തിരയുക

ഫയല്‍ ചിത്രം ഫയല്‍ ചിത്രം 

മതനേതാക്കളുടെ ജി20 ഉച്ചകോടി സംഗമത്തിനൊരു സന്ദേശം

സെപ്തംബര്‍ 26-Ɔο തിയതി ബുധനാഴ്ച അര്‍ജന്‍റീനയിലെ‍ ബ്യുനസ് ഐരസില്‍ ആരംഭിച്ച രാജ്യാന്തര തലത്തിലുള്ള മതനേതാക്കളുടെ സാമ്പത്തിക സുസ്ഥിതി ഉച്ചകോടിക്കാണ് (Interreligious Forum of G20)പാപ്പാ ഫ്രാന്‍സിസ് വത്തിക്കാനില്‍നിന്നും സന്ദേശം അയച്ചത്. സെപ്തംബര്‍ 28 വെള്ളിഴ്ചവരെ ഉച്ചകോടി നീളും.

- ഫാദര്‍ വില്യം നെല്ലിക്കല്‍

ഇന്നു ലോകം നേരിടുന്ന വൈവിധ്യമാര്‍ന്ന പ്രശ്നങ്ങള്‍ക്കു മുന്നില്‍ മാനവസുസ്ഥിതിക്കായി പ്രവര്‍ത്തിക്കാന്‍ ഉതകുന്ന നല്ല പ്രതിവിധികളും നിര്‍ദ്ദേശങ്ങളും ലോക നേതാക്കള്‍ക്കളുമായി പങ്കുവയ്ക്കാന്‍ മതനേതാക്കളുടെ ഉച്ചകോടിക്കു സാധിക്കട്ടെയെന്ന് ആമുഖമായി പാപ്പാ ആശംസിച്ചു.

നീതിനിഷ്ഠവും സുസ്ഥിതിയുള്ളതുമായ വികസനത്തിന്‍റെ സാക്ഷാത്ക്കാരത്തില്‍ പൊതുവായ ഒരു ധാരണയുണ്ടാക്കുന്നതില്‍ മതനേതാക്കള്‍ക്ക് വലിയ ഉത്തരവാദിത്ത്വവും പങ്കുമുണ്ട്. കാരണം സാമാന്യം ന്യായമായൊരു ജീവിതരീതി സകലര്‍ക്കും ലഭ്യമാകത്തക്കവിധം വികസനപദ്ധത്തില്‍ ആവിഷ്ക്കരിക്കുന്നതില്‍ നാം നേരിടുന്ന പ്രതിസന്ധികളും വെല്ലുവിളികളും ഏറെ സങ്കീര്‍ണ്ണമാണെന്ന് പാപ്പാ ചൂണ്ടിക്കാട്ടി.

വിശിഷ്യാ ലോകത്തിന്ന് വര്‍ദ്ധിച്ചുവരുന്ന പാവങ്ങളുടെയും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുടെയും നന്മയും, അവര്‍ നേരിടുന്ന പ്രശ്നങ്ങളും കണക്കിലെടുത്ത് വൈവിധ്യങ്ങള്‍ മാറ്റവച്ചുകൊണ്ട് മാനവികതയുടെ നന്മയ്ക്കായി മതങ്ങള്‍ കൈകോര്‍ത്തു പ്രവര്‍ത്തിക്കേണ്ടത് അനിവാര്യമാണ് (സുവിശേഷ സന്തോഷം, 251).

അങ്ങനെ വ്യത്യാസങ്ങള്‍ മാറ്റിവച്ച് പരസ്പരാദരവിന്‍റെയും സംവാദത്തിന്‍റെയും മാര്‍ഗ്ഗത്തില്‍  മാനവികതയുടെ പൊതുനന്മയ്ക്കായ് മതങ്ങള്‍ക്ക് ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കാമെങ്കില്‍ കൈകോര്‍ക്കാമെങ്കില്‍ മനുഷ്യര്‍ സാഹോദര്യത്തില്‍ വളരാനും വികസനം യാഥാര്‍ത്ഥമാക്കാനും സാധിക്കും.
തന്‍റെ ജന്മനാട്ടില്‍ നടക്കുന്ന രാജ്യാന്തര സംഗമത്തെ പാപ്പാ ആഹ്വാനംചെയ്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

27 September 2018, 09:27