക് ശേഷം ബുക്കറസ്റ്റിലെ വിവിധ ഇടവകയിൽ നിന്നുള്ള കുട്ടികൾ ഒരുക്കിയ കലാവിരുന്നുമുണ്ടായിരിക്കും.

പൊന്തിഫിക്കൽ മിഷനറി സംഘടനയിലെ 4 എണ്ണത്തിലൊന്നാണ് ബാലപ്രേഷിത സംഘം. 1843 ൽ മോൺ. ചാൾസ് ദേ ഫോർബിൻ -ജാൻസൺ ചൈനയിലെ കുട്ടികളെ പ്രാർത്ഥനയാലും മറ്റും  സഹായിക്കാൻ  ഫ്രഞ്ച് കുട്ടികൾക്കായി സ്ഥാപിച്ച സംഘടനയാണിത്. ഇതിന്‍റെ ലക്ഷ്യം" കുട്ടികൾ കുട്ടികളെ സഹായിക്കുന്നു" എന്നതാണ്. ഇന്ന് ലോകം മുഴുവനും വ്യാപിച്ചിട്ടുള്ള ഈ സംഘടന കുട്ടികളിൽ പ്രേഷിതചൈതന്യത്തിന്‍റെ രൂപീകരണത്തിനായി പ്രവർത്തിക്കുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

14 May 2019, 12:27