നിര്‍ദ്ദോഷികളുടെ പീഡനം നിര്‍ദ്ദോഷികളുടെ പീഡനം 

ഐക്യരാഷ്ട്ര സംഘടനയുടെ ലോക ജീവകാരുണ്യദിനം

ആഗസ്റ്റ് 19-Ɔο തിയതി ഞായറാഴ്ച ലോക ജീവകാരുണ്യദിനം (World Humanitarian Day) യു.എന്‍. ആചരിച്ചു.

-  ഫാദര്‍ വില്യം നെല്ലിക്കല്‍

യുദ്ധത്തിന്‍റെയും കലാപങ്ങളുടെയും, അല്ലെങ്കില്‍ സാമൂഹ്യജീവിത പരസരങ്ങളില്‍ മനുഷ്യജീവന്‍ രക്ഷിക്കാന്‍ ജീവന്‍ സമര്‍പ്പിച്ചവരെ അനുസ്മരിക്കുകയും ആദരിക്കുകയും ചെയ്യുന്ന ദിനമാണിത്.

15 വര്‍ഷങ്ങള്‍ക്കുമുന്‍പ് ബാഗ്ദാദിലെ കനാല്‍ ഹോട്ടല്‍ ബോംബാക്രമണം നടന്നു. അത് 2003-ലെ ആഗസ്റ്റ് 19-നായിരുന്നു. നിര്‍ദ്ദോഷികളായ 22 പേര്‍ കൊല്ലപ്പെട്ടതില്‍ രണ്ടുപേര്‍ ഐക്യരാഷ്ട്ര സംഘടനയുടെ ഉദ്യോഗസ്ഥരായിരുന്നു. അന്ന് ഹോട്ടലിനു നേരെയുണ്ടായ ആക്രമണം ലോകത്തെ ഞടുക്കി. എന്നാല്‍ മാനവികതയ്ക്കെതിരായ അതുപോലുള്ള ക്രൂരതകള്‍ തുടര്‍ന്ന് വര്‍ദ്ധിച്ചിട്ടേയുള്ളൂ. അതിന്‍റെ പശ്ചാത്തലത്തിലാണ് ഐക്യരാഷ്ട്ര സംഘടന ആഗസ്റ്റ് 19 ലോക ജീവകാരുണ്യ ദിനമായി ആചരിക്കുന്നത്.

നിര്‍ദ്ദോഷികളുടെ ജീവന്‍ സംരക്ഷിക്കാന്‍വേണ്ടി ജീവന്‍ സമര്‍പ്പിക്കുന്നവരുടെ ത്യാഗത്തെ നാം എന്നും നന്ദിയോടെ ഓര്‍ക്കേണ്ടതാണെന്ന്, ഐക്യരാഷ്ട്ര സംഘടനയുടെ ശിശുക്ഷേമവിഭാഗത്തിന്‍റെ (UNICEF) സെക്രട്ടറി ജനറല്‍, ഹെന്‍റിയേത്ത ഫോറെ ഞായറാഴ്ച,  ആഗസ്റ്റ് 19 ജീവകാരുണ്യദിനത്തില്‍ ഇറക്കിയ പ്രസ്താവനയിലൂടെ ആഹ്വാനംചെയ്തു. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

20 August 2018, 20:33