തിരയുക

Vatican News
മെച്ചപ്പെട്ടൊരു ജീവിതം തേടി സാഹസിക സമുദ്ര .യാത്രയില്‍ ഒരു പറ്റം കുടിയേറ്റക്കാര്‍ മെച്ചപ്പെട്ടൊരു ജീവിതം തേടി സാഹസിക സമുദ്ര .യാത്രയില്‍ ഒരു പറ്റം കുടിയേറ്റക്കാര്‍  (AFP or licensors)

വിദേശീയ വിദ്വേഷവും, ദേശീയവാദവും

“ആഗോളകുടിയേറ്റ പ്രതിഭാസത്തിന്‍റെ പശ്ചാത്തലത്തില്‍ വിദേശീയ വിദ്വേഷവും, വംശീയതയും, ദേശീയവാദവും” - ഒരു അന്താരാഷ്ട്ര സമ്മേളനം റോമില്‍

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

പരദേശിസ്പര്‍ദ്ധയെയും ദേശീയതയെയും അധികരിച്ചു ഒരു അന്താരാഷ്ട്രസമ്മേളനം റോമില്‍ സംഘടിപ്പിക്കപ്പെടുന്നു.

റോമന്‍ കൂരിയായുടെ ഒരു ഘടകമായ, സമഗ്ര മാനവവികസനത്തിനായുള്ള വിഭാഗവും സഭകളുടെ ലോകസമിതിയും (WCC) സംയുക്തമായി കൈസ്തവൈക്യം പരിപോഷിപ്പിക്കുന്നതിനുള്ള പൊന്തിഫിക്കല്‍ സമിതിയുടെ സഹകരണത്തോടെ 18 മുതല്‍ 20 വരെയാണ് ഈ സമ്മേളനം സംഘടിപ്പിക്കുന്നത്.

റോമിലെ എര്‍ജിഫ് ഹോട്ടലാണ് ഈ ത്രിദിന ആന്താരാഷ്ട്ര സമ്മേളനത്തിന്‍റെ വേദി.

“ആഗോളകുടിയേറ്റ പ്രതിഭാസത്തിന്‍റെ പശ്ചാത്തലത്തില്‍ വിദേശീയ വിദ്വേഷവും, വംശീയതയും, ദേശീയവാദവും” എന്നതായിരിക്കും സമ്മേളനത്തിന്‍റെ വിചിന്തന പ്രമേയം.

18 September 2018, 08:58