നാസയുടെ  സഞ്ചരിക്കുന്ന ടെലിസ്കോപ് - ഫോട്ടോ 28 മാര്‍ച്ച് 2018 നാസയുടെ സഞ്ചരിക്കുന്ന ടെലിസ്കോപ് - ഫോട്ടോ 28 മാര്‍ച്ച് 2018 

ബഹിരാകാശം മാനവികതയുടെ പൊതുനന്മയ്ക്കായി സംരക്ഷിക്കപ്പെടണം

ബഹിരാകാശത്തിന്‍റെ സമാധാനപൂര്‍ണ്ണമായ ഉപയോഗം സംബന്ധിച്ച് യുഎന്നിന്‍റെ ന്യൂയോര്‍ക്ക് ആസ്ഥനാത്ത് ഒക്ടോബര്‍ 24-Ɔο തിയതി നടന്ന ചര്‍ച്ചാസമ്മേളനത്തിലാണ് വത്തിക്കാന്‍റെ ഐക്യരാഷ്ട്ര സംഘടനയിലെ സ്ഥാനപതി, ആര്‍ച്ചുബിഷപ്പ് ഔസാ ഇങ്ങനെ പ്രസ്താവിച്ചത്.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

ബഹിരാകാശം മാനവികതയുടെ നന്മയ്ക്ക്
വര്‍ദ്ധിച്ച ഗതാഗതവും വിവിധ രാഷ്ട്രങ്ങളുടെ വ്യത്യസ്ത നിയോഗങ്ങള്‍ക്കുള്ള ഉപഗ്രഹങ്ങളുടെ (satellites) സാന്നദ്ധ്യവുംകൊണ്ട് ബഹിരാകാശം (outer space) ഇന്ന് തിരക്കേറി വരികയാണ്. യുദ്ധസന്നാഹം ലക്ഷ്യമിട്ടും മിലിട്ടറി പരീക്ഷണങ്ങള്‍ക്കായും ഇന്ന് രാഷ്ട്രങ്ങള്‍ ബഹിരാകാശം ഉപയോഗിക്കുന്നുണ്ട് (military objectives). ആശയവിനിമയം, കലാവസ്ഥ നിരീക്ഷണം, വാനനിരീക്ഷണം, ഭൗമനിരീക്ഷണം, യാത്രകള്‍ക്കുള്ള ദിശ നിര്‍ണ്ണയം എന്നിങ്ങനെ ക്രിയാത്മകവും ഉപകാരപ്രദവുമായ കാര്യങ്ങള്‍ക്കായി ഉപയോഗിക്കുമ്പോഴും, യുദ്ധക്കോപ്പുകളും സന്നാഹങ്ങളും ബഹിരാകാശത്ത് വര്‍ദ്ധിച്ചുവരുന്നുണ്ടെന്ന് ആര്‍ച്ചുബിഷപ്പ് ഔസ ചൂണ്ടിക്കാട്ടി.

മനുഷ്യന്‍റെ മാനത്തെ പരിസ്ഥിതി
ഇന്നു നാം ഭൂമിയെ കാണുന്നതുപോലെ തന്നെ മനുഷ്യകുലത്തിന്‍റെ പരിസരവും പരിസ്ഥിതിയുമായി ബഹിരാകാശത്തെയും എന്നും മാനിക്കേണ്ടതാണ്. ദൈവത്തിന്‍റെ സൃഷ്ടിയായ ആകാശവും അതിന്‍റെ മേല്‍ത്തട്ടിയും മാനവികതയുടെ പൊതുനന്മയ്ക്കായി എന്നും നിലനിര്‍ത്തുന്നതിനുള്ള രാജ്യാന്തര സഹകരണം ആവശ്യമാണെന്ന് ആര്‍ച്ചുബിഷപ്പ് ഔസാ സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.

ബഹിരാകാശ കേന്ദ്രത്തെ പങ്കുവയ്ക്കപ്പെടേണ്ട വിജ്ഞാനം
രാജ്യാന്തര ബഹിരാകാശ കേന്ദ്രത്തിന്‍റെ (International Space Station) ഉപയോഗം അംഗരാഷ്ട്രങ്ങള്‍ക്കു മാത്രമല്ല, അതിന് സാധിക്കാത്ത ചെറിയ രാഷ്ട്രങ്ങള്‍ക്കും ഉപകാരപ്രദമാകുന്ന വിധത്തില്‍ അറിവും വിവരസാങ്കേതികതയും സമാധാനപൂര്‍ണ്ണമായ നന്മയ്ക്കായി പങ്കുവയ്ക്കപ്പെടേണ്ടതാണ്. ചുഴലിക്കാറ്റ്, സുനാമി, ഭൂചലനം, ഭൂമികുലുക്കം, കാലാവസ്ഥക്കെടുതികള്‍ എന്നിവയെ സംബന്ധിച്ച് മുന്‍കൂട്ടി നല്കാവുന്ന സാറ്റലൈറ്റ് നിരീക്ഷണങ്ങള്‍ പോലുള്ള മാനവികതയ്ക്ക് ഉതകുന്ന പൊതുവായ അറിവുകള്‍ ബഹിരാകാശത്ത് ആധിപത്യമുള്ള വന്‍രാജ്യങ്ങള്‍ മറ്റു രാജ്യങ്ങളെ അറിവു പങ്കുവയ്ക്കുകയും സഹായിക്കുകയും ചെയ്യേണ്ടതാണെന്നും ആര്‍ച്ചുബിഷപ്പ് ഔസ അഭ്യര്‍ത്ഥിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

25 October 2018, 19:18