വിശുദ്ധിയിലേയ്ക്കു നടന്നടുത്ത മനുഷ്യന്‍ : പോള്‍ ആറാമന്‍ പാപ്പാ

ഒക്ടോബര്‍ 14-Ɔο തിയതി ഞായറാഴ്ച പാപ്പാ ഫ്രാ‍ന്‍സിസ് വിശുദ്ധപദത്തിലേയ്ക്ക് ഉയര്‍ത്താന്‍ പോകുന്ന വാഴ്ത്തപ്പെട്ട പോള്‍ ആറാമന്‍ പാപ്പായെ കുറിച്ച് വത്തിക്കാന്‍ വാര്‍ത്താവിഭാഗം ഒരുക്കിയ വെബ് ഡോക്യുമെന്‍ററി ചിത്രമാണിത്. ദൈര്‍ഘ്യം 2 മിനിറ്റ്. പോള്‍ ആറാമന്‍ പാപ്പായുടെ പോസ്റ്റുലേറ്റര്‍, ഫാദര്‍ അന്തോണിയോ മറാസ്സോയുടെ അഭിമുഖത്തെ ആധാരമാക്കി തയ്യാറാക്കിയതാണ്.

- ഫാദര്‍ വില്യം നെല്ലിക്കന്‍

ഇന്ത്യയുടെ മണ്ണില്‍ ആദ്യമായി കാലുകുത്തിയ പത്രോസിന്‍റെ പിന്‍ഗാമി പോള്‍ ആറാമന്‍ പാപ്പായുടെ തനിമയാര്‍ന്ന സംസാരശൈലിയും, ചിന്തകളും ദൃശ്യവത്ക്കരിച്ചിരിക്കുന്നു. വത്തിക്കാന്‍റെ മാധ്യമ വകുപ്പിന്‍റെ കൗണ്‍സിലര്‍, മോണ്‍സീഞ്ഞോര്‍ ഡാരിയോ വിഗനോ സംവിധാനംചെയ്ത ഈ ഹ്രസ്വവീഡിയോ ചിത്രീകരണം.

1964 ഡിസംബര്‍ 2-മുതല്‍ 5-വരെ തിയതികളിലായിരുന്നു. മുംബൈ അതിരൂപത ആതിഥ്യം നല്കിയ 38-Ɔമ്ത രാജ്യാന്തര ദിവ്യകാരുണ്യ കോണ്‍ഗ്രസ്സായിരുന്നു പോള്‍ ആറാമന്‍ പാപ്പായുടെ സന്ദര്‍ശനത്തിന് അവസരമൊരുക്കിയത്. മാറ്റത്തിനുള്ള തലമുറകളുടെ മുറവിളി ക്രൈസ്തവീകതയുടെ ചരിത്രത്തില്‍ പ്രതിദ്ധ്വനിക്കുന്ന കാലത്ത് സഭാ നേതൃത്വത്തിലേയ്ക്ക് കടുന്നുവന്ന കൂര്‍മ്മബുദ്ധിയും വിശുദ്ധിയുമുള്ള മനുഷ്യസ്നേഹിയായിരുന്നു പോള്‍ ആറാമന്‍.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

05 October 2018, 08:58