still more poor in the world - world day of the poor still more poor in the world - world day of the poor 

പാവങ്ങളുടെ പക്ഷംചേരല്‍ : ഒരു മൗലികവീക്ഷണം

“പാവങ്ങളുടെ ആഗോളദിന”ത്തെ (World Day of the Poor) വ്യാഖ്യാനിക്കുന്ന പരിപാടി.
പാവങ്ങളുടെ ആഗോളദിനാചരണത്തിന്‍റെ ലക്ഷ്യം - ഒരു ശബ്ദരേഖ

പാപ്പാ ഫ്രാന്‍സിസ് ആഹ്വാനംചെയ്ത “പാവങ്ങളുടെ ആഗോളദിന”ത്തിന്‍റെ (World Day of the Poor) ലക്ഷ്യവും ഫലപ്രാപ്തിയും വ്യക്തമാക്കുന്ന  പരിപാടിയാണിത്. ഫാദര്‍ നൗജിന്‍ വിതയത്തില്‍ തയ്യാറാക്കി, ഫാദര്‍ സേവി പടിക്കപ്പറമ്പില്‍, ഫാദര്‍ ജുബി ജോയ് എന്നിവര്‍ ചേര്‍ന്ന് അവതരിപ്പിച്ചിക്കുന്നു. 

2017 നവംബര്‍ 19-ന്, ആണ്ടുവട്ടം 33-Ɔο വാരത്തില്‍ ക്രിസ്തുരാജന്‍റെ തിരുനാളിനു മുന്‍പുള്ള ഞായറാഴ്ചയാണ് പ്രഥമ ആഗോളദിനം ആചരിക്കപ്പെട്ടത്. 2018 നവംബര്‍ 18-ന് രണ്ടാമത്തെ പാവങ്ങളുടെ ആഗോളദിനം ആചരിക്കപ്പെടുകയുണ്ടായി.

പാവങ്ങളുടെ ദിനം എന്തിനാണ് ആചരിക്കപ്പെടുന്നത്, അതിന്‍റെ പ്രസക്തി, ചരിത്രപശ്ചാത്തലം നവസഹ്രാബ്ദത്തില്‍ സഭാമക്കള്‍ക്കു പാപ്പാ ഫ്രാന്‍സിസ് പാവങ്ങളെക്കുറിച്ചു നല്കുന്ന മൗലികമായ വീക്ഷണം എന്നിവയാണ് ഫാദര്‍ ജുബി ജോയ്, ഫാദര്‍ നൗജിന്‍, ഫാദര്‍ പടിക്കപ്പറമ്പില്‍ എന്നിവര്‍ ചേര്‍ന്ന് ഒരുക്കിയ ഈ പരിപാടി ആവിഷ്ക്കരിക്കുന്നത്.

ഫാദര്‍ സെബാസ്റ്റ്യന്‍ വെച്ചൂക്കാരന്‍ രചിച്ച് ഈണംപകര്‍ന്ന, കെസ്റ്റര്‍ പാടിയ “ഒരുപിടി ചോറിനായ് കൈനീട്ടി നില്കുന്ന പട്ടിണിക്കോലങ്ങള്‍...” എന്ന  ഗാനം പരിപാടിയെ കൂടുതല്‍ ശ്രദ്ധേയമാക്കുന്നു.

അവതാരകര്‍ക്കും സംവിധായകര്‍ക്കും വത്തിക്കാന്‍ വാര്‍ത്താവിഭാഗം നന്ദിപറയുന്നു!

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

25 November 2018, 15:11