തിരയുക

യമനിലെ കോളറാ രോഗ ബാധിതരായ  കുട്ടികള്‍ യമനിലെ കോളറാ രോഗ ബാധിതരായ കുട്ടികള്‍  

നിർബന്ധിത ബാല സൈനിക വൃത്തിയെ യൂണിസെഫ് അപലപിച്ചു

കുട്ടികളെ ബലമായി പിടിച്ചു കൊണ്ടു പോയി യുദ്ധത്തിൽ പോരാളികളാക്കുന്ന രീതി ലോകത്തിൽ പലയിടങ്ങളിലുമുണ്ട്. അതിനെ അപലപിക്കുന്നതിനായുള്ള അന്തർദേശീയ ദിനമായ ഫെബ്രുവരി പന്ത്രണ്ടാം തിയതി യൂണിസെഫ് തെക്കൻ സുഡാനിലെ നിർബന്ധിത ബാലസൈനിക വൃത്തിയെ അപലപിച്ചു.

സി.റൂബിനി സി.റ്റി.സി

തെക്കൻ സുഡാനിൽ 19000 കുട്ടികള്‍ ബാല സൈനിക വൃത്തിയില്‍ ഉള്‍പ്പെടുത്തിയിരിക്കുവെന്നും 2013  ൽ ആരംഭിച്ച ആഭ്യന്തര യുദ്ധത്തോടെ  ആയിരക്കണക്കിന് കുട്ടികളാണ് പോരാട്ടങ്ങളിൽ  ഉപയോഗിക്കപ്പെടുന്നതെന്നും അക്കാലം മുതൽ തെക്കൻ സുഡാനിലുള്ള യൂണിസെഫ് 3000 ത്തോളം കുട്ടികളെ  സൈനികരിൽ നിന്നും, പോരാട്ടസംഘടനകളിൽ നിന്നും മോചിപ്പിച്ചിട്ടുണ്ടെന്നും യൂണിസെഫ് വെളിപ്പെടുത്തി. 2018  ൽ മാത്രം 265 പെൺകുട്ടികൾ ഉൾപ്പെടെ 955 കുട്ടികളെ ബാല സൈനിക വൃത്തിയില്‍ നിന്നും യൂണിസെഫ്  മോചിപ്പിച്ചിരുന്നു. നിരീക്ഷണത്തിലൂടെ വിവരങ്ങളെ അറിയിക്കുന്ന  സംവിധാനം (MONITORING  AND REPORTING MECHANISM) 2014 ഒക്‌ടോബർ മുതൽ 2018 ജൂൺ വരെയുള്ള കാലഘട്ടങ്ങളില്‍ -2894 കുട്ടികള്‍ ബാല സൈനിക വൃത്തിയില്‍ ചേര്‍ക്കപ്പെട്ടുവെന്ന ഞെട്ടിപ്പിക്കുന്ന  അതിക്രമങ്ങളെ  രേഖപ്പെടുത്തുകയുണ്ടായി.  

വിദ്ധ്യാലയങ്ങളിലും, ആതുരാലയങ്ങളിലും വിഘടനവാദികള്‍  നടത്തിയ ആക്രമണങ്ങള്‍  9268 കുട്ടികളെ  ബാധിച്ചു.  ഇതിൽ കൊലപാതകങ്ങളും, അംഗഭേദനങ്ങളും, സൈനീകരായി കൂട്ടത്തിലേക്ക് ചേർക്കുന്ന രീതികളും, ബലാൽത്സംഗങ്ങൾ മുതൽ മറ്റു തരത്തിലുള്ള ലൈംഗിക അക്രമങ്ങളും, തട്ടിക്കൊണ്ടുപോക്കും, പോരാട്ടങ്ങളും ഉൾപ്പെടുന്നു.  ഐക്യര്രാഷ്ട്രസഭയ്ക്ക് പരിശോധിച്ചറിയാൻ കഴിയാതിരുന്ന 965 അപകടങ്ങളിൽ 9500  ൽ അധികം കുട്ടികളെങ്കിലും ഉൾപ്പെട്ടിട്ടുണ്ടെന്ന് യൂണിസെഫ് അറിയിച്ചു.

ഈ ലംഘനങ്ങളെ അപലപിക്കാനായി  നിശ്ചയിച്ച  ദിനമായ  ഫെബ്രുവരി പന്ത്രണ്ടാം തിയതി  യൂണിസെഫ്  തെക്കൻ സുഡാനിൽ  സൈനികർ തട്ടിക്കൊണ്ടുപോയി പിന്നീട് 2017  ജൂലൈയിൽ വിട്ടയച്ച   ജെയിംസ് എന്ന കുട്ടിയുടെ കഥ പറയുന്ന  ഒരു ആനിമേറ്റഡ് ചലച്ചിത്രം പുറത്തിറക്കി.  ഈ ചിത്രം കുട്ടികള്‍ കടന്നുപോകുന്ന സാഹസങ്ങളുടെ ചില തലങ്ങൾ മാത്രമേ വരച്ചുകാട്ടുന്നുള്ളു. 2018 ൽ ജൂബ, ബന്തിയു, പിബോർ പടിഞ്ഞാറൻ  ഇക്വതോറിയ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും   മോചിപ്പിക്കപ്പെട്ട കുട്ടികളെ വീണ്ടും സമൂഹത്തിൽ തിരിച്ചെത്തിക്കാൻ യൂണിസെഫും സംഘടനകളും വൈദ്യ, മാനസിക, വിദ്യാഭ്യാസ, ജോലി സംബന്ധമായ സഹായങ്ങൾ നൽകുന്നുണ്ട്. യൂണിസെഫ് 2013 ൽ ആഭ്യന്തര യുദ്ധം തുടങ്ങിയ നാൾ മുതൽ കലാപത്തിൽ ഉൾപ്പെട്ട എല്ലാ സംഘങ്ങളോടും ദേശീയ-അന്തർദേശീയ നിയമങ്ങളനുസരിച്ചു കുട്ടികളുടെ അവകാശങ്ങളെ ബഹുമാനിക്കാനും അവരെ സംരക്ഷിക്കാനും, സൈന്യത്തിൽ നിന്നും വിഘടന സംഘങ്ങളിൽ നിന്നും കുട്ടികളെ  മോചിപ്പിക്കാനും ആവശ്യമുന്നയിക്കുന്നുണ്ട്.    

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

12 February 2019, 15:29