JOSEF NELLIKAL art director JOSEF NELLIKAL art director 

ജോസഫ് നെല്ലിക്കലുമായി ഒരഭിമുഖം

ചലച്ചിത്ര ലോകത്ത് പ്രവര്‍ത്തിക്കുന്ന കലാസംവിധായകനായ ജോസഫ് നെല്ലിക്കലും ഫാദര്‍ വില്യം നെല്ലിക്കലും തമ്മിലുള്ള അഭിമുഖം - ആദ്യഭാഗം

താഴെ കാണുന്ന ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ശബ്ദരേഖയില്‍ മാത്രം.

ആര്‍ട്ട്ഡയറക്ടര്‍ നെല്ലിക്കലുമായി അഭിമുഖം - ഭാഗം ഒന്ന്

1 സ്വാഗതം. ശാലോം വേള്‍ഡ് ടെലിവിഷന്‍റെ റോമിലെ സ്റ്റുഡിയോ സംവിധാനം ഒരുക്കുന്നതിനു എത്തിയപ്പോള്‍ വത്തിക്കാന്‍ റേഡിയോയില്‍ വരികയും, അഭിമുഖത്തിന് സമ്മതിക്കുകയും ചെയ്തതില്‍ അതിയായ സന്തോഷമുണ്ട്. ജോസഫിന് വത്തിക്കാന്‍ റേഡിയോയിലേയ്ക്ക് സ്വാഗതം.

2 തിരക്കഥയില്‍നിന്നും, അല്ലെങ്കില്‍ "സ്ക്രിപ്റ്റില്‍"നിന്നും അവസാനം വെള്ളിത്തിരയില്‍ തിളങ്ങിക്കാണുന്ന സിനിമയുടെ മനോഹര മുഹൂര്‍ത്തംവരെ ജോസഫ് വിഭാവനംചെയ്യുന്ന വിവിധ ഘട്ടങ്ങള്‍ എന്തെല്ലാമാണ്?

3 സംവിധായകന്‍റെ വീക്ഷണത്തില്‍നിന്നും വ്യത്യസ്തമായ കാഴ്ചപ്പാടില്‍ കലാസംവിധാനം നിര്‍വ്വഹിക്കാന്‍ സാധിക്കുമോ, അതിനു സ്വാതന്ത്ര്യവും സാദ്ധ്യതയുമുണ്ടോ?

4 കഥാസംവിധായകന്‍റെയും, സിനിമാ സംവിധായകന്‍റെയും, ക്യാമറമാന്‍റെയുമെല്ലാം മനസ്സുകളെ എങ്ങനെയാണ് ഒരു കലാസംവിധായകനു കോര്‍ത്തിണക്കാന്‍ സാധിക്കുന്നത്?

5 നാം ജീവിക്കുന്നത് ഒരു “വെയിസ്റ്റ് കള്‍ച്ചര്‍” (culture of waste) വളര്‍ന്നുവരുന്ന സംസ്കാരത്തിലാണ്- ഒരു പാഴ്വസ്തുക്കളുടെ ലോകം...! എന്നാല്‍ ജോസഫിന്‍റെ വീക്ഷണത്തില്‍, കലയുടെ ലോകത്താണെങ്കിലും ഒന്നും വെയ്സ്റ്റ് അല്ല, ആരും വെയ്സിറ്റ് അല്ല എന്നു കാട്ടിത്തരുന്നത് വലിയ പാഠമാണ്. ഈ മേഖലയില്‍ ജോസഫിന്‍റെ ചിന്തകള്‍ പങ്കുവയ്ക്കാനാകുമോ?

6 ചിലവു കുറഞ്ഞ ജീവിതവും, കലാസംവിധാനവും, ലാളിത്യമുള്ള ശൈലിയും, ഒന്നും വെയിസ്റ്റ് അല്ലെന്നും എല്ലാമുള്ള ജോസഫിന്‍റെ കാഴ്ചപ്പാട് സിനിമാലോകത്തിന് അന്യവും, എന്നാല്‍ ഏറെ തനിമയുള്ളതുമാണെന്ന് മനസ്സിലാക്കുന്നു. ശരിയല്ലേ?

7 സിനിമാ ലോകത്ത് കലാസംവിധായകന്‍ ഒരു പിന്നണിക്കാരനല്ലേ...? കാലാസംവിധായകന്‍റെ ജോലി നിശ്ശബ്ദസേവനമാണ്. ഈ വസ്തുതയെ ജോസഫ് എങ്ങനെയാണ് കാണുന്നത്, വ്യാഖ്യാനിക്കുന്നത്?

8 വെള്ളിത്തിരയിലെ തിളക്കമുള്ള വന്‍താരങ്ങളോട് കലാസംവിധായകനുള്ള സമീപനവും സാമീപ്യവും എന്താണ്?

ചലച്ചിത്ര കലാസംവിധാന രംഗത്ത് പ്രവര്‍ത്തിക്കുന്ന ആര്‍ട്ഡയറക്ടര്‍ ജോസഫ് നെല്ലിക്കലുമായി ഫാദര്‍ വില്യം നെല്ലിക്കല്‍ നടത്തിയ അഭിമുഖത്തിന്‍റെ ആദ്യഭാഗമാണിത്.
അഭിമുഖത്തിന്‍റെ തുടര്‍ച്ച ഇനി അടുത്ത ആഴ്ചയില്‍ ശ്രവിക്കാം.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

17 May 2019, 14:21