INDONESIA-DISASTER-TSUNAMI-VOLCANO INDONESIA-DISASTER-TSUNAMI-VOLCANO 

ഇനിയും ദുരന്തത്തിന്‍റെ ഞടുക്കത്തില്‍ ഇന്തൊനേഷ്യ

ഇന്തൊനേഷ്യയിലെ സുനാമി ദുരന്തം – വര്‍ദ്ധിച്ച നാശനഷ്ടങ്ങളും മരണനിരക്കും.

- ഫാദര്‍ വില്യം നെല്ലിക്കല്‍

ദുരന്തത്തില്‍പ്പെട്ടവരുടെ എണ്ണം വര്‍ദ്ധിച്ചു
ഇന്തൊനേഷ്യയിലെ സുനാമിയില്‍ മരിച്ചവരുടെ എണ്ണം 430-തായി. ഇനിയും കണ്ടെത്താനാവാത്തര്‍ 15,000-ത്തില്‍ അധികമെന്ന് സഭയുടെ ഉപവി പ്രസ്ഥാനം “കാരിത്താസ്”  (Caritas International) ഡിസംബര്‍  27-Ɔο തിയതി വ്യാഴാഴ്ച പുറത്തുവിട്ട പ്രസ്താവനയിലൂടെ അറിയിച്ചു.

ഡിസംബര്‍ 22-‍Ɔο തിയതി ശനിയാഴ്ച രാത്രിയാണ് ഇന്തൊനേഷ്യയുടെ സൂന്താ (Sunda Creek) കടലിടുക്കിനോടു ചേര്‍ന്ന്, ഇന്ത്യാമഹാസമുദ്രത്തില്‍ സുനാമിയുണ്ടായത്. തലസ്ഥാനമായ ജക്കാര്‍ത്തയോടു ചേര്‍ന്നുള്ള സൂന്താ കടലിടുക്കിലെ ദ്വീപുകളാണ് അധികവും സുനാമിയുടെ കെടുതിയില്‍ പെട്ടത്. മരണമടഞ്ഞവരുടെ എണ്ണത്തോടൊപ്പം കാണാതായവരുടെയും എണ്ണം വര്‍ദ്ധിച്ചത് ഏറെ ആശങ്കാജനകമാണ്.

അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാതെ!
രാജ്യത്തെ സുരക്ഷാ സംവിധാനങ്ങള്‍ക്കൊപ്പം സഭയുടെ ഉപവിപ്രസ്ഥാനമായ കാരിത്താസും ഐക്യരാഷ്ട്ര സംഘടനയുടെ യുണിസെഫ് (Unficef) ശിശുക്ഷേമ വിഭാഗവും,  അവയുടെ സന്നദ്ധസേവകരും രംഗത്തുണ്ട്. തെരുവുകളില്‍ തുറസ്സായിടങ്ങളിലെ താല്ക്കാലിക സൗകര്യങ്ങളില്‍ പാര്‍ക്കുന്നവര്‍ക്ക് ഭക്ഷണം ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കാന്‍ ശ്രമിക്കുന്നതോടൊപ്പം, വിവിധയിടങ്ങളില്‍ രക്ഷാപ്രവര്‍ത്തനങ്ങളും തിരച്ചിലും നടക്കുന്നതായി “കാരിത്താസി”ന്‍റെ പ്രസ്താവന വ്യക്തമാക്കി.

അനാഥരാക്കപ്പെട്ട കുഞ്ഞുങ്ങള്‍
അപകടത്തിനുശേഷം അനാഥരാക്കപ്പെട്ട കുഞ്ഞുങ്ങള്‍ നിരവധിയാണെന്നും, അവര്‍ ഏറെ മാനസികമായ സംഘര്‍ഷങ്ങള്‍ അനുഭവിക്കുന്നവരാണെന്നും, കാരിത്താസ് ഇന്തൊനേഷ്യയുടെ വക്താവ് താഞ്ചൂങ് ക്യാരന്‍ ചൂണ്ടിക്കാട്ടി.

Address: Jl. Matraman No. 31, Kebon Manggis, Matraman, Jakarta Timur, 13150, Propinsi D.K.I Jakarta, Indonesia. Telephone: +62 21 85906534/+62 21 8590 6540 Fax: +62 21 895 06 763. Email: karina@kawali.org Facebook: caritasindonesia Twitter: @Caritas_ID www.karina.or.id

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

27 December 2018, 19:31