തിരയുക

French media activists French media activists 

മാധ്യമപ്രവര്‍ത്തകര്‍ക്ക് എതിരായ അതിക്രമങ്ങള്‍ ഇല്ലാതാക്കണം

ഐക്യരാഷ്ട്ര സംഘടനയുടെ സാംസ്ക്കാരിക വിഭാഗം, യുനേസ്ക്കോയുടെ (UNESCO) അഭ്യര്‍ത്ഥന.

- ഫാദര്‍ വില്യം നെല്ലിക്കല്‍

നന്മചെയ്യുന്നവര്‍ക്കെതിരെ ശിക്ഷാഭീതിയില്ലാതെ!
“മാധ്യമപ്രവര്‍ത്തകര്‍ക്ക് എതിരായ കുറ്റകൃത്യങ്ങളില്‍ ശിക്ഷാഭീതിയില്ലാത്ത അവസ്ഥയ്ക്ക് എതിരായ ദിനം” (International Day to end Impunity for Crimes against Journalists) നവംബര്‍ 6-Ɔο തിയതി ചൊവ്വാഴ്ച ഐക്യരാഷ്ട്ര സംഘടയുടെ സാംസ്ക്കാരിക വിഭാഗം ഇറക്കിയ സന്ദേശത്തിലാണ് ഈ അഭ്യര്‍ത്ഥന ആവര്‍ത്തിക്കപ്പെട്ടത്.

കൊല്ലപ്പെടുന്ന മാധ്യമപ്രവര്‍ത്തകര്‍
ഓരോ നാലുദിവസം കൂടുമ്പോഴും ഒരാള്‍ എന്ന നിരക്കില്‍ മാധ്യമപ്രവര്‍ത്തകരോ പത്രപ്രവര്‍ത്തകരോ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കൊല്ലപ്പെടുന്നുണ്ട്. “യുനേസ്ക്കൊ”യുടെ ഡയറക്ടര്‍ ജനറല്‍, ഓഡ്രി അസോളെ പ്രസ്താവനയിലൂടെ അറിയിച്ചു. യൂഎന്‍ സ്ഥാപിച്ചിട്ടുള്ള മാധ്യമപ്രവര്‍ത്തകരുടെ ആഗോള പ്രവര്‍ത്തന മേഖലകളുടെ പുതിയ നിരീക്ഷണകേന്ദ്രത്തിന്‍റെ റിപ്പോര്‍ട്ടു പ്രകാരം കഴിഞ്ഞ 25 വര്‍ഷത്തില്‍ 1993-മുതല്‍ 2018-വരെ 1293 മാധ്യമപ്രവര്‍ത്തകര്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് സ്ഥിതിവിവരക്കണക്കുകള്‍ വ്യക്തമാക്കുന്നു. 2018-ല്‍ മാത്രം നവംബര്‍ 6-വരെയ്ക്കും കൊല്ലപ്പെട്ടവരുടെ എണ്ണം
80 ആണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.

അവഗണിക്കപ്പെടുന്ന നന്മയുടെ സന്ദേശവാഹകര്‍
സാമൂഹിക നീതിക്കും ധര്‍മ്മത്തിനും, ജനതകളുടെ യഥാര്‍ത്ഥമായ സ്വാതന്ത്ര്യത്തിനുവേണ്ടിയും, വാര്‍ത്തകള്‍ പൊതുജനങ്ങളെ എത്തിക്കാനും സംഘര്‍ഷ മേഖലകളില്‍പ്പോലും പ്രവര്‍ത്തിക്കുന്ന  മാധ്യമപ്രവര്‍ത്തകരുടെ കൊലപാതകങ്ങള്‍ “ശിക്ഷാഭീതിയില്ലാത്ത കുറ്റമാണെന്ന രീതി” ലോകത്ത് വളര്‍ന്നുവരുന്നുണ്ട്. അതിനാല്‍ യുഎന്നിനോട് ചേര്‍ന്ന് നിയമപാലകരുടെയും അധികൃതരുടെയും, ബന്ധപ്പെട്ട മറ്റു രാഷ്ട്രീയ നേതാക്കളുടെയും ലാഘവപൂര്‍ണ്ണമായ മനഃസ്ഥിതി ഇല്ലാതാക്കാന്‍ വേണ്ട നടപിടിക്രമങ്ങള്‍ യുഎന്‍ അംഗരാഷ്ട്രങ്ങള്‍ കൈക്കൊള്ളുകയും മാധ്യമപ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പുവരുത്തുകയും വേണമെന്ന് ഓഡ്രി അസോളെ പ്രസ്താവനയിലൂടെ അഭ്യര്‍ത്ഥിച്ചു.
 
https://en.unesco.org/news/journalists-safety-challenge-democracy-says-unesco-ahead-international-day-end-impunity-crimes

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

07 November 2018, 20:36