ബുദ്ധ മത സന്യാസി സമാധാനത്തിന് വേണ്ടിയുള്ള  പ്രാർത്ഥനയിൽ ... ബുദ്ധ മത സന്യാസി സമാധാനത്തിന് വേണ്ടിയുള്ള പ്രാർത്ഥനയിൽ ... 

ഇറ്റലിയിൽ മതസഹിഷ്ണുതയും മതസ്വാതന്ത്ര്യവും കുറയുന്നു

ഇറ്റലി മതസ്വാതന്ത്ര്യമുള്ളതും മതന്യുനപക്ഷങ്ങളെ അനുഭാവത്തോടെ കാണുകയും ചെയ്യുന്ന ഒരു രാജ്യമാണ് . എന്നാൽ സാവധാനം സാഹചര്യങ്ങൾ അപകടകരമായ തരത്തിൽ മോശമായിത്തീരുകയാണെന്ന് നവമതങ്ങളെക്കുറിച്ച് പഠിക്കുന്ന CESNUR (Center for Studies on New Religions ) റിപോർട്ട്ചെയ്തു.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ വാര്‍ത്തകള്‍

ട്യൂറിനിൽ  നടക്കുന്ന പുസ്തകമേളയിലാണ് ഈ വിവേചനപരമായ പെരുമാറ്റത്തെക്കുറിച്ച് CESNUR   റിപ്പോർട്ട് ചെയ്തത്. മെയ് 13 നു രാവിലെ സോൾഫറിനോ മട്ടുപ്പാവിൽ നടന്ന മതസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള അന്തർദേശീയ വട്ടമേശ സമ്മേളനപരമ്പരയിൽ അമേരിക്കൻ പ്രസിഡണ്ട്  ട്രംപിന്‍റെ  കാര്യനിര്‍വ്വാഹക സംഘത്തിലെ പ്രമുഖരും ഇറ്റലിയിലെ രാഷ്ട്രീയനേതാക്കളും അമേരിക്കയിൽ നിന്നുള്ള നയതന്ത്രജ്ഞരും പങ്കെടുത്തു. ഇറ്റലിയിലുള്ള 20 മതന്യുനപക്ഷങ്ങളെ ചർച്ചയ്ക്കായി വിളിച്ച ഈ സമ്മേളനത്തിൽ  17 കൂട്ടരും ഗൗരവപരമായ വിവേചനങ്ങളും അസഹിഷ്ണുതയും അനുഭവിക്കുന്നവരാണെന്നു അറിയിച്ചു.  

20 വർഷങ്ങൾക്കുമുമ്പുള്ള  മത ന്യുനപക്ഷങ്ങൾക്ക് അനുകൂലമായ രാഷ്ട്രീയ സാംസ്കാരിക സ്ഥിതിഗതികളല്ല നിലവിലെന്ന് CESNUR ‍ന്‍റെ ഡയറക്ടറും സമൂഹശാസ്‌ത്രജ്ഞനുമായ  മാസ്സിമോ ഇന്ത്രോവീഞ്ഞേ അറിയിച്ചു. രാഷ്ട്രവുമായി സഖ്യം സ്ഥാപിച്ചിട്ടുള്ള മതന്യുനപക്ഷങ്ങൾക്കുപോലും അപമാനപ്പെടുത്തലുകളും വിവേചനങ്ങളും നേരിടേണ്ടിവരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തുടർച്ചയായി രണ്ടാം വർഷവും ഈ പുസ്തകമേളയിൽ, FIRMA  ( International Festival of  Religions Music and Arts ) എന്ന സംഘടന മതസഹിഷ്ണുതയ്ക്കും സംവാദത്തിനും വേണ്ടിപ്രവർത്തിക്കുന്ന വ്യക്തികൾക്കായുള്ള അവാർഡ്ദാനം  നടത്തി. തായ്‌വാനിലെ  താവോയുടെ ഗുരുവായ ഹോംഗ് ടാവോസെയ്ക്കും, ലുത്സ് ഡെൽ മോന്തോ   എന്ന മെക്സിക്കൻ സഭയുടെ തലവനായ നാസോൺ ജോവാക്കുവിൻ ഗാർസിയയ്ക്കും, International Round Tables on Religoius Freedom എന്ന സംഘടനയുടെ സ്ഥാപകനായ അമേരിക്കക്കാരൻ ഗ്രെഗ് മിഷേലിനും ഇറ്റലിയിൽ നിന്നുള്ള അലെസ്സാൻഡ്രോ ലോവിനോയ്ക്കുമാണ് ഈ വർഷത്തെ അവാർഡുകൾ സമ്മാനിച്ചത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

14 May 2019, 12:14