തിരയുക

Vatican News
Josef Nellikal art director Josef Nellikal art director 

കലാസംവിധായകന്‍ ജോസഫ് നെല്ലിക്കലുമായി ഒരഭിമുഖം

ചലച്ചിത്ര ലോകത്തെ കലാസംവിധായകന്‍ ജോസഫ് നെല്ലിക്കലും ഫാദര്‍ വില്യം നെല്ലിക്കലും തമ്മിലുള്ള അഭിമുഖം രണ്ടാം ഭാഗം.

- ഫാദര്‍ വില്യം നെല്ലിക്കല്‍

മുഖാമുഖം പരിപാടിയുടെ ശബ്ദരേഖ - ഭാഗം രണ്ട്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ശബ്ദരേഖയില്‍ മാത്രം.

1. സിനിമയിലെ വലിയ താരങ്ങളുമായി കാലാസംവിധായകന്‍ എങ്ങനെ ഇടപഴകുന്നു?

2. ആവിഷ്കൃത യാഥാര്‍ത്ഥ്യമായ സിനിമയുടെ  യാഥാര്‍ത്ഥ്യവും തമ്മില്‍ ഒരു കലാസംവിധായകന്‍ എന്ന നിലയില്‍ അങ്ങയുടെ വീക്ഷണം എന്താണ്?

3. സിനിമ എന്ന മാധ്യമം കൃത്യമായും ജനങ്ങള്‍ക്ക് ഒരു “മെസ്സെജ്,” സന്ദേശം നല്കാനുള്ളതാണോ, അല്ലെങ്കില്‍ അത് വെറുമൊരു “മസാല”യാണോ?

4. സിനിമയെന്ന  മാധ്യമത്തിന്  പ്രേക്ഷകര്‍ക്ക് നന്മയുടെ സന്ദേശങ്ങള്‍  പകര്‍ന്നുനല്കാന്‍ സാധിക്കുന്നുണ്ടോ.  ഒരു ക്രൈസ്തവനായ കലാസംവിധായകന്‍ എന്ന നിലയില്‍ ജോസഫ് ഇക്കാര്യം എങ്ങനെയാണ് വിലയിരുത്തുന്നത്?

5. ഡ്രഗ് അഡിക്ഷന്‍റെ പശ്ചാത്തലമുള്ള സിനിമയെക്കുറിച്ച് ജോസഫ് പറഞ്ഞല്ലോ, കാണുന്നത് ഒപ്പിയെടുക്കുന്നത് യുവമനസ്സുകളുടെ പ്രത്യേകതയാണ്. കള്ളും കഞ്ചാവുമൊക്കെ സിനിമയില്‍നിന്നും യുവജനങ്ങളുടെ മനസ്സുകളെ സ്വാധീനിക്കുകയില്ലേ?

6. മാധ്യമ സ്വാധീനത്തെക്കുറിച്ച്  അവബോധം ഇല്ലാത്തതുകൊണ്ടാണോ  മാധ്യമങ്ങളില്‍  നന്മയ്ക്കൊപ്പം കാണുന്ന തിന്മകളും യുവജനങ്ങള്‍  ഒപ്പിയെടുക്കുന്നത്?

7. ഇന്ത്യന്‍ സിനിമ വിസ്തൃതമായൊരു ലോകമാണെന്നു പറയാം – ഹിന്ദി, മലയാളം, തമിഴ്, പിന്നെ മറ്റു പ്രാദേശിക ഭാഷാസിനിമകള്‍ - അങ്ങനെ ഇന്ത്യന്‍ സിനിമ ഒരു വലിയ ലോകം തന്നെ. അതില്‍ മലയാളം സിനിമ ഒരു വമ്പന്‍ മേഖലയാണെന്നു പറയാമോ?

ചലച്ചിത്ര കലാസംവിധാന രംഗത്ത് പ്രവര്‍ത്തിക്കുന്ന ആര്‍ട്ഡയറക്ടര്‍ ജോസഫ് നെല്ലിക്കലുമായി ഫാദര്‍ വില്യം നെല്ലിക്കല്‍ നടത്തിയ അഭിമുഖത്തിന്‍റെ രണ്ടാം ഭാഗമാണ് ഇതുവരെ ശ്രവിച്ചത്.

 

24 May 2019, 12:08