തിരയുക

Vatican News
സ്പെയിനിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരെ അനുസ്മരിച്ചു പുഷ്പങ്ങൾ അർപ്പിക്കപ്പെടുന്നു. സ്പെയിനിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരെ അനുസ്മരിച്ചു പുഷ്പങ്ങൾ അർപ്പിക്കപ്പെടുന്നു.   (ANSA)

പശ്ചിമ ആഫ്രിക്കയിലും ദേവാലയങ്ങൾക്ക് നേരെയുള്ള ആക്രമണം

പശ്ചിമ ആഫ്രിക്കൻ രാഷ്ട്രമായ ബർക്കീനാ ഫാസോയിൽ ഒരു ദേവാലയത്തിൽ മെയ് പന്ത്രണ്ടാം തിയതി ഞായറാഴ്ച രാവിലെ ദിവ്യബലിയർപ്പണ സമയത്തിൽ ഒരുകൂട്ടം ആയുധധാരികൾ ദേവാലയം അഗ്നിക്കിരയാക്കി. ഈ ആക്രമണത്തിൽ ഒരു വൈദികൻ ഉൾപ്പെടെ ആറു പേർ കൊല്ലപ്പെട്ടു.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ വാര്‍ത്തകള്‍

ദേവാലയ ആക്രമണത്തിന് മുമ്പ് നഗരത്തിലെത്തി വെടിവയ്പ്പ് നടത്തിയ ശേഷമാണ് ദേവാലയത്തിന് നേരെ ആക്രമണം ഉണ്ടായതെന്നും ഈ ആക്രമണത്താല്‍ നഗരവും നഗരവാസികളും പരിഭ്രമത്താല്‍ വീടുകളിൽ തന്നം കഴിയുന്നുവെന്നും ടാബ്ലോ നഗര മേയർ ഔസ്മാനേ സോംഗ അറിയിച്ചു.

ബർക്കീനാ ഫാസോയിലെ ജനങ്ങൾ നിരന്തരമുണ്ടാകുന്ന ഭീകരാക്രമണത്തിൽ ഇരയാക്കപ്പെടുന്നവരാണ്. കഴിഞ്ഞ കുറേ വർഷങ്ങളായി ജിഹാദിസ്റ്റ്, അൽ ക്വെയ്താ ഭീകര ആക്രമണ സംഘടനകള്‍ തുടർച്ചയായി ആക്രമണം നടത്തുന്നതായി കത്തോലിക്കാ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ ഞായറാഴ്ച നടന്ന ആക്രമണം ദേവാലയങ്ങൾക്ക് നേരെ നടത്തപ്പെട്ട രണ്ടാമത്തെ ആക്രമണമാണ്.കഴിഞ്ഞ ഏപ്രിൽ മാസത്തിൽ ഒരു ദേവാലയത്തിന് നേരെ നടന്ന ആക്രമണത്തിൽ നാലു പേർ കൊല്ലപ്പെട്ടു. കൂടാതെ പ്രൊട്ടസ്റ്റ്ന്‍റ്  ദേവാലയത്തിൽ അതേ മാസം നടന്ന മറ്റൊരു ആക്രമണത്തിൽ ഒരു പാസ്റ്റർ ഉൾപ്പെടെ ആറുപേർ തന്നെ വധിക്കപ്പെടുകയും ചെയ്തു. 8 പേരുടെ ജീവൻ അപഹരിച്ച  മറ്റൊരു ആക്രമണം ടർക്കിഷ് റസ്റ്റോറന്‍റിലുമുണ്ടായി.  

14 May 2019, 12:33