തിരയുക

ഭീതിയോടെ.... ആസിയ ബീബിയുടെ മകള്‍ ഐഷാമും ഭര്‍ത്താവ് അഷീക് മെഷീഹും ഭീതിയോടെ.... ആസിയ ബീബിയുടെ മകള്‍ ഐഷാമും ഭര്‍ത്താവ് അഷീക് മെഷീഹും 

ദൈവദൂഷണക്കുറ്റം ചുമത്തപ്പെട്ട ആസീയ ബീബിയെ വെറുതെവിട്ടു

ഒക്ടോബര്‍ 31-Ɔο തിയതി ബുധനാഴ്ച ഇസ്ലാമാബാദില്‍ അരങ്ങേറിയ ചരിത്രപരമായ നിയമനടത്തിപ്പിലൂടെയാണ് പാക്കിസ്ഥാന്‍റെ പരമോന്നത കോടതി ആസീയ ബീബിയെ വെറുതെ വിട്ടത്.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

പ്രവാചകന്‍ മഹമ്മദിന് എതിരായി സംസാരിച്ചു എന്ന പേരില്‍ ദൈവദൂഷണക്കുറ്റം ചുമത്തിയാണ് 2010 മുതല്‍ കത്തോലിക്കാ കുടുംബിനി, 3 മക്കളുടെ അമ്മ ആസീയ ബീബി ജയില്‍വാസം അനുഭവിച്ചത്. തന്‍റെ മേല്‍ ആരോപിച്ച കുറ്റം ആസീയ ബീബി എന്നും നിഷേധിച്ചിട്ടുള്ളതാണെങ്കിലും മൗലികവാദികളുടെ സമ്മര്‍ദ്ദത്തിനു വഴങ്ങിയാണ് പാക്കിസ്ഥാന്‍റെ കോടതി വീട്ടമ്മയെ ഇത്രയുംനാള്‍ തടങ്കലില്‍ പാര്‍പ്പിച്ചത്.

പാക്കിസ്ഥാനിലും ചില ഇസ്ലാമിക രാജ്യങ്ങളിലും മാത്രമുള്ള ദൈവദൂഷണക്കുറ്റം വധശിക്ഷ അര്‍ഹിക്കുന്നതാണ്.

ആഗോളതലത്തില്‍ പ്രാര്‍ത്ഥനയും മനുഷ്യാവകാശ സംഘടകളുടെ മുറവിളിയും ആസീയ ബീബിക്കുവേണ്ടി എന്നും ഉയര്‍ന്നിട്ടുണ്ട്.

ബുധനാഴ്ചയുണ്ടായ വിധി, മതമൗലിക വാദികളുടെ എതിര്‍പ്പുകള്‍ക്കെതിരെയാണെങ്കിലും പാക്കാസ്ഥാനിലെ ബഹുഭൂരിപക്ഷം ജനതയുടെ വിജയവും നീതിയുടെ വിജയവുമായി ദേശിയ കത്തോലിക്ക മെത്രാന്‍ സമതിയുടെ അദ്ധ്യക്ഷനും, ഇസ്ലാമാബാദ് അതിരൂപതയുടെ മെത്രാപ്പോലീത്തയുമായ ആര്‍ച്ചുബിഷ് ജോസഫ് ആര്‍ഷദ് വിശേഷിപ്പിച്ചു.  

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

01 November 2018, 20:21