Fr. Jaison Vadassery, Secretary CBCI Commission for Labour and International catholic Commission for Migrants Fr. Jaison Vadassery, Secretary CBCI Commission for Labour and International catholic Commission for Migrants 

ഫാദര്‍ വടശ്ശേരിയുമായി ഒരഭിമുഖം : തൊഴിലും കുടിയേറ്റവും

ഭാരതത്തിലെ ദേശീയ മെത്രാന്‍ സമിതിയുടെ തൊഴില്‍ കാര്യങ്ങള്‍ക്കായുള്ള കമ്മിഷന്‍റെയും, ആഗോളസഭയുടെ കുടിയേറ്റ കമ്മിഷന്‍റെയും സെക്രട്ടറിയായി സേവനംചെയ്യുന്ന ഫാദര്‍ ജെയ്സണ്‍ വടശ്ശേരിയുമായി ഫാദര്‍ വില്യം നെല്ലിക്കല്‍ നടത്തിയ അഭിമുഖം. ആദ്യഭാഗം :

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

തൊഴിലും കുടിയേറ്റവും - അഭിമുഖം - ശബ്ദരേഖ

നല്ലൊരു അഭിഭാഷകനും സാമൂഹ്യസേവകനുമായ ഫാദര്‍ ജെയ്സണ്‍ വടശ്ശേരി, വരാപ്പുഴ അതിരൂപത ജനക്ഷേമ പദ്ധതികളുടെ (Ernakulam Social Service Society) ഡയറക്ടറായി ജോലിചെയ്തതിനുശേഷമാണ് ദേശീയതലത്തില്‍ തൊഴില്‍ മേഖലയിലേയ്ക്കും, ഇപ്പോള്‍ രാജ്യാന്തരതലത്തില്‍ സഭയുടെ കുടിയേറ്റ കമ്മിഷനിലേയ്ക്കും തന്‍റെ സേവനം ലഭ്യമാക്കിയിരിക്കുന്നത്. International Catholic Migration Commission –ന്‍റെ (ICMC)  ഭരണസമിതി യോഗത്തില്‍ പങ്കെടുക്കാന്‍ റോമില്‍ ഔദ്യോഗികമായി എത്തിയതാണ് ഫാദര്‍ ജെയ്സണ്‍ വടശ്ശേരി.  വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തിന് നല്കിയ അഭിമുഖത്തിന് നന്ദി പറഞ്ഞുകൊണ്ട് ആരംഭിക്കാം.

01.00.40   
ക്രമാനുഗതവും സുരക്ഷവും  അംഗീകൃതവുമായ കുടിയേറ്റം സംബന്ധിച്ച മൊറോക്കോയിലെ മറക്കേഷില്‍ 2018 ഡിസംബര്‍ 11, 12 തിയതികളില്‍ സംഗമിച്ച രാഷ്ട്രങ്ങളുടെ സമ്മേളനത്തിന്‍റെ തീരുമാനങ്ങളുമായി ബന്ധപ്പെട്ടായിരുന്നു അങ്ങയുടെ ഈ വരവും, കുടിയേറ്റ കമ്മിഷന്‍റെ ഭരണസമിതി യോഗവും.

അപ്പോള്‍ എന്തായിരുന്നു  കുടിയേറ്റം സംബന്ധിച്ച് രാഷ്ട്രങ്ങള്‍ ഐക്യരാഷ്ട്ര സംഘടനയോടു ചേര്‍ന്നു മറക്കേഷില്‍ നിജപ്പെടുത്തിയ രാജ്യാന്തര നിബന്ധനകള്‍, അല്ലെങ്കില്‍ നിര്‍ദ്ദേശങ്ങളും നയങ്ങളും?

01.05.00   
ഇന്ത്യാമഹാരാജ്യത്തുനിന്നും വലിയ കുടിയേറ്റമാണ് ആഗോളതലത്തില്‍ നടക്കുന്നത്. അങ്ങയുടെ അനുഭവവും കാഴ്ചപ്പാടും എന്താണ് ഇന്ത്യക്കാരുടെ കുടിയേറ്റത്തെക്കുറിച്ച്...?

01.08.00  
കുടിയേറ്റക്കാരെക്കുറിച്ചും ആഗോള കുടിയേറ്റപ്രതിഭാസത്തെക്കുറിച്ചും ഏറെ ആശങ്കയുള്ള പാപ്പാ ഫ്രാന്‍സിസ് 2019 ഫെബ്രുവരി 3-മുതല്‍ 5വരെ തിയതികളില്‍ യുഎഇ... (United Arab Emirates) സന്ദര്‍ശിക്കുകയാണ്. ഒരു കുടിയേറ്റഭൂമിയാണത്.. പ്രത്യേകിച്ച് കേരളീയരുടെയും, അതുപോലെ മറ്റ് തെക്കെ ഏഷ്യന്‍ വംശജരുടെയും കുടിയേറ്റ സാമ്രാജ്യമാണ് യുഎഇ. പാപ്പായുടെ സന്ദര്‍ശനത്തെയും... പുതിയ ആഗോള യുഎന്‍ നയങ്ങളുടെ പ്രഖ്യാപനത്തെയും കുറിച്ചുള്ള കാഴ്ചപ്പാട് എന്താണ്?

01.10.00
ഭാരതം ഒരു വലിയ രാഷ്ട്രം, ഒരു ഭൂഖണ്ഡംപോലെ കിടക്കുന്നു. ഏറെ പ്രകൃതി വിഭവങ്ങളും ഉപായസാധ്യതകളും (resources) ഉള്ള നാടാണ്. എന്നിട്ടും എന്തുകൊണ്ടാണ് ഇത്രവലിയ കുടിയേറ്റം ഭാരതത്തില്‍നിന്ന് അറേബ്യന്‍ പ്രവിശ്യയിലേയ്ക്കും.. യൂറോപ്പിലേയ്ക്കും... അമേരിക്കയിലേയ്ക്കും... എന്തിന് എല്ലാ ഭൂഖണ്ഡങ്ങളിലേയ്ക്കും ഉണ്ടാകുന്നത്?

01.13.12
ഭാരതത്തില്‍ പൊതുവെയും കേരളത്തില്‍ പ്രത്യേകിച്ചും പൊതുമേഖല തൊഴില്‍ സ്ഥാപനങ്ങള്‍... FACT, HMT, Keltron മുതലായവ വളരുന്നതിനുപകരം തളരുന്നു. കാരണമെന്തായിരിക്കാം?

തൊഴില്‍ കുടിയേറ്റം എന്നിവയെ സംബന്ധിച്ച് ഭാരതത്തിലെ ദേശീയ മെത്രാന്‍ സമിതിയുടെ തൊഴില്‍ കാര്യങ്ങള്‍ക്കായുള്ള കമ്മിഷന്‍റെ സെക്രട്ടറിയും, ആഗോള കുടിയേറ്റ കമ്മിഷന്‍റെ സെക്രട്ടറിയുമായി സേവനം ചെയ്യുന്ന ഫാദര്‍ ജെയ്സണ് വടശ്ശേരിയുമായി ഫാദര്‍ വില്യം നെല്ലിക്കല്‍ നടത്തിയ അഭിമുഖത്തിന്‍റെ ആദ്യഭാഗമാണിത്.

രണ്ടാം ഭാഗം അടുത്തയാഴ്ചയില്‍... 21-12-18 വെള്ളി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

14 December 2018, 17:07