തിരയുക

Vatican News
ഭ്രൂണഹത്യ അരുത് ഭ്രൂണഹത്യ അരുത് 

ഭ്രൂണഹത്യയ്ക്കെതിരെ അമേരിക്കയിലെ ടെന്നിസ്സി സംസ്ഥാനം

ഗര്‍ഭസ്ഥ ശിശുവിനെ നശിപ്പിക്കുന്നത് യാതൊരു കാരണവശാലും അംഗീകരിക്കാനകില്ലയെന്നും മനുഷ്യജീവന് അതിന്‍റെ എല്ലാ ഘട്ടത്തിലും സംരക്ഷണം ഉറപ്പാക്കപ്പെടണമെന്നും ടെന്നിസ്സി സ്റ്റേറ്റ് ഹൗസ് റിപ്പബ്ലിക്കന്‍ പ്രതിനിനിധി മൈക്ക് വാന്‍

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

അമേരിക്കന്‍ ഐക്യനാടുകളിലെ ടെന്നിസ്സി സംസ്ഥാനം ഭ്രൂണഹത്യയ്ക്കെതിരെ ശക്തമായ നീക്കങ്ങള്‍ നടത്തുന്നു.

ഹൃദയമിടിപ്പ് തുടങ്ങിയ ഗര്‍ഭസ്ഥ ശിശുവിനെ നശിപ്പിക്കുന്നത് തടയുന്ന നിയമത്തിന്, ഗര്‍ഭച്ഛിദ്രം പൂര്‍ണമായി നിരോധിക്കുന്നതിന്‍റെ ആദ്യപടിയെന്നോണം, ടെന്നിസി സ്റ്റേറ്റ്ഹൗസ് അംഗീകാരം നല്കി.

മാര്‍ച്ച് 7ന് റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ അവതരിപ്പിച്ച പ്രമേയം 21-ന് എതിരെ 65 വോട്ടുകളോടെ അംഗീകരിക്കപ്പെട്ടു.

ഗര്‍ഭസ്ഥ ശിശുവിനെ നശിപ്പിക്കുന്നത് യാതൊരു കാരണവശാലും അംഗീകരിക്കാനകില്ലയെന്നും മനുഷ്യജീവന് അതിന്‍റെ എല്ലാ ഘട്ടത്തിലും സംരക്ഷണം ഉറപ്പാക്കപ്പെടണമെന്നും ഈ പ്രമേയം സഭയില്‍ അവതരിപ്പിച്ചുകൊണ്ട് സ്റ്റേറ്റ് ഹൗസ് റിപ്പബ്ലിക്കന്‍ പ്രതിനിനിധി മൈക്ക് വാന്‍ എസ് പ്രസ്താവിച്ചു.

ഗര്‍ഭച്ഛിദ്രത്തിനെതിരായ നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ സേറ്റേറ്റ് ഗവര്‍ണ്ണര്‍ ബില്‍ ലീ പ്രഖ്യാപിച്ചു. 

 

12 March 2019, 08:43