തിരയുക

Vatican News

ക്രിസ്തു ആരാണു നിങ്ങള്‍ക്ക്?

യുവജനങ്ങള്‍ക്കായുള്ള മെത്രാന്മാരുടെ സിനഡു സമ്മേളനത്തില്‍ നിരീക്ഷകരായും പ്രതിനിധികളായും വിവിധ ഭൂഖണ്ഡങ്ങില്‍നിന്നും പങ്കെടുത്ത യുവജനങ്ങളോട് വത്തിക്കാന്‍ ടെലിവിഷനാണ് (ctv) നിങ്ങള്‍ക്ക് ക്രിസ്തു ആരാണെന്ന ചോദ്യം ഉന്നയിച്ചത്. വിവിധ രാഷ്ട്രക്കാരും ഭാഷക്കാരുമായവരുടെ ശ്രദ്ധേയമായ പ്രതികരണങ്ങള്‍ ....

2018 ഒക്ടോബര്‍ 3-മുതല്‍ 28-വരെ തിയതികളിലായിരുന്നു സിനഡുസമ്മേളനം വത്തിക്കാനില്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ അദ്ധ്യക്ഷതയില്‍ നടന്നത്.

യുവജനങ്ങള്‍ക്കായുള്ള സിനഡു സമ്മേളനത്തില്‍ പങ്കെടുത്തു യുവപ്രതിനിധികളില്‍ ചിലര്‍ ക്രിസ്തുവിനെക്കുറിച്ചു പങ്കുവച്ച ചിന്തകളാണ് ഈ ഹ്രസ്വ വീഡിയോ പരിപാടിയുടെ ഉള്ളടക്കം.  നിങ്ങള്‍ക്ക് ക്രിസ്തു ആരെണെന്ന വത്തിക്കാന്‍ മാധ്യമ വിഭാഗത്തിന്‍റെ  ചോദ്യത്തോട്  യുവജനങ്ങള്‍ക്കൊപ്പം  എതാനും യുവസന്ന്യസ്തരുടെയും വൈദികരുടെയും പ്രതികരണളും കേള്‍ക്കാം. യുവജനങ്ങളുടെ അവരുടെ ജീവിത തിരഞ്ഞെടുപ്പുകളും എന്ന വിഷയത്തെ ആധാരമാക്കിയായിരുന്നു സിനഡില്‍ ചര്‍ച്ചകളും തീര്‍പ്പുകളും പുരോഗമിച്ചത്. 

സഭയുടെ വിവിധ തലങ്ങളില്‍ ഏറെ പഠനങ്ങളും ചര്‍ച്ചകളും അഭിപ്രായം ആരായലുകളും നടന്നിട്ടുള്ള ഈ സിനഡിന്‍റെ ഫലപ്രാപ്തിയായ പ്രമാണരേഖ ഏറെ പ്രതീക്ഷയോടെയാണ് സഭയും യുവജനങ്ങളും കാത്തിരിക്കുന്നത്.

07 December 2018, 20:29