Bishop Joseph Pandarasseril Auxiliary of Archdiocese of Kottayam Bishop Joseph Pandarasseril Auxiliary of Archdiocese of Kottayam 

ജോസഫ് മാര്‍ പണ്ടാരശ്ശേരില്‍ സിനഡിനെക്കുറിച്ച് - അഭിമുഖം

“യുവജനങ്ങളുടെ വിശ്വാസവും ജീവിതതിരഞ്ഞെടുപ്പും” സംബന്ധിച്ച സിനഡ് 2018 ഒക്ടോബര്‍ 3-മുതല്‍ 28-വരെ തിയതികളിലാണ് പാപ്പാ ഫ്രാന്‍സിസിന്‍റെ അദ്ധ്യക്ഷതയില്‍ വത്തിക്കാനില്‍ സംഗമിച്ചത്.
മാര്‍ പണ്ടാരശ്ശേരിലുമായി അഭിമുഖം - ആദ്യഭാഗം - ശബ്ദരേഖ

സീറോ മലബാര്‍ സഭയുടെ യുവജനശുശ്രൂഷയ്ക്കുള്ള കമ്മിഷന്‍ ചെയര്‍മാന്‍ (Chairman of the Commission for Youth Ministry of Syro-malabar synod) എന്ന നിലയിലാണ് കോട്ടയം അതിരൂപതയുടെ സഹായമെത്രാന്‍ ബിഷപ്പ് ജോസഫ് മാര്‍ പണ്ടാരശ്ശേരില്‍ യുവജനങ്ങള്‍ക്കായുള്ള മെത്രാന്മാരുടെ സിനഡു സമ്മേളനത്തില്‍ പങ്കെടുത്തത്. ആഗോളസഭയുടെ തിരഞ്ഞെടുക്കപ്പെട്ട 300 സിനഡു പിതാക്കന്മാരില്‍ ഒരാളായിരുന്നു മാര്‍ പണ്ടാരശ്ശേരില്‍.

കേരളസഭയുടെ യുവജനകമ്മിഷന്‍റെ മുന്‍-ചെയര്‍മാനായിരുന്ന   ബിഷപ്പ് പണ്ടാരശ്ശേരില്‍ പരിചയസമ്പന്നനായ യുവജനപ്രേഷിതനാണ്. ദേശീയ മെത്രാന്‍ സമിതിയുടെ യുവജന പ്രവര്‍ത്തനങ്ങള്‍ക്കുള്ള കൗണ്‍സില്‍  അംഗവുമായ ജോസഫ് മാര്‍ പണ്ടാരശ്ശേരിലുമായി
വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തിനുവേണ്ടി ഫാദര്‍ വില്യം നെല്ലിക്കല്‍ നടത്തിയ അഭിമുഖത്തിന്‍റെ ആദ്യഭാഗമാണിത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

10 November 2018, 20:04