ഭൂമി ശാസ്ത്രലോകത്തിന്‍റെ  നിരീക്ഷി‌ണത്തില്‍! ഭൂമി ശാസ്ത്രലോകത്തിന്‍റെ നിരീക്ഷി‌ണത്തില്‍! 

"ശാസ്ത്രം, ഒരു മനുഷ്യാവകാശം"- ലോക ശാസ്ത്രദിനം 2018

സര്‍ക്കാരുകളും വ്യവസായസംരംഭങ്ങളും പൗരസമൂഹവും ശാസ്ത്രജ്ഞരും, ഉത്തരവാദിത്വപൂര്‍ണ്ണവും ധാര്‍മ്മികവുമായ ശാസ്ത്രത്തിന്‍റെ മൂല്യങ്ങളെ ആശ്ലേഷിക്കണം- ഐക്യരാഷ്ട്രസഭയുടെ വിദ്യഭ്യാസ സാംസ്കാരിക സമിതി-യുനെസ്കൊ

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ശാസ്ത്രമേഖലയില്‍ പങ്കുചേരുകയും അതിന്‍റെ ഗുണഭോക്താവായിത്തീരുകയും ചെയ്യാനുള്ള മനുഷ്യാവകാശം വിനിയോഗിക്കാന്‍ ഐക്യരാഷ്ട്രസഭയുടെ വിദ്യഭ്യാസ സാംസ്കാരിക സമിതി-യുനെസ്കൊ (UNITED NATIONS EDUCATIONAL, SCIENTIFIC AND CULTURAL ORGANIZATION -UNESCO) ലോകജനതയെ ആഹ്വാനം ചെയ്യുന്നു.

അനുവര്‍ഷം നവമ്പര്‍ 10 സമാധാനത്തിനും വികസനത്തിനും വേണ്ടിയുള്ള ലോക ശാസ്ത്രദിനം ആചരിക്കുന്നതിനോടനുബന്ധിച്ചു പുറപ്പെടുവിച്ച പ്രസ്താവനയിലാണ് ഈ ആഹ്വാനം ഉള്ളത്.

“ശാസ്ത്രം, ഒരു മനുഷ്യാവകാശം” എന്നതാണ് ഇക്കൊല്ലത്തെ (2018) ഈ ദിനാചാരണത്തിന്‍റെ വിചിന്തന പ്രമേയം.

ഈ അവകാശം, ഐക്യരാഷ്ട്രസഭ പുറപ്പെടുവിച്ച സാര്‍വ്വത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തില്‍ അടങ്ങിയിട്ടുണ്ടെന്നതും സാര്‍വ്വത്രികമനുഷ്യാവകാശ പ്രഖ്യാപനത്തിന്‍റെ എഴുപതാം വാര്‍ഷികം ഇക്കൊല്ലമാണെന്നതും യുനെസ്കൊ എടുത്തു പറയുന്നു.

ശാസ്ത്രീയ സംരംഭങ്ങളില്‍ പങ്കുചേരുകയും അവയെ പിന്തുണയ്ക്കുകയും ചെയ്യുന്നതിന് ഈ അവകാശം നമ്മള്‍ ഉപയോഗപ്പെടുത്തുമ്പോള്‍ മാത്രമെ നമുക്ക് ശക്തമായൊരു ശാസ്ത്രത്തിലേക്കു പ്രവേശിക്കാനും നമ്മുടെ സമൂഹങ്ങളില്‍ ഒരു ശാസ്ത്രീയ സംസ്കൃതിയെ ബലപ്പെടുത്താനും കഴിയുകയുള്ളുവെന്നും യുനെസ്ക്കൊ വിശദീകരിക്കുന്നു.

സര്‍ക്കാരുകളും വ്യവസായസംരംഭങ്ങളും പൗരസമൂഹവും ശാസ്ത്രജ്ഞരും ഉത്തരവാദിത്വപൂര്‍ണ്ണവും ധാര്‍മ്മികവുമായ ശാസ്ത്രത്തിന്‍റെ മൂല്യങ്ങളെ ആശ്ലേഷിക്കേണ്ടതിന്‍റെ ആവശ്യകതയും ഈ സംഘടന ചൂണ്ടിക്കാട്ടുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

10 November 2018, 13:42