തിരയുക

Vatican News
 തീപിടിത്തത്തില്‍പ്പെട്ട നോത്രദാം കത്തീഡ്രല്‍ തീപിടിത്തത്തില്‍പ്പെട്ട നോത്രദാം കത്തീഡ്രല്‍ 

ഫ്രാൻസിലുള്ള പുരാതന ദേവാലയമായ നോത്രദാം കത്തീഡ്രലിൽ തീപിടിത്തം

ഏപ്രിൽ പതിനഞ്ചാം തിയതി തിങ്കളാഴ്ച അർദ്ധരാത്രിയിൽ പുരാതന ദേവാലയമായ നോത്രദാം കത്തീഡ്രലിലാണ് തീപിടിത്തമുണ്ടായത്.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ സിറ്റി

നൂറ്റാണ്ടുകൾ പഴക്കമുള്ള കത്തീഡ്രലിന്‍റെ മേൽക്കൂരയിൽനിന്നാണ് തീ ഉയർന്നത്. പെട്ടെന്നു ഗോപുരത്തിലേക്കും തീ പടരുകയായിരുന്നു. 400ൽ പരം അഗ്നിശമനസേനാ പ്രവർത്തകരുടെ മണിക്കൂറുകൾ നീണ്ട കൂട്ടായ പ്രവർത്തനം കൊണ്ടാണ് ദേവാലയ ഗോപുരത്തിന്മേലുണ്ടായിരുന്ന തീ അണയ്ക്കുവാന്‍ കഴിഞ്ഞതെങ്കിലും ദേവാലയത്തിന്‍റെ ഗോപുരം കത്തിനശിച്ചു. എന്നാല്‍ ദേവാലയത്തിന്‍റെ മറ്റു പ്രധാന ഭാഗങ്ങൾ തീപിടിത്തത്തിൽനിന്ന് രക്ഷിക്കാൻ സാധിച്ചെന്നാണ് റിപ്പോർട്ടുകൾ അറിയിക്കുന്നു. പള്ളിയിൽ നവീകരണ പ്രവർത്തനങ്ങൾ നടക്കുകയായിരുന്നവസരത്തിലാണ് ഈ ദുരന്തമുണ്ടായത്.

പന്ത്രണ്ടാം - പതിനാലാം നൂറ്റാണ്ടുകൾക്കിടയിൽ പണിയപ്പെട്ട നോത്രദാം കത്തീഡ്രൽ ദേവാലയം ലോക പൈതൃക പട്ടികയിൽ പെടുന്ന 850 വർഷം പഴക്കമുള്ള ദേവാലയമായി യുനെസ്കോ തിരഞ്ഞെടുത്തതാണ്. ദേവാലയം പുനർനിർമിക്കുമെന്നു ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മക്രോ വ്യക്തമാക്കി.
ദേവാലയം പൂർണ്ണമായി കത്തിനശിക്കാതിരുന്നതിൽ ആശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു.

നോത്രദാം കത്തീഡല്‍ പതിനെട്ടാം നൂറ്റാണ്ടില്‍ നടന്ന ഫ്രഞ്ച് വിപ്ലവത്തില്‍ നശിപ്പിക്കപ്പെട്ടിരുന്നു. രണ്ടു ലോക മഹായുദ്ധങ്ങളെയും ദേവാലയം അതിജീവിച്ച  നോത്രദാം കത്തീഡലിനെ  12 ദശലക്ഷം  വരുന്ന  സന്ദര്‍ശകരാണ് പ്രതി വര്‍ഷം സന്ദര്‍ശിക്കുന്നത്. ഈ തീപിടിത്തത്തിൽ വേദനിക്കുന്ന രാഷ്ട്രത്തിനും പാരിസിലെ സഭയ്ക്കും വിശ്വാസ സമൂഹത്തിനും രാഷ്ട്രീയ നേതാക്കളും, സഭാധ്യക്ഷന്മാരും തങ്ങളുടെ ആശ്വാസം പ്രകടിപ്പിച്ചു. ഈ ദുരന്തം വലിയ നഷ്ടവും മുറിവുമാണെന്നാണ് ഫ്രഞ്ച് മെത്രാന്‍ സമിതി അദ്ധ്യക്ഷൻ മോൺ. മൗലിൻസ് ബിയൂഫോർട്ട് അറിയിച്ചു. ദൈവത്തിങ്കലേക്ക് നമ്മുടെ കൈവിരലുകൾ നീട്ടിപ്പിടിക്കുവാനുള്ള പ്രതീകമായാണ് മോൺ. മൗലിൻസ് ഈ ദുരന്തത്തിനെ വിശേഷിപ്പിച്ചത്.

16 April 2019, 15:57