തിരയുക

ക്രിസ്റ്റോബല്‍ റോഡ്ട്രിക്സ് പാപ്പായുടെ ചിത്രം വരയ്ക്കുന്നു ക്രിസ്റ്റോബല്‍ റോഡ്ട്രിക്സ് പാപ്പായുടെ ചിത്രം വരയ്ക്കുന്നു 

പ്രാര്‍ത്ഥനാപൂര്‍വ്വം ഫ്രാന്‍സിസ് പാപ്പായെ കാത്തിരിക്കുന്നു

ആഗോള യുവജനസംഗമത്തിന്‍റെ വേദിയായ പനാമയുടെ അതിരൂപതാ മെത്രാൻ മോണ്‍. ജോസ് ഉല്ലോവാ മെൻടിയേട്ടായുമായി മാസ്സിലിയാനോ മെനിക്കേത്തി നടത്തിയ അഭിമുഖത്തിലാണ് ഇങ്ങനെ സൂചിപ്പിച്ചത്.

സി. റൂബിനി സി.റ്റി.സി

ജനുവരി 22 മുതൽ 27 വരെയുള്ള തിയതികളിൽ പനാമയിൽ സംഗമിക്കുന്ന യുവജനോൽസവത്തിൽ രാജ്യാന്തരത്തലത്തില്‍ 10 ലക്ഷത്തിൽ പരം വരുന്ന യുവജനങ്ങളാണ് പങ്കെടുക്കുന്നത്.  ഈ സംഗനത്തിനെത്തുന്ന  ഫ്രാന്‍സിസ് പാപ്പായെ പ്രാർത്ഥനാപൂർവ്വം പനാമാ കാത്തിരിക്കുന്നുവെന്ന് മോൺ.ജോസ് പറഞ്ഞു.

യുവജനസംഗമത്തിന്‍റെ വിജയത്തിനായി  കഴിഞ്ഞ രണ്ട് വർഷങ്ങളായി എല്ലാ മാസവും 22 ᴐo തിയതിയില്‍ പ്രാർത്ഥിച്ചിരുന്നതായി വ്യക്തമാക്കി. ജീവിക്കുന്ന വിശ്വാസത്തോടൊപ്പം സന്തോഷപ്രദവും, ആധികാരികതയും, ധാർമ്മികതയും, വൈവിധ്യ സംസ്കാരവും നിറഞ്ഞതാണ് സഭയെന്നും ഫ്രാന്‍സിസ് പാപ്പായുടെ വഠനങ്ങൾ അതിനെ വീണ്ടുറപ്പിക്കുന്നുവെന്നും അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടു.

സഭയിൽ നടക്കുന്ന സംവാദങ്ങൾ വ്യത്യസ്ഥമാണെങ്കിലും  അവ പരസ്പരം വിദൂരങ്ങളിലാക്കുന്നില്ല എന്ന് സൂചിപ്പിച്ച മോണ്‍. ജോസ് ഉല്ലോവാ  ഈ സംഗമം യുവജനങ്ങളുടെയും കുടിയേറ്റക്കാരുടെയും, സ്വദേശികളുടെയും,  ആഫ്രിക്കന്‍ വംശജരുടെ സമൂഹത്തിന്‍റെയും യാഥാര്‍ത്ഥ്യങ്ങളെ തിരിച്ചറിഞ്ഞ്  അവ സാക്ഷാത്കരിക്കുവാനുളള പരിശ്രമങ്ങള്‍ സ്വീകരിക്കുന്നതായിരിക്കുമെന്ന് പ്രത്യശിക്കുന്നതായി അറിയിച്ചു. യുവജനോൽസവത്തിൽ പങ്കെടുക്കാൻ കഴിയാത്തവർക്ക് വിവിധ സാങ്കേതിക സംവിധാനങ്ങള്‍ വഴി  ആശയവിനിമയം നടത്തുമെന്നും മോണ്‍. ജോസ് ഉല്ലോവാ സൂചിപ്പിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

17 January 2019, 13:02