തിരയുക

Vatican News
നേപ്പാളിലെ പാവങ്ങള്‍ നേപ്പാളിലെ പാവങ്ങള്‍  (AFP or licensors)

ലോകത്തിന്നു വര്‍ദ്ധിച്ചുവരുന്ന വിശപ്പും ദാരിദ്ര്യവും

വിശപ്പനുഭവിക്കുന്നവരുടെ എണ്ണം ഇന്നു ലോകത്ത് വര്‍ദ്ധിച്ചുവരികയാണ്. യുഎന്നിന്‍റെ ഭക്ഷ്യ-കാര്‍ഷിക സംഘനയുടെ (FAO) ഡയറക്ടര്‍ ജനറല്‍, ഹൊസ്സെ ഗ്രാസ്സിയാനോ റിപ്പോര്‍ട്ടില്‍നിന്നും എടുത്ത വിവരങ്ങള്‍ :

- ഫാദര്‍ വില്യം നെല്ലിക്കല്‍

സെപ്തംബര്‍ 9-Ɔο തിയതി തിങ്കളാഴ്ച റോമിലെ ഫാവോ കേന്ദ്രത്തില്‍നിന്നും പുറത്തുവിട്ട പ്രസ്താവനയിലാണ് ഗ്രാസ്സിയാനോ സ്ഥിതിവിവരക്കണക്കുകളുടെ അടിസ്ഥാനത്തില്‍ ലോകത്തെ ദാരിദ്ര്യാവസ്ഥ കഴിഞ്ഞ മൂന്നുവര്‍ഷമായി വര്‍ദ്ധിച്ചുവരുന്നത് വെളിപ്പെടുത്തിയത്.

ജനകോടികള്‍ ദാരിദ്ര്യത്തില്‍
15 കോടിയോളം കുട്ടികള്‍ ഭക്ഷണമില്ലാതെ മുരടിച്ചു വളരുമ്പോള്‍
80 കോടയിലധികംപേരാണ് 2017-ലെ കണക്കുകള്‍പ്രകാരം  വിശപ്പും വേദനയും അനുഭവിച്ചു ദാരിദ്ര്യത്തില്‍ കഴിയുന്നത്. അങ്ങനെ ലോകത്തെ 9 പേരില്‍ ഒരാള്‍ ശരാശരി വിശന്നുവലഞ്ഞു ജീവിക്കുന്ന അവസ്ഥയില്‍ 2030-ല്‍ പൂര്‍ത്തീകരിക്കേണ്ട യുഎന്ന‍ിന്‍റെ ലോകത്തെ ദാരി‍ദ്ര്യനിര്‍മ്മാജ്ജനത്തിനുള്ള സുസ്ഥിതിവികസന പദ്ധതി പരജായപ്പെടുമെന്ന ആശങ്കയും ഐക്യരാഷ്ട്ര സംഘടനയ്ക്കുണ്ട്. ഇന്നു കുട്ടികളില്‍ പൂര്‍വ്വോപരി കണ്ടുവരുന്ന മുരടിച്ച വളര്‍ച്ചയും, പ്രായമായവരില്‍ കാണുന്ന വൈകല്യങ്ങളും ഈ വര്‍ദ്ധിച്ച ദാരിദ്ര്യാവസ്ഥയുടെ പ്രകടമായ അടയാളങ്ങളാണ്.

ഏഷ്യയും ആഫ്രിക്കയും മുന്നില്‍
തെക്കെ അഫ്രിക്കയും, പൊതുവെ ആഫ്രിക്ക ഭൂഖണ്ഡവുമാണ് ലോകത്ത് ഏറ്റവും അധികം ദാരിദ്ര്യം അനുഭവിക്കുന്ന പ്രദേശങ്ങള്‍. ഏഷ്യയിലെ അവസ്ഥ മെച്ചപ്പെട്ടു വരികയാണ്. എങ്കിലും 2018-ല്‍ ഏഷ്യലെ വിശപ്പനുഭിക്കുന്നവര്‍ 51.5 കോടിയാണ്. ആഫ്രിക്കയില്‍ അത് 25.5 കോടിയാണ്. എന്നാല്‍ ഓസ്ട്രേലിയയില്‍ അത് 4 കോടിയോളമാണ്. ഈ ദശകത്തില്‍ ആദ്യമായിട്ടാണ് മൂന്നു വര്‍ഷങ്ങളില്‍ ലോകത്ത് വിശപ്പനുഭവിക്കുന്നവരുടെ എണ്ണത്തില്‍ ക്രമാനുക്രമമായി ഇത്ര വര്‍ദ്ധനവ് സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം യുഎന്‍ നിരീക്ഷിച്ചിരിക്കുന്നത്.

അടിസ്ഥാന കാരണങ്ങള്‍
കാലാവസ്ഥ വ്യതിയാനം കാരണമാക്കിയിട്ടുള്ള മഴയിലുള്ള ഏറ്റക്കുറച്ചിലും വ്യത്യാസങ്ങളും കാര്‍ഷിക കാലക്രമത്തെ തകിടംമറിച്ചിട്ടുണ്ട്.
തുടര്‍ന്ന് താളംതെറ്റുന്ന കാലഭേദങ്ങള്‍ അവയുടെ വര്‍ദ്ധിച്ച അവസ്ഥ, വരള്‍ച്ച, വെള്ളപ്പൊക്കം, മണ്ണൊലിപ്പ് മറ്റുപ്രകൃതിദുരന്തങ്ങള്‍ എന്നിവയാണ് ആഗോളതലത്തില്‍ വിശക്കുന്നവരുടെ എണ്ണത്തിലെ ഗണ്യമായ വര്‍ദ്ധനവിനും സമ്പത്തിക മാന്ദ്യത്തിനും കാരണമാകുന്ന മുഖ്യഘടകങ്ങള്‍.

ഉഷ്ണമേഖലാ പ്രദേശങ്ങളിലെ ഗോതമ്പ്, അരി, ചോളം എന്നീ ധാന്യോല്പാനത്തിലുണ്ടാകുന്ന ഗണ്യമായ ഇടിവ്. കാലാവസ്തക്കെടുതികള്‍ കാരണമാക്കുന്ന വര്‍ദ്ധിച്ച താപാവസ്ഥയും ധാന്യങ്ങളുടെ ഉല്പാദന സാദ്ധ്യതകളെ തകിടംമറിക്കുന്നുണ്ട്. രൂക്ഷമായ കാലാവസ്ഥയ്ക്ക് കീഴിപ്പെടുന്ന രാജ്യങ്ങളിലാണ് വിശപ്പനുഭഴിക്കുന്നവരുടെ വര്‍ദ്ധനവെന്നും ശാസ്ത്രീയമായി നിരീക്ഷിക്കപ്പെട്ടിട്ടുള്ളതാണ്.

കെട്ടുപോകുന്ന കുട്ടികള്‍ വിശപ്പിന്‍റെ മക്കള്‍
കാലാവസ്ഥ വ്യാതിയാനം കാരണമാക്കുന്ന ഭക്ഷ്യക്ഷാമവും ദാരിദ്ര്യവും കുഞ്ഞുങ്ങളെ ഗൗരവകരമായി ബാധിക്കുന്നുണ്ട്. മൂന്നു വര്‍ഷത്തില്‍ വര്‍ദ്ധിച്ചിട്ടുള്ള മുരടിച്ച 5 വയസ്സിനു താഴെയുള്ള കുട്ടുകളുടെ വര്‍ദ്ധനവ് മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഭയാനകമാണ്, അത് 16കോടിയില്‍ അധികാണ്. അതുപോലെ ഏഷ്യന്‍ രാജ്യങ്ങളില്‍ കണ്ടുവരുന്ന അമിതഭാരമുള്ള കുട്ടികളുടെ വിശപ്പിന്‍റെ മക്കളാണ്.

വിളര്‍ച്ചപിടിച്ച സ്ത്രീകള്‍
ആഗോളതലത്തില്‍ 3-ല്‍ 1 സ്ത്രീ എന്ന നിരക്കില്‍ അവരുടെ പ്രത്യുല്പാദനശേഷിയുടെ പ്രായത്തില്‍ രക്തക്കുറവുമൂലം വിളര്‍ച്ചപിടിച്ചവരാണെന്ന വസ്തുത ലോകരാഷ്ട്രങ്ങളെ ലജ്ജിപ്പിക്കേണ്ടതാണ്. അമ്മമാരുടെ ഈ ശാരീരികാവസ്ഥ തീര്‍ച്ചായും പരസ്പരബന്ധിയാകുന്ന വിധത്തില്‍ കുട്ടികളെയും ബാധിക്കുന്നതുമാണ്. സ്ത്രീകളുടെ രക്തക്കുറവിന്‍റെ പ്രശ്നം ആഗോളതലത്തില്‍ കുറയുകയല്ല, കൂടുകയാണെന്ന വസ്തുത ഗൗരവകരമായി നിരീക്ഷിക്കേണ്ടതാണ്, പ്രത്യേകിച്ച് ആഫ്രിക്ക, ഏഷ്യ ഭൂഖണ്ഡങ്ങളില്‍. ഇവിടങ്ങളെ വടക്കെ അമേരിക്കയുമായി തുലനംചെയ്യുമ്പോള്‍ സ്ത്രീകളിലെ വിളര്‍ച്ച മൂന്നു തവണ മുന്തിനില്ക്കുന്നു. ഏഷ്യ, ആഫ്രിക്ക രാജ്യങ്ങളില്‍ കുട്ടികളെ മുലപ്പാലൂട്ടുന്ന അമ്മമാരുടെ എണ്ണം ഏറെ വര്‍ച്ചതുമാണ്.

പോഷകക്കുറവും പൊണ്ണത്തടിയും
പ്രായപൂര്‍ത്തിയായവരില്‍ അമിതവണ്ണത്തിനു കാരണം പോഷകാഹാരത്തിന്‍റെ കുറവാണ്. അത് വടക്കെ അമേരിക്ക, ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളില്‍ ഈ പ്രശ്നം വര്‍ദ്ധിച്ചുവരികയാണ്. ഭക്ഷ്യസുരക്ഷയില്ലാത്ത ഭവനങ്ങളും പോഷകക്കുറവുള്ള ആഹാരങ്ങളുടെ ഉപയോഗവുമാണ് വര്‍ദ്ധിച്ച ശാരീരിക ഭാരത്തിനും പൊണ്ണത്തടിക്കും കാരണമാകുന്നത്.

പ്രതിവിധികള്‍
നല്ല കാലാവസ്ഥ തിരിച്ചെടുക്കാവുന്ന വിധത്തില്‍ പരിസരങ്ങളും പരസ്ഥിതിയും മാനിക്കപ്പെടണം. കാലവാസ്ഥക്കെടുതികള്‍ കുറയ്ക്കാന്‍ പരിസ്ഥിതി സംരക്ഷണം സഹായകമാകും. പൊതുഭവാനമായ ഭൂമി എല്ലാവരുടേതുമാണെന്നും, അത് ദൈവത്തിന്‍റെ ദാനമാണെന്നുമുള്ള പാപ്പാ ഫ്രാന്‍സിസിന്‍റെ പ്രബോധനം ഉള്‍ക്കൊള്ളാം. അത് പൊതുവാണെന്ന ധാരളയോടെ ഉത്തരവാദിത്ത്വപൂര്‍ണ്ണമായി ഉപയോഗിക്കാനും സൂക്ഷിക്കാനും പരിശ്രമിക്കാം. പരിസരങ്ങള്‍ - പുഴകള്‍, തടാകങ്ങള്‍, വനം എന്നിവ സംരക്ഷിക്കുകയും മലീമസമാക്കാതിരിക്കുകയും ചെയ്യുക. ജലായശങ്ങള്‍ സംരക്ഷിക്കുക. മരങ്ങള്‍ നട്ടുപിടിപ്പിക്കുക, ഉള്ളവ വെട്ടിവീഴ്ത്താതിരിക്കുക. മണ്ണൊലിപ്പു തടയുക. മലയും കുന്നും കൈയ്യേറുകയോ, വെട്ടിനിരപ്പാക്കാതിരിക്കുകയോ ചെയ്യാം. പരിസ്ഥിതിയെ മാനിക്കുന്ന ഭവനനിര്‍മ്മാണ പദ്ധതികള്‍ കൈക്കൊള്ളുക. കൃഷിയിടങ്ങളും പാടശേഖരങ്ങളും നശിപ്പിക്കാതിരിക്കുക. കടല്‍ സമ്പത്ത് നശിപ്പിക്കാതെ മാന്യമായി ഉപയോഗിക്കുക.

യുഎന്നിന്‍റെ ശ്രമങ്ങള്‍
യുഎന്നിന്‍റെ മുഖ്യസംഘടനകളായ ഫോവോ (FAO), ഐഫാഡ് (IFAD) എന്ന കാര്‍ഷിക മേഖലയെ പിന്‍തുണയ്ക്കുന്ന സാമ്പത്തിക സംഘടന, ശിശുക്ഷേമ വിഭാഗം യുണിസെഫ് (UNICEF), രാജ്യാന്തര ഭക്ഷ്യപദ്ധതി WFP, ലോകാരോഗ്യ സംഘടന (WHO) എന്നിവ കൈകോര്‍ത്താണ് ലോകത്ത് വിശപ്പനുഭവിക്കുന്നവരുടെ ഇപ്പോഴത്തെ അവസ്ഥ മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്നത്.

13 September 2018, 09:20