തിരയുക

ലോക യുവജനോത്സവം 2019 ചിഹ്നം ലോക യുവജനോത്സവം 2019 ചിഹ്നം 

പനാമ ലോക യുവജനോത്സവം ഒരു ആത്മീയ സംഗമം

പനാമയുടെ മെത്രാപ്പോലീത്തയും 34-Ɔമത് ആഗോള യുവജനോത്സവത്തിന്‍റെ സംഘാടക സമിതിയുടെ പ്രസിഡന്‍റുമായ ആര്‍ച്ചുബിഷപ്പ് ഹൊസ്സെ ദൊമീങ്കോ ഉലോവാ വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തിന് സെപ്തംബര്‍ 5-Ɔο തിയതി ബുധനാഴ്ച നല്കിയ അഭിമുഖത്തില്‍നിന്ന്...

- ഫാദര്‍ വില്യം നെല്ലിക്കല്‍

ഒരു വിശ്വാസ നവീകരണോത്സവം – പനാമയില്‍
മദ്ധ്യമേരിക്കന്‍ ജനതയുടെ ഒരു വിശ്വാസ നവീകരണോത്സവമാണ് പനാമയില്‍ നടക്കാന്‍ പോകുന്ന ലോക യുവജനോത്സവം. ആയിരക്കണക്കിന് യുവജനങ്ങള്‍ക്ക് പനാമിയിലെ കുടുംബങ്ങള്‍ ആതിഥ്യം നല്ക്കും. പങ്കുവയ്ക്കല്‍, പ്രാര്‍ത്ഥന, കൂട്ടായ്മ എന്നിവയിലൂടെ കുടുംബങ്ങളിലും സമൂഹത്തിലും ഒരാത്മീയ നവീകരണവും  വിശ്വാസജീവിതത്തിന്‍റെ ബലപ്പെടുത്തലും നേടണമെന്നത് ഈ രാജ്യാന്തര യുവജനോത്സവത്തിന്‍റെ പ്രഥമ ലക്ഷ്യമാണ്. 61 വയസ്സുകാരനും അഗസ്തീനിയന്‍ സഭാംഗവുമായ (OSA – Ordo Sancti Agugustini) ആര്‍ച്ചുബിഷപ്പ് ദൊമീങ്കോ വ്യക്തമാക്കി.

ഭൂഖണ്ഡങ്ങളുടെ സംഗമം
അഞ്ചു ഭൂഖണ്ഡങ്ങളിലെയും 190 രാജ്യങ്ങളില്‍നിന്നുമായി പതിനായിരക്കണക്കിന് യുവജനങ്ങളാണ് 2019 ജനുവരി 22-മുതല്‍ 27-വരെ തിയതികളില്‍ പനാമയില്‍ എത്തിച്ചേരാന്‍ പോകുന്നത്. ഈ യുവജനങ്ങള്‍ക്കെന്നപോലെ തെക്കെ അമേരിക്കന്‍ പനാമിയന്‍ കുടുംബങ്ങള്‍ക്കും യേശുവിനെ നവമായി കണ്ടെത്തുന്ന ക്രിസ്തീയകൂട്ടായ്മയുടെ മഹോത്സവമായരിക്കും പാപ്പാ ഫ്രാന്‍സിസ് നേതൃത്വംനല്കുന്ന പനാമ ലോകയുവജനോത്സവമെന്ന് കൂടെയുണ്ടായിരുന്ന സംഘാടകസമിതി അംഗങ്ങളോടു ചേര്‍ന്ന് ആര്‍ച്ചുബിഷപ്പ് ദൊമീങ്കോ വിശദീകരിച്ചു.

രക്തസാക്ഷി റൊമേരോ യുവാക്കള്‍ക്കു പ്രചോദനം
ഈ ലോക സംഗമത്തില്‍ എത്തിച്ചേരുന്ന യുവജനങ്ങള്‍ക്കും തെക്കെ അമേരിക്കന്‍ ജനതയ്ക്കും ആത്മീയ ഉണര്‍വ്വിന്‍റെ ദിവസങ്ങളാകും അവ. അതിഥകള്‍ക്കും ആതിഥേയര്‍ക്കും ഒരുപോലെ ഫലദായകമാണീ മഹാസംഗമം. സ്നേഹത്തിന്‍റെയും സമാധാനത്തിന്‍റെയും ഒരു നവലോകവും നവസഭയും ഈ യുവജനോത്സവത്തിലൂടെ തങ്ങള്‍ സ്വപ്നംകാണുന്നുവെന്നും, ലാളിത്യവും, ആത്മീയാനന്ദവും, പരസ്പര വിശ്വാസവുംകൊണ്ട് ‍തങ്ങള്‍ ഈ യുവജനോത്സവത്തെ ഫലപ്രാപ്തിയിലെത്തിക്കുമെന്ന് ആര്‍ച്ചുബിഷപ്പ് ദൊമീങ്കോ പുഞ്ചരിയോടെ പറഞ്ഞു. അതിന് പുണ്യാത്മാവും രക്ഷസാക്ഷിയുമായ ലാറ്റിനമേരിക്കന്‍ പുത്രന്‍, ആര്‍ച്ചുബിഷപ്പ് ഓസ്ക്കര്‍ രൊമേരോയുടെ മാദ്ധ്യസ്ഥം പ്രാര്‍ത്ഥിക്കുന്നെന്നും ആര്‍ച്ചുബിഷപ്പ് ദോമീങ്കോ പ്രത്യാശയോടെ പ്രസ്താവിച്ചു.    

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

07 September 2018, 19:15