ആസിയ ബീബിയുടെ മോചനത്തിനായി ആസിയ ബീബിയുടെ മോചനത്തിനായി 

സമാധാനത്തിനായി കുട്ടികളുടെ ജപമാലസമര്‍പ്പണം

ഐക്യത്തിനും സമാധാനത്തിനുംവേണ്ടി 80 രാജ്യങ്ങളില്‍ 10 ലക്ഷം കുട്ടികള്‍ ജപമാലചൊല്ലി പ്രാര്‍ത്ഥിച്ചു.

- ഫാദര്‍ വില്യം നെല്ലിക്കല്‍

സമാധാനത്തിനായി പ്രാര്‍ത്ഥിക്കാം

ദൈവദൂഷണക്കുറ്റം ചുമത്തപ്പെട്ട് 2010-മുതല്‍ പാക്കിസ്ഥാനില്‍ ജയില്‍വാസം അനുഭവിക്കുന്ന വീട്ടമ്മ, ആസിയ ബീബിയുടെ സമാധാനപരമായ ജയില്‍വിമോചനത്തിനും സുരക്ഷയ്ക്കും വേണ്ടിയാണ് ലോകത്തെ 80 രാജ്യങ്ങളിലെ കുട്ടികള്‍ ഒക്ടോബര്‍ 18-ന് പ്രത്യേകം പ്രാര്‍ത്ഥിച്ചത്.

അമ്മയ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കണം
“തന്‍റെ അമ്മയ്ക്കുവേണ്ടി എല്ലാവരും പ്രാര്‍ത്ഥിക്കണം,” എന്ന ആസീയ ബീബിയുടെ ഏറ്റവും ഇളയകുട്ടി ഐഷാമിന്‍റെ അഭ്യര്‍ത്ഥ മാനിച്ചുകൊണ്ടാണ്, “ആവശ്യത്തിലായിരിക്കുന്ന സഭകളെ തുണയ്ക്കുന്ന പൊന്തിഫിക്കല്‍ സ്ഥാപനം (Aid to the Church in Need) ലോകത്ത് ഐക്യവും സമാധാനവും ഉണ്ടാകാന്‍വേണ്ടി, പ്രത്യേകിച്ച് ആസിയ ബീബിക്കുവേണ്ടി ജപമാല മാസമായ ഒക്ടോബര്‍ 18-Ɔο തിയതി വ്യാഴാഴ്ച ജപമാലചൊല്ലി പ്രാര്‍ത്ഥിച്ചത്.

ദൈവദൂഷണക്കുറ്റം
ഗ്രാമത്തിലെ കിണറ്റില്‍ വെള്ളം കോരവെ മുസ്ലീം സത്രീകളുമായുണ്ടായ വാഗ്വാദത്തില്‍ ഇസ്ലാമിനെതിരെ ദൈവദൂഷണം പറഞ്ഞു എന്ന കുറ്റംചുമത്തിയാണ് 5 കുഞ്ഞുങ്ങളുടെ അമ്മ ആസീയ ബിബീയെ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്നത്. “ക്രിസ്തു എന്നെ പാപങ്ങളില്‍നിന്നു മോചിച്ചു, മെഹമ്മദ് എന്തുചെയ്തു? എന്ന് കിണറ്റിന്‍ കരയിലെ സ്ത്രീകളോട് ആസിയ ബീബി ഉയര്‍ത്തിയ ചോദ്യത്തിന്മേല്‍ ഉണ്ടായ പരാതിയാണ് വീട്ടമ്മയെ ലാഹോറിലെ ജയിലില്‍ എത്തിച്ചത്.

അമ്മയ്ക്കൊരു വധഭീഷണി
സന്നദ്ധസംഘടനകളും പാക്കാസ്ഥാനിലെ സഭയും സംയുക്തമായി സമര്‍പ്പിച്ചിരിക്കുന്ന ആസീയ ബീബിയുടെ വിമോചനത്തിനുള്ള ഹര്‍ജ്ജി ലാഹോറിലെ സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ്, വിമോചിതയായാല്‍ കൊന്നുകളയുമെന്ന ഇസ്ലാം മതമൗലികവാദികളുടെ ഭീഷണിയും പുറത്തുവന്നരിക്കുന്നത്. ഈ ഘട്ടത്തിലാണ് വിവിധ രാജ്യക്കാരായ കുട്ടികള്‍ ഈ അമ്മയ്ക്കുവേണ്ടിയും സമാധാനത്തിനായും പ്രാര്‍ത്ഥിക്കുന്നത്.

https://www.youtube.com/watch?v=fL2ygO57CrI&feature=youtu.be

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

18 October 2018, 20:03