തിരയുക

ഫാത്തിമാനാഥയും പനാമ യുവജനോത്സവവും ഫാത്തിമാനാഥയും പനാമ യുവജനോത്സവവും 

പനാമ യുവജനോത്സവത്തില്‍ ഫാത്തിമനാഥയുടെ മാതൃസാന്നിദ്ധ്യം

പോര്‍ച്ചുഗലില്‍നിന്നും ഫാത്തിമാനാഥയുടെ തിരുസ്വരൂപം പനാമയിലെ ലോക യുവജനോത്സവത്തില്‍ എത്തും.

- ഫാദര്‍ വില്യം നെല്ലിക്കല്‍

ഫാത്തിമാനാഥ പനാമയില്‍
2019 ജനുവരി 22-മുതല്‍ 27-വരെ തെക്കെ അമേരിക്കന്‍ രാജ്യമായ പനാമയില്‍ സംഗമിക്കുന്ന ലോകയുവജനോത്സവത്തിലേയ്ക്ക് പോര്‍ച്ചുഗലിലെ
ഫാത്തിമ തീര്‍ത്ഥത്തിരുനടയിലെ കന്യകാനാഥയുടെ അസ്സല്‍ രൂപം സംവഹിക്കപ്പെടും. പനാമ അതിരൂപതയുടെ മെത്രാപ്പോലീത്തയും ലോകയുവജനോത്സവത്തിന്‍റെ സംഘാടക സമിതി അദ്ധ്യക്ഷനുമായ ആര്‍ച്ചുബിഷപ്പ് ഹൊസ്സെ ദൊമീങ്കോ ഉളോവാ ആഗസ്റ്റ് 28-Ɔο തിയതി ചൊവ്വാഴ്ച പുറത്തുവിട്ട പ്രസ്താവനയിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 

ദര്‍ശനസ്ഥാനത്തെ അസ്സല്‍രൂപം
ഫാത്തിമയിലെ കോവ താഴ്വാരത്തെ മരച്ചുവട്ടിലാണഅ 1917 മെയ് 13-ന് ആദ്യമായും, തുടര്‍ന്നു പലവട്ടവും ഫ്രാന്‍സിസ്ക്കോ, ജസീന്ത, ലൂസിയ എന്നീ ഇടയക്കുട്ടികള്‍ക്ക് കന്യകാനാഥയുടെ ദര്‍ശനഭാഗ്യമുണ്ടായത്. കുട്ടികളുടെ വിവരണപ്രകാരം കൊത്തിയുണ്ടാക്കി, ദര്‍ശനസ്ഥാനത്ത് പ്രതിഷ്ഠിച്ച കന്യകാനാഥയുടെ തിരുസ്വരൂപമാണ് പനാമ യുവജനോത്സവത്തില്‍ എത്തിച്ചേരുന്നത്.

പനാമയിലെ പ്രധാനവേദികളില്‍
2019 ജനുവരി 21-ന് ഫാത്തിമയില്‍നിന്നും പനാമയില്‍ എത്തിച്ചേരുന്ന തിരുസ്വരൂപം  29-Ɔο തിയതി ശനിയാഴ്ചവരെ യുവജനോത്സവത്തിന്‍റെ വിവിധ വേദികളായി വണങ്ങപ്പെടും. 34-Ɔമത് ആഗോള യുവജനോത്സവത്തിന്‍റെ പനാമയിലെ പ്രധാന വേദിയായ അനുതപാതത്തിന്‍റെ ഉദ്യാനം (Park of Pardon), ദിവ്യകാരുണ്യകപ്പേള, പാപ്പാ ഫ്രാന്‍സിസ് പങ്കെടുക്കുന്ന ജനുവരി 26-ലെ ജാഗരാനുഷ്ഠാനവേദി, അന്നു രാത്രിയിലുള്ള ദീപപ്രദക്ഷിണം, 27-ഞായറാഴ്ചത്തെ സമൂഹബലിയര്‍പ്പണ വേദി എന്നീ സ്ഥാനങ്ങളിലെ ഫാത്തിമാനാഥയുടെ സാന്നിദ്ധ്യം യുവജനങ്ങള്‍ക്ക് ആത്മീയതയുടെ മാതൃസാന്നിദ്ധ്യവുമാകും.

യുവജനമേളയ്ക്ക് ആദ്യമായി
പനാമയിലേയ്ക്കുള്ള തീര്‍ത്ഥാടനത്തില്‍ തിരുസ്വരൂപത്തി‍ന്‍റെ സംരക്ഷണോത്തരവാദിത്ത്വമുള്ളത് മദര്‍ തെരേസായുടെ പനാമയിലെ സഹോദരിമാര്‍ക്കാണ്. ഇന്ത്യ ഉള്‍പ്പെടെ 64 രാജ്യങ്ങള്‍ ഒരു നൂറ്റാണ്ടിലൂടെ സഞ്ചരിച്ചിട്ടുള്ള ഫാത്തിമ തിരുസ്വരൂപം ചരിത്രത്തില്‍ ആദ്യമായിട്ടാണ് യുവജനങ്ങളുടെ സംഗമത്തില്‍ അനുഗ്രഹ സാന്നിദ്ധ്യമാകുന്നത്. പോര്‍ച്ചുഗലിലെ ഫാത്തിമാ തീര്‍ത്ഥാടകേന്ദ്രത്തിലെ മ്യൂസിയം ഡയറക്ടര്‍, മോണ്‍സീഞ്ഞോര്‍ മാര്‍ക്കോ ദാനിയേലിന്‍റെ പ്രസ്താവന അറിയിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

29 August 2018, 20:06