തിരയുക

യുനേസ്ക്കൊ ജനറല്‍ മാനേജര്‍ ഓഡ്രി അസൗലെയും കുട്ടികളും യുനേസ്ക്കൊ ജനറല്‍ മാനേജര്‍ ഓഡ്രി അസൗലെയും കുട്ടികളും 

ലോക അദ്ധ്യാപകദിനം : നല്ല വിദ്യാഭ്യാസവും നല്ല അദ്ധ്യാപകരും

ഒക്ടോബര്‍ 4 വെള്ളി – ലോക അദ്ധ്യാപകദിനം : ഐക്യരാഷ്ട്ര സംഘടയുടെ ശിശുക്ഷേമ വിഭാഗം UNESCO-യുടെ നിരീക്ഷണമാണിത്, നല്ല വിദ്യാഭ്യാസത്തിന് നല്ല അദ്ധ്യാപകര്‍ ആവശ്യമാണ് :

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

ഒക്ടബോര്‍ 5-ന് അനുവര്‍ഷം യുഎന്‍ ആചരിക്കുന്ന അദ്ധ്യാപകരുടെ ആഗോളദിനം പ്രമാണിച്ച് ശുശുക്ഷേമവിഭാഗം ഇറക്കിയ പ്രസ്താവനയാണ് കുട്ടികളുടെ നല്ലഭാവിക്ക് ആഗോളതലത്തില്‍ അദ്ധ്യാപകരുടെ രൂപീകരണം ഇനിയും ആവശ്യമാണെന്ന് സ്ഥിതിവിവരക്കണക്കുകളോടെ ചൂണ്ടിക്കാട്ടിയത്.

യുനേസ്ക്കോയുടെ 2017-ലെ സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം പ്രാഥമിക വിദ്യാഭ്യാസ മേഖലയില്‍ ആഗോളവ്യാപകമായി 85 ശതമാനം അദ്ധ്യപകര്‍ പരിശീലനം നേടിയിട്ടുള്ളവരാണ്. എന്നാല്‍ തെക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ 71 ശതമാനം അദ്ധ്യാപകര്‍ മാത്രമേ പരിശീലനം നേടിയവരുള്ളൂ. അതുപോലെ ആഫ്രിക്ക ഭൂഖണ്ഡത്തില്‍ സഹാറയ്ക്കു താഴെയുള്ള ആഫ്രിക്കന്‍ രാജ്യങ്ങളിലേയ്ക്കു കടന്നാല്‍ പരിശീലനം നേടിയിട്ടുള്ള അദ്ധ്യാപകര്‍ 64 ശതമാനവുമാണ്. നല്ല വിദ്യാഭ്യാസം കുട്ടുകളുടെ അടിസ്ഥാന അവകാശമാണെങ്കില്‍ നല്ല അദ്ധ്യാപകരെ ലഭിക്കുകയെന്നതും അവരുടെ അടിസ്ഥാന അവകാശംതന്നെയാണെന്ന് യുഎന്‍റെ ശിശുക്ഷേമവിഭാഗം ഈ വര്‍ഷം ഒക്ടോബര്‍ 5-Ɔο തിയതി വെള്ളിയാഴ്ച ആഘോഷിക്കുന്ന അദ്ധ്യപകരുടെ ആഗോളദിനത്തോട് അനുബന്ധിച്ചിറക്കിയ പ്രസ്താവനയില്‍ നിരീക്ഷിച്ചു.

സ്കൂളുകളില്‍ മേന്മകുറഞ്ഞ അദ്ധ്യപകരുടെ സാന്നിദ്ധ്യത്തോടൊപ്പം തിങ്ങിനിറഞ്ഞ ക്ലാസ്സുമുറികളും കൂടിയാകുമ്പോള്‍ ഇന്നത്തെ തലമുറയ്ക്ക് ലഭിക്കേണ്ട നല്ലവിഭ്യാഭ്യാസം ഇല്ലാതെ പോകുന്നത് ഉത്തരവാദിത്ത്വപ്പെട്ടവര്‍ സത്യസന്ധമായി മനസ്സിലാക്കേണ്ടതും വേണ്ട നടപടികള്‍ സ്വീകരിക്കേണ്ടതുമാണ്. അദ്ധ്യാപകരുടെ നിയമനം സംബന്ധിച്ച് അതിനാല്‍ അന്തര്‍ദേശിയ തൊഴില്‍ വ്യവസ്ഥിതി പ്രകാരമുള്ള മാനദണ്ഡങ്ങള്‍ പാലിക്കപ്പെടണമെന്നും പ്രസ്താവന അഭ്യാര്‍ത്ഥിച്ചു.   

2018-ലെ അദ്ധ്യാപകരുടെ ആഗോള ദിനത്തോടനുബന്ധിച്ച് “യുനേസ്ക്കൊ” ആഫ്രിക്കാഭൂഖണ്ഡത്തിലെ സഹാറയ്ക്കു താഴെയുള്ള കുട്ടികളുടെ വിദ്യാഭ്യാസ അഭിവൃദ്ധിക്കായി ഉടനെതന്നെ അവിടങ്ങളിലെ അദ്ധ്യാപകരുടെ പരിശീലപരിപാടികള്‍ക്കുളള പദ്ധതികള്‍ ആവിഷ്ക്കരിക്കുന്നുണ്ടെന്ന്, ഒക്ടോബര്‍ 1-ന് യൂഎന്‍ ഇറക്കിയ പ്രസ്താവന വ്യക്തമാക്കി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

04 October 2018, 10:07