Enzo Bianchi the founder of the bose monastery with Pope Francis in Vatican Enzo Bianchi the founder of the bose monastery with Pope Francis in Vatican 

സുവിശേഷത്തില്‍നിന്നു രൂപപ്പെട്ട ആരാധനക്രമം

ബൊസ്സെ എക്യുമേനിക്കല്‍ ആശ്രമം സംഘടിപ്പിച്ച ആരാധനക്രമം സംബന്ധിച്ച സമ്മേളനത്തെ പാപ്പാ ഫ്രാന്‍സിസ് അഭിനന്ദിച്ചു.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

സഭൈക്യ ആരാധനക്രമപഠനം
മെയ് 30- Ɔο തിയതി വ്യാഴാഴ്ചയാണ് വടക്കെ ഇറ്റലിയിലെ മാഞ്ഞാനയിലുള്ള ബൊസ്സെ ആശ്രമത്തില്‍ നടന്ന രാജ്യാന്തര സംഗമത്തിന് പാപ്പാ ഫ്രാന്‍സിസ് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടേറിയേറ്റുവഴിയാണ് സന്ദേശം അയച്ചത്.  അള്‍ത്താരയും, നവീകരണവും, പുതിയ പ്രതിബന്ധങ്ങളും (The Altar, recent acquisitions and new problems) എന്ന വിഷയത്തെ കേന്ദ്രീകരിച്ചു നടന്ന രാജ്യാന്തര സംഗമത്തിലേയ്ക്കാണ് പാപ്പാ ഫ്രാന്‍സിസ് സന്ദേശം അയച്ചത്. ഇറ്റലിയുടെ ദേശീയ മെത്രാന്‍ സമിതിയോടു കൈകോര്‍ത്താണ് സഭൈക്യകൂട്ടായ്മയുടെ ആശ്രമത്തില്‍ ആരാധനക്രമം സംബന്ധിച്ച രാജ്യാന്തര സംഗമം സംഘടിപ്പിച്ചത്. 17- Ɔമത് ആരാധനക്രമ സംഗമം ഇറ്റലിയിലെ ബൊസ്സെ ആശ്രമത്തില്‍ നടക്കുന്നത് മെയ് 30-മുതല്‍ ജൂണ്‍ 1-വരെ തിയതികളിലാണ്.

ആരാധനക്രമം സാഹോദര്യത്തിന്‍റെ ഉച്ചകോടി
സഭാസമൂഹത്തിന്‍റെയും വിശ്വാസികളായ വ്യക്തികളുടെയും സാഹോദര്യത്തിന്‍റെ ഉച്ചകോടിയായ ആരാധനക്രമം കൂടുതല്‍ നവീകരിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും ഈ സംഗമം ഉപകരിക്കട്ടെയെന്ന് പാപ്പാ ആശംസിച്ചു. കാരണം സുവിശേഷമാകുന്ന വിദ്യാപീഠത്തില്‍നിന്നും രൂപപ്പെട്ടിട്ടുള്ളതാണെന്ന് ആരാധനക്രമമെന്നു പാപ്പാ സന്ദേശത്തിലൂടെ സംഗമത്തെ അനുസ്മരിപ്പിച്ചു. ഹ്രസ്വമായ ഈ ആശംസയോടും പ്രാര്‍ത്ഥനയോടുംകൂടെ അപ്പസ്തോലിക ആശീര്‍വ്വാദം നല്കിക്കൊണ്ടാണ് പാപ്പാ ഫ്രാന്‍സിസ് സന്ദേശം ഉപസംഹരിച്ചത്.

ആരാധനക്രമ നവീകരണത്തിലെ പ്രതിബന്ധങ്ങള്‍
“അള്‍ത്താരയും, നവീകരണവും, പുതിയ പ്രതിബന്ധങ്ങളും” എന്ന വിഷയം സംമ്പന്ധിച്ച് 2003-ല്‍ ബൊസ്സെ ആശ്രമം, അതിന്‍റെ സ്ഥാപക ഡയറക്ടറായ ബ്രദര്‍ എന്‍സൊ ബിയാങ്കിയുടെ നേതൃത്വത്തില്‍ പഠനശിബിരം നടത്തിയിട്ടുള്ളതാണ്. എന്നാല്‍ ഇതു സംബന്ധിച്ച നവവും, ചരിത്രപരവും കലാപരവുമായ വിവരങ്ങള്‍ ശേഖരിച്ചുകൊണ്ടാണ്, കാലക്രമത്തില്‍ അള്‍ത്താരയെ കേന്ദ്രീകരിച്ച് ആഗോളതലത്തിലുള്ള ആരാധനക്രമസംഗമം ബൊസ്സെ ആശ്രമത്തില്‍ ആവിഷ്ക്കരിച്ചത്.

കാലംപൊറുക്കാത്ത തെറ്റുകള്‍
പരിശുദ്ധ കുര്‍ബ്ബാനയുടെ പരികര്‍മ്മവും ആരാധനക്രമവും സംബന്ധിച്ച് ഇന്ന് ലോകത്ത് ധാരാളം ക്രമക്കേടുകള്‍ ഉള്ളതായി സംഗമം നിരീക്ഷിച്ചു. അതുപോലെ ആരാധനക്രമ സംഗീതത്തിന്‍റെ മേഖലയിലും ഉണ്ടായിട്ടുള്ള അപഭ്രംശങ്ങള്‍ കാലംപൊറുക്കാത്തതെന്ന് സമ്മേളനത്തിലെ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടി. പുതിയനിയമത്തെയും അതിന്‍റെ ഭാഷാശൈലിയെയും അവലംബിച്ചാണ് ബലിപീഠത്തെയും ആരാധനയെയും സംബന്ധിച്ച പഠനങ്ങള്‍ ബൊസ്സെയില്‍ അരങ്ങേറിയത്. രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്‍റെ നവീകരണത്തിലുള്ള അള്‍ത്താര, മാറ്റങ്ങള്‍ക്കു വിധേയമായിട്ടുള്ള അള്‍ത്താര, വചനപാരായണ പീഠം എന്നിവയെ സംബന്ധിച്ച പഠനങ്ങളും തുടര്‍ന്നും ബൊസ്സെയില്‍ നടക്കുമെന്ന് സുപീരിയര്‍ ജനറള്‍, ബ്രദര്‍ എന്‍സോ ബിയാംങ്കിയുടെ പ്രസ്താവന അറിയിച്ചു.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

30 May 2019, 20:17