വത്തിക്കാന്‍ സംസ്ഥാന കാര്യദര്‍ശി കര്‍ദ്ദിനാള്‍ പീയെത്രൊ പരോളിന്‍ കോപ് 24 (COP24) നെ സംബോധന ചെയ്യുന്നു. പോളണ്ടിലെ കറ്റോവിച്ചില്‍ വത്തിക്കാന്‍ സംസ്ഥാന കാര്യദര്‍ശി കര്‍ദ്ദിനാള്‍ പീയെത്രൊ പരോളിന്‍ കോപ് 24 (COP24) നെ സംബോധന ചെയ്യുന്നു. പോളണ്ടിലെ കറ്റോവിച്ചില്‍  

കാലാവസ്ഥമാറ്റ നിയന്ത്രണത്തിന് ധാര്‍മ്മികാധിഷ്ഠിത കര്‍മ്മപദ്ധതി

കാലാവസ്ഥയെ അധികരിച്ചുള്ള കോപ് 24 (COP 24) ഉച്ചകോടി പോളണ്ടിലെ കറ്റോവിച്ചില്‍ ആരംഭിച്ചു, വത്തിക്കാന്‍ സംസ്ഥാന കാര്യദര്‍ശി കര്‍ദ്ദിനാള്‍ പീയെത്രൊ പരോളിന്‍ സമ്മേളനത്തെ സംബോധന ചെയ്തു.

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

കാലാവസ്ഥയെ അധികരിച്ച് പോളണ്ടിലെ കറ്റോവിച്ചില്‍ ചേര്‍ന്നിരിക്കുന്ന കോപ് 24 (COP24) ഉച്ചകോടിക്ക് പരിശുദ്ധ സിംഹാസനം പ്രചോദനം പകരുകയും പിന്തുണ ഉറപ്പുനല്കുകയും ചെയ്യുന്നു.

ഞായറാഴ്ച (02/12/18) ഈ ഉച്ചകോടിയുടെ ഉദ്ഘാടന യോഗത്തെ സംബോധനചെയ്യവെ വത്തിക്കാന്‍ സംസ്ഥാന കാര്യദര്‍ശി കര്‍ദ്ദിനാള്‍ പീയെത്രോ പരോളിന്‍ ഫ്രാന്‍സീസ് പാപ്പായുടെ നാമത്തില്‍ ഈ സമ്മേളനത്തിന് വിജയാശംസകള്‍ നേരുകയായിരുന്നു.

കാലാവസ്ഥവ്യതിയാനത്തെ ചെറുക്കുന്നതിനു പാരീസ് ഉടമ്പടി മുന്നോട്ടുവയ്ക്കുന്ന കര്‍മ്മ പരിപാടി ഫലദായകമാകണമെങ്കില്‍ അടിസ്ഥാനപരമായി മൂന്നു കാര്യങ്ങള്‍ ശ്രദ്ധിക്കാനുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഒന്ന് ഈ കര്‍മ്മപരിപാടിക്ക് സുവ്യക്തമായ ധാര്‍മ്മിക അടിത്തറയുണ്ടായിരിക്കണം. രണ്ട്, മനുഷ്യവ്യക്തിയുടെ ഔന്നത്യ പരിപോഷണം, ദാരിദ്യ നിര്‍മ്മാര്‍ജ്ജനം,  സമഗ്രമാനവപുരോഗതി, ഉത്തരവാദിത്വഹബോധത്തോടെ നടപടികള്‍ സ്വീകരിച്ചുകൊണ്ട് കാലാവസ്ഥമാറ്റത്തിന്‍റെ ആഘാതം കുറയ്ക്കുക എന്നീ അതിസങ്കീര്‍ണ്ണമാംവിധം ബന്ധപ്പെട്ടുകിടക്കുന്ന ലക്ഷ്യങ്ങള്‍ നേടുന്നതിനുള്ള പ്രതിബദ്ധതയുണ്ടായിരക്കണം. മൂന്ന് വര്‍ത്തമാനഭാവികാലങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുകയെന്ന ലക്ഷ്യം വേണം എന്ന് കര്‍ദ്ദിനാള്‍ പീയെത്രോ പരോളിന്‍ വിശദമാക്കി.  

കാലാവസ്ഥയെ അധികരിച്ചുള്ള കോപ് 24 (COP 24) ഉച്ചകോടി  പോളണ്ടിലെ ഈ മാസം 14 ന് സമാപിക്കും.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

03 December 2018, 13:13