തിരയുക

Asia Bibi looks for a secure life with the family Asia Bibi looks for a secure life with the family  

പാക്കിസ്ഥാനില്‍ ആസീയ ബീബിക്ക് കോടതിയുടെ പിന്തുണ

ജയില്‍ വിമോചിതയായ ആസിയാ ബീബിക്ക് എതിരെ തല്പരകക്ഷികള്‍ നല്കിയ “വിധി പുനര്‍പരിശോധനാ പരാതി,” പാക്കിസ്ഥാനിലെ സുപ്രീംകോടതി തള്ളിക്കളഞ്ഞു.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

നിയമത്തിന്‍റെ നൂലാമാലയില്‍ കുടുക്കിയിടാന്‍ ശ്രമം
ഇസ്ലാമിക മൗലിക വാദികളാല്‍ ദൈവദൂഷണക്കുറ്റം ചുമത്തപ്പെട്ട് 2010-മുതല്‍ ജയില്‍ ശിക്ഷ അനുഭവിച്ചശേഷം 2018 നവംബര്‍ 7-ന് മോചിതയായ സ്ത്രീക്ക് എതിരെ വീണ്ടും കേസു കെട്ടിച്ചമച്ചു നിയമത്തിന്‍റെ നൂലാമാലയില്‍ കുടുക്കി ഇടാനുള്ള തീവ്രവാദികളുടെ ശ്രമത്തെയാണ്, ചീഫ് ജസ്റ്റിസ് അസീഫ് സഹേദ് കോഷ ജനുവരി 29-Ɔο തിയതി ചൊവ്വാഴ്ച തള്ളിക്കളഞ്ഞത്.

വ്യാജമൊഴി നീതിയുടെ നിഷേധം
വ്യാജമൊഴിയും അസത്യവും നീതിപീഠത്തിന്‍റെ നിഷേധമാണെന്നും, അതു ജനാധിപത്യ രാഷ്ട്രത്തിന് അപമാനമാണെന്നും വിധി വ്യക്തമാക്കി. 4 മക്കളുടെ അമ്മയെ വ്യാജാരോപണവുമായി കുടിക്കിയിട്ടതു തന്നെ അനീതിയായിരുന്നെന്ന്, മൊഴികളിലെ വൈരുദ്ധ്യങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് ജസ്റ്റിസ് കോഷ വിധി പ്രസ്താവനത്തില്‍ വിവരിച്ചു.

സ്വാതന്ത്ര്യത്തിന്‍റെ വിധിതീര്‍പ്പ്
മോചിതയായ ആസീയ ബീബിക്കും കുടുംബത്തിനും എതിരെ തീവ്രവാദികള്‍ വധഭീഷണി മുഴക്കി നില്ക്കെയാണ്, സുരക്ഷയ്ക്കായി വേണ്ടിവന്നാല്‍ നാടുവിട്ടുപോകാനുള്ള സൗകര്യംപോലും അനുവദിക്കുന്ന വിധിതീര്‍പ്പ് പാക്കിസ്ഥാനിലെ സുപ്രീംകോടതിയുടെ ഭാഗത്തുനിന്നും ഉണ്ടായത്.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

01 February 2019, 10:52