തിരയുക

അന്തോണിയൊ ഗുട്ടേരെസ്, എക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറല്‍ അന്തോണിയൊ ഗുട്ടേരെസ്, എക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറല്‍ 

നിയന്ത്രിതമാകണം കുടിയേറ്റം-ഐക്യരാഷ്ട്രസഭയുടെ മേധാവി

സ്വദേശത്തെയും ആതിഥേയ നാട്ടിലെയും സമുഹങ്ങള്‍ക്ക് ഗുണകരമായ നൂതനാവസരങ്ങള്‍ തേടുന്നതിന് കുടിയേറ്റം ദശലക്ഷക്കണക്കിനാളുകളെ സഹായിക്കുന്നുവെന്ന് ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറല്‍ ഗുട്ടേരെസ്.

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

കുടിയേറ്റം സാമ്പത്തികവളര്‍ച്ചയുടെയും ബലതന്ത്രത്തിന്‍റെയും പരസ്പരധാരണയുടെയും ശക്തമായ സാരഥിയാണെന്ന് ഐക്യരാഷ്ട്രസഭയുടെ മേധാവി അന്തോണിയൊ ഗുട്ടേരെസ്.

അനുവര്‍ഷം ഡിസമ്പര്‍ 18ന് ആചരിക്കപ്പെടുന്ന കുടിയേറ്റക്കാരുടെ അന്താരാഷ്ട്രദിനത്തോടനുബന്ധിച്ചു ഇത്തവണ നല്കിയ സന്ദേശത്തിലാണ് അദ്ദേഹത്തിന്‍റെ  ഈ പ്രസ്താവനയുള്ളത്.

സ്വദേശത്തെയും ആതിഥേയ നാട്ടിലെയും സമുഹങ്ങള്‍ക്ക് ഗുണകരമായനൂതനാവസരങ്ങള്‍ തേടുന്നതിന് കുടിയേറ്റം ദശലക്ഷക്കണക്കിനാളുകളെ സഹായിക്കുന്നുവെന്ന് ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറല്‍ ഗുട്ടേരെസ് പറയുന്നു.

എന്നാല്‍ കുടിയേറ്റ നിയന്ത്രണത്തില്‍ വീഴ്ചകള്‍ വന്നാല്‍ അത് സമൂഹങ്ങള്‍ തമ്മില്‍ ഭിന്നിപ്പ് ആഴപ്പെടുത്തുകയും ചൂഷണത്തിനും ദുര്‍വിനിയോഗത്തിനും കാരണമാകുകയും സര്‍ക്കാരിലുള്ള വിശ്വാസത്തെ തകര്‍ക്കുകയും ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

സുരക്ഷിതമായ കുടിയേറ്റം എന്ന ലക്ഷ്യത്തോടെ അന്താരാഷ്ട്രസമൂഹം അംഗീകരിച്ചിരിക്കുന്ന ആഗോള ഉടമ്പടി കുടിയേറ്റം ഉയര്‍ത്തുന്ന വെല്ലുവിളികളെ നേരിടാന്‍ സഹായിക്കുമെന്ന പ്രത്യാശയും ഗുട്ടേരെസ് പ്രകടിപ്പിക്കുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

18 December 2018, 08:54