തിരയുക

Vatican News
Fr. Jaison Vadassery, Secretary of the International Catholic Commission for Migrants & Labour Commision of C.B.C.I. Fr. Jaison Vadassery, Secretary of the International Catholic Commission for Migrants & Labour Commision of C.B.C.I. 

ഫാദര്‍ വടശ്ശേരിയുമായി അഭിമുഖം 2-Ɔο ഭാഗം : തൊഴിലും കുടിയേറ്റവും

ഭാരതത്തിലെ മെത്രാന്‍ സമിതിയുടെ തൊഴില്‍ കാര്യങ്ങള്‍ക്കായുള്ള കമ്മിഷന്‍റെയും, ആഗോളസഭയുടെ കുടിയേറ്റ കമ്മിഷന്‍റെയും സെക്രട്ടറിയായി സേവനംചെയ്യുന്ന ഫാദര്‍ ജെയ്സണ്‍ വടശ്ശേരിയുമായി ഫാദര്‍ വില്യം നെല്ലിക്കല്‍ നടത്തിയ അഭിമുഖം രണ്ടാം ഭാഗം:
ഫാദര്‍ ജെയ്സണ്‍ വടശ്ശേരിയുടെ അഭിമുഖം രണ്ടാംഭാഗം - ശബ്ദരേഖ

ഫാദര്‍ ജെയ്സണ്‍ വടശ്ശേരി, വരാപ്പുഴ അതിരൂപതാംഗമാണ്.  നല്ലൊരു അഭിഭാഷകനും സാമൂഹ്യസേവകനുമായ അദ്ദേഹം അതിരൂപതയുടെ ജനക്ഷേമ പദ്ധതികളുടെ (Ernakulam Social Service Society) ഡയറക്ടറായി ജോലിചെയ്തതിനുശേഷമാണ് ദേശീയതലത്തില്‍ തൊഴില്‍ മേഖലയിലേയ്ക്കും, ഇപ്പോള്‍ രാജ്യാന്തരതലത്തില്‍ സഭയുടെ കുടിയേറ്റ കമ്മിഷനിലേയ്ക്കും തന്‍റെ സേവനം ലഭ്യമാക്കിയിരിക്കുന്നത്. International Catholic Migration Commission –ന്‍റെ (ICMC)  ഭരണസമിതി യോഗത്തില്‍ പങ്കെടുക്കാന്‍ റോമില്‍ ഔദ്യോഗികമായി എത്തിയതാണ് ഫാദര്‍ ജെയ്സണ്‍ വടശ്ശേരി.  വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തിന് നല്കിയ അഭിമുഖത്തിന് വീണ്ടും നന്ദിപറയുന്നു. തൊഴിലിന്‍റെ മഹാത്മ്യം, തൊഴില്‍നീതി, കുടിയേറ്റവും തൊഴിലും എന്നിങ്ങനെയുള്ള വിഷയങ്ങളെക്കുറിച്ചുള്ള ശ്രദ്ധേയമായ ചിന്തകള്‍ കേള്‍ക്കാം അഭിമുഖത്തിന്‍റെ ഈ അവസാനഭാഗത്ത്.

0.13.14   
കഴിഞ്ഞ ആഴ്ചയില്‍ കേരളത്തിലെ പൊതുമേഖലാ തൊഴില്‍ സ്ഥാപനങ്ങളെക്കുറിച്ചു സംസാരിച്ചു തുടങ്ങുകയായിരുന്നു. അവിടെനിന്നും തുടരാം.. എന്തുകൊണ്ടാണ് നല്ല പൊതുമേഖലാ സ്ഥാപനങ്ങള്‍ പരാജയപ്പെടുന്നത്?

00.15.00 
തൊഴില്‍ മേഖലയിലെ അവകാശങ്ങള്‍,  ആനുകൂല്യങ്ങള്‍, അതിനുവേണ്ടിയുള്ള സമരങ്ങള്‍ എന്നിവയെ കുറിച്ചാണ് പൊതുവെ, കേള്‍ക്കുന്നത്... ഇന്ത്യയിലെ, കേരളത്തിലെ തൊഴില്‍ സംസ്കാരത്തെക്കുറിച്ച് എന്താണ് അങ്ങയുടെ വീക്ഷണവും അനുഭവവും?

00.18.00  
കുടിയേറ്റവും തൊഴിലും ഏറെ ബന്ധപ്പെട്ട കാര്യങ്ങളാണെന്നു മനസ്സിലാക്കുന്നു. തൊഴിലിനു വേണ്ടി, ഉപജീവനത്തിനു വേണ്ടി ആയിരങ്ങള്‍ കുടിയേറുന്നു. ഇന്ത്യയില്‍നിന്നും കേരളത്തില്‍നിന്നും ആയിരങ്ങള്‍.... ഈ പ്രതിഭാസം ഭാരതത്തില്‍തന്നെ ആരംഭിച്ചിരിക്കുന്നു. തൊഴിലിനുവേണ്ടി.. ഇപ്പോള്‍ ഇന്ത്യയുടെ പല ഭാഗങ്ങളില്‍നിന്നും കേരളത്തിലേയ്ക്ക് കുടിയേറുന്നു? എന്താണീ പ്രതിഭാസം?

00.21.00
തൊഴിലാളികള്‍ക്കുവേണ്ടി അജപാലനപരമായി സഭ എന്തെല്ലാം ചെയ്യുന്നുണ്ട്, പ്രത്യേകിച്ച് കുടിയേറ്റക്കാരായ തൊഴിലാളികള്‍ക്കുവേണ്ടി?

00.23.12
മനുഷ്യാസ്തിത്വം തൊഴിലുമായി ബന്ധപ്പെട്ടിരിക്കുന്നതുപോലെ... ബൈബിള്‍ പറയുന്നുണ്ടല്ലോ, നിന്‍റെ നെറ്റിയിലെ വിയര്‍പ്പുകൊണ്ട്... ജീവിക്കുക, അദ്ധ്വാനിച്ചു ജീവിക്കുക!
ചോദിക്കാമോ... തൊഴിലിന് ഒരു ആത്മീയതയുണ്ടോ?

 00.26.18 ഉപസംഹാരം

നിങ്ങള്‍ ഇതുവരെ ശ്രവിച്ചത് തൊഴില്‍,  കുടിയേറ്റം എന്നിവയെ സംബന്ധിച്ച് ഭാരതത്തിലെ ദേശീയ മെത്രാന്‍ സമിതിയുടെ തൊഴില്‍ കാര്യങ്ങള്‍ക്കായുള്ള കമ്മിഷന്‍റെ സെക്രട്ടറിയും, ആഗോള കുടിയേറ്റ കമ്മിഷന്‍റെ സെക്രട്ടറിയുമായി സേവനം ചെയ്യുന്ന ഫാദര്‍ ജെയ്സണ് വടശ്ശേരിയുമായി ഫാദര്‍ വില്യം നെല്ലിക്കല്‍ നടത്തിയ അഭിമുഖത്തിന്‍റെ രണ്ടാമത്തെയും അവസാനത്തെയും ഭാഗമാണ്.

 

21 December 2018, 15:18