യുവജനസഞ്ചയം, റോമില്‍ ഫ്രാന്‍സീസ് പാപ്പായുമായി കൂടിക്കാഴചയ്ക്കെത്തിയ വേളയില്‍, 11-08-18 യുവജനസഞ്ചയം, റോമില്‍ ഫ്രാന്‍സീസ് പാപ്പായുമായി കൂടിക്കാഴചയ്ക്കെത്തിയ വേളയില്‍, 11-08-18 

യുവജനത്തിന് സുരക്ഷിതസ്ഥാനം ഒരുക്കുക

യുവതയ്ക്ക് സുരക്ഷിതമായ ഇടം ഒരുക്കുമ്പോള്‍ നാം ലോകത്തെ സകലര്‍ക്കും മെച്ചപ്പെട്ട ഒരു സ്ഥാനമാക്കി മാറ്റുന്നു- എെക്യരാഷ്ട്രസഭയുടെ മേധാവി

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

യുവജനങ്ങള്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ സ്വതന്ത്രമായി പ്രകടിപ്പിക്കുന്നതിനും സ്വപ്നങ്ങള്‍ സാക്ഷാത്ക്കരിക്കുന്നതിനുമുള്ള ഇടം എല്ലാ മേഖലകളിലും ലഭ്യമാക്കണമെന്ന് ഐക്യരാഷ്ട്രസഭയുടെ മേധാവി, അന്തോണിയൊ ഗുട്ടേരെസ്.

അനുവര്‍ഷം ആഗസ്റ്റ് 12 ന് ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തില്‍ ആചരിക്കപ്പെടുന്ന അന്താരാഷ്ട്ര യുവജനദിനത്തിനായി നല്കിയ സന്ദേശത്തിലാണ് അദ്ദേഹം ഈ ആവശ്യകത ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

“യുവജനത്തിന് സുരക്ഷിതമായ ഇടം” എന്നതാണ് ഇക്കൊല്ലത്തെ ഈ ദിനാചരണത്തിന്‍റെ  വിചിന്തനപ്രമേയം.

യുവജനത്തിന്‍റെ ഊര്‍ജ്ജത്തെ പുറത്തേക്കു കൊണ്ടുവരുന്നതിനെ ആശ്രയിച്ചിരിക്കുന്നു ഇന്നത്തെയും നാളത്തെയും സമാധാനവും സാമ്പത്തിക ബലതന്ത്രവും സാമൂഹ്യനീതിയും സഹിഷ്ണുതയുമെല്ലാം എന്ന് ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറിജനറല്‍ ഗുട്ടേരെസ് പറഞ്ഞു.

എന്നാല്‍ ഇന്ന് 40 കോടിയിലേറെ യുവതീയുവാക്കാളുടെ ജീവിതം സായുധസംഘര്‍ഷങ്ങളുടെ മദ്ധ്യേയാണെന്ന ആശങ്കയും അദ്ദേഹം തന്‍റെ സന്ദേശത്തില്‍ പ്രകടിപ്പിക്കുന്നു.

ദശലക്ഷക്കണക്കിന് യുവതീയുവാക്കള്‍ക്ക് അവരുടെ അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നുണ്ടെന്നും പലവിധത്തിലുള്ള ഭീഷണികള്‍ക്ക് അവര്‍ വിധേയരാക്കപ്പെടുന്നുണ്ടെന്നും അനുസ്മരിക്കുന്ന യു എന്‍ മേധാവി ഗുട്ടേരേസ് നാം മുതല്‍ മുടക്കേണ്ടത് യുവജനങ്ങളിലാണെന്ന് ഓര്‍മ്മിപ്പിക്കുന്നു.

യുവതയ്ക്ക് സുരക്ഷിതമായ ഇടം ഒരുക്കുമ്പോള്‍ നാം ലോകത്തെ സകലര്‍ക്കും  മെച്ചപ്പെട്ട ഒരു സ്ഥാനമാക്കി മാറ്റുകയായിരിക്കും ചെയ്യുകയെന്നും അദ്ദേഹം ഉദ്ബോധിപ്പിക്കുന്നു. 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

12 August 2018, 12:22